
ബെംഗളൂരു: ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) സര്‍വീസ് ജൂലായ് 26 വരെ നീട്ടി. നേരത്തേ ഇത് ജൂൺ 21 വരെയായിരുന്നു അനുവദിച്ചിരുന്നത്.
അതേസമയം ഇതിന്റെ ജൂൺ 28-ന്റെയും ജൂലായ് അഞ്ചിന്റെയും സർവീസുകൾ റദ്ദാക്കിയതായും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന കൊല്ലം-ഹുബ്ബള്ളി (07814) സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് 27 വരെയായും നീട്ടി. നേരത്തേ ജൂൺ 22 വരെയായിരുന്നു അനുവദിച്ചിരുന്നത്. ഇതിന്റെ ജൂൺ 29-ന്റെയും ജൂലായ് ആറിന്റെയും സർവീസുകൾ റദ്ദാക്കിയതായും അറിയിച്ചു.