
ന്യൂദൽഹി: രാജ്യം ആദരപൂർവം നൽകുന്ന പരമോന്നത പൗര ബഹുമതികൾ കേരളത്തിൽനിന്നുള്ള പ്രമുഖർ ഏറ്റുവാങ്ങി. പത്രാധിപരും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പി. നാരായണൻ (നാരായൺജി)യാണ് ഇന്ന് രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ ആദ്യം പദ്മ വിഭൂഷൻ സ്വീകരിച്ചത്. ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അടക്കം സമ്പന്നമായ വിശിഷ്ടാതിഥികൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പി. നാരായണന് രാഷ്‌ട്രപതി ദ്രൗപദി മുർമു രാഷ്‌ട്രത്തിന്റെ ആദരം സമർപ്പിച്ചു.
തുടർന്ന് രാജ്യത്തെ പ്രമുഖ ജസ്റ്റീസ് കെ.ടി. തോമസിനായിരുന്നു പദ്‌വിഭൂഷൺ സമ്മാനിച്ചത്. പിന്നാലെ സാമൂഹ്യ പ്രവർത്തകൻ വെള്ളാപ്പള്ളി നടേശൻ, പ്രസിദ്ധ സിനിമാതാരം മമ്മൂട്ടി എന്നിവർ പദ്മഭൂഷൻ സ്വീകരിച്ചു. കലാമണ്ഡലം വിമലാ മേനോൻ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി.
ഇന്ന് 65 പേർക്കാണ് പദ്മ അവാർഡുകൾ സമ്മാനിച്ചത്.