Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 07:26 am IST
inIndia

അയോദ്ധ്യ: ശ്രീരാമജന്മഭൂമി ക്ഷേത്രത്തെക്കുറിച്ച് കേരളത്തിലടക്കമുള്ള ചില മാധ്യമങ്ങള്‍ക്കും ഇന്നലെ വരെ ശ്രീരാമനെയും ശ്രീരാമക്ഷേത്രത്തേയും അധിക്ഷേപിച്ചവര്‍ക്കും ഇപ്പോള്‍ വലിയ ആശങ്കകളാണ്. കാണിക്കയായി കിട്ടിയതൊക്കെ മോഷ്ടിച്ചിരിക്കുന്നുവെന്നാണ് ഇവര്‍ കരഞ്ഞുവിളിക്കുന്നത്. പരാതിയും ആക്ഷേപവുമെല്ലാം സോഷ്യല്‍ മീഡിയയിലാണ്. പോലീസ് സ്റ്റേഷനില്‍ പോയിട്ടില്ല. കോടതിയില്‍ പോയിട്ടില്ല. തെരുവ് തോറും നടന്ന് വിളിച്ചുകൂവുകയാണവര്‍. അയോദ്ധ്യയില്‍ കൊള്ള നടന്നുവെന്ന് സ്ഥാപിച്ചെടുക്കണം. തെരുവ് പ്രസംഗങ്ങളിലും ചാനല്‍ ഗോദകളിലും പത്രത്താളുകളിലും ഈ പച്ചക്കള്ളം ആവര്‍ത്തിക്കണം. തത്കാലത്തേക്ക് ഒരു മനസ്സുഖം. എല്ലായിടത്തും തോല്‍ക്കുന്നതിന്റെ നിരാശ തീര്‍ക്കാനുള്ള അടവ് നയം. അതിനപ്പുറം അയോദ്ധ്യയെച്ചൊല്ലി ഉയര്‍ത്തുന്ന ഈ മുറവിളിക്ക് അടിസ്ഥാനമൊന്നുമില്ല.

എന്നിട്ടും, കോടാനുകോടി ആളുകളുടെ സ്വപ്‌നമായ ശ്രീരാമക്ഷേത്രത്തിന് മേല്‍ ആരോപിക്കപ്പെടുന്ന ഏത് കളങ്കവും ഗൗരവത്തോടെ കാണാനാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. ജനങ്ങളുടെ മനസില്‍ സംശയത്തിന്റെ ചെറിയ കറ പോലും ക്ഷേത്രത്തെപ്പറ്റിയുണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി ട്രസ്റ്റിനുണ്ട്. രാമനാണ് ആദര്‍ശപുരുഷന്‍ എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിലും ശ്രീരാമന്‍ പിന്തുടര്‍ന്ന ധാര്‍മ്മിക പാതയിലൂന്നി നിയമത്തെയും നിയമ സംവിധാനങ്ങളെയും മുന്‍നിര്‍ത്തി വ്യാജ ആരോപണങ്ങളെ നേരിടാനാണ് ട്രസ്റ്റ് തീരുമാനിച്ചത്.

ജീവിതംതന്നെ വ്യാജമാക്കിത്തീര്‍ത്ത ചില രാഷ്‌ട്രീയ നേതാക്കളും പാര്‍ട്ടികളുമാണ് മോഷണമെന്ന നുണക്കഥയുമായി ഇറങ്ങിയത്. പതിറ്റാണ്ടുകളുടെ കോടതി വ്യവഹാരത്തിനും നൂറ്റാണ്ടുകളുടെ ജനകീയ പോരാട്ടത്തിനും അളവില്ലാത്ത ബലിദാനങ്ങള്‍ക്കുമൊടുവിലാണ് ശ്രീരാമജന്മഭൂമിയില്‍ ഭഗവാന്‍ രാമന്റെ ഭവ്യ മന്ദിരം ഉയര്‍ന്നത്. ഇപ്പോള്‍ ആരോപണവുമായി രംഗത്തുവന്നവര്‍ അക്കാലമത്രയും ചെയ്തത് രാമനിന്ദയായിരുന്നു. അവര്‍ രാമഭക്തരെ അധിക്ഷേപിച്ചു. സന്ത് തുളസീദാസിനെയും രാമചരിത മാനസത്തെയും ആക്ഷേപിച്ചു. രാമന്‍ കെട്ടുകഥയാണെന്ന് ലേഖനങ്ങള്‍ ചമച്ചു. ജനങ്ങളെ രാമക്ഷേത്രത്തിനെതിരെ തിരിക്കാന്‍ പരിശ്രമിച്ചു. മതവിദ്വേഷം സൃഷ്ടിച്ചു. കലാപങ്ങളുണ്ടാക്കി മുതലെടുപ്പിന് ശ്രമിച്ചു. അവര്‍ തന്നെയാണ്, മറ്റെല്ലാം പാളിയപ്പോള്‍ വ്യാജരാഗം മൂളി വീണ്ടും രംഗത്തിറങ്ങുന്നത്.

അയോദ്ധ്യയില്‍ ഭൂമികുംഭകോണം നടക്കുന്നുവെന്ന ആരോപണവുമായി ഇതേ കൂട്ടര്‍ 2021ലും രംഗത്തുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അന്നും പരാതികളില്ല. എഫ്‌ഐആറില്ല. അന്തരീക്ഷത്തില്‍ ആരോപണം മാത്രം പാറിനടന്നു. അത് പലരും ഏറ്റുപിടിക്കുകയും ഉച്ചത്തില്‍ കൂവിയാര്‍ക്കുകയും ചെയ്തു. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സമ്പത്തിനെ കാണിക്കയെന്നാണ് വിളിക്കുക. എന്നാല്‍ ഇവര്‍ ഒരു മോഷണക്കഥ ഉണ്ടാക്കുമ്പോള്‍ പോലും ആ സമര്‍പ്പണത്തെ പിരിവെന്ന് വിളിക്കാനാണ് തയാറായത്. ആരോപണം ഉന്നയിച്ചവര്‍ പരാതി നല്കിയില്ലെന്ന് മാത്രമല്ല, ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനോ (എസ്‌ഐടി) ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കോ ഒരു തെളിവും കൈമാറിയിട്ടുമില്ല.

അതേസമയം ക്ഷേത്ര ട്രസ്റ്റ് അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ആരോപണങ്ങളെ നേരിട്ടു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ എസ്‌ഐടി രൂപീകരിക്കണമെന്ന് ട്രസ്റ്റ് തന്നെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു. ട്രസ്റ്റിന്റെ പ്രധാന ചുമതലക്കാരായ ചമ്പത് റായിയും അനില്‍ മിശ്രയും എസ്‌ഐടിക്കുമുന്നില്‍ ഹാജരായി. രാജ്യ ചരിത്രത്തില്‍ പൈപ്പ് കുംഭകോണവും ബൊഫോഴ്‌സ് അഴിമതിയും നാഷണല്‍ ഹെറാള്‍ഡ് മുതല്‍ മദ്യ അഴിമതിയും വരെയുള്ള ഏതെങ്കിലും കേസില്‍ ഇന്നേവരെ ഏതെങ്കിലും ആരോപണ വിധേയര്‍ സ്വയം എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട ചരിത്രമില്ല. അഭിഭാഷകന്റെ സഹായമില്ലാതെയോ ഒഴികഴിവുകള്‍ പറയാതെയോ അവരാരും എസ്‌ഐടിക്ക് മുന്നിലോ കോടതിയിലോ ഹാജരായ ചരിത്രമില്ല.

അന്വേഷണം സംബന്ധിച്ച് എസ്‌ഐടി ഔദ്യോഗികമായി പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നിട്ടും വ്‌ളോഗര്‍മാരും സോഷ്യല്‍ മീഡിയയും ചില മാധ്യമങ്ങളും തോന്നുന്നതെല്ലാം വിളിച്ചു പറയുകയാണ്. അതെല്ലാം പണ്ടേ രാമക്ഷേത്ര വിരുദ്ധരായ രാഷ്‌ട്രീയക്കാര്‍ ഏറ്റുപാടുകയും ചെയ്യുന്നു, അവരുടെ വാദഗതികളുടെ വിശ്വാസ്യത സംശയനിഴലിലാണ്.

പതിനഞ്ച് ദിവസത്തിനകം എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കണ്ടെത്തലുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ കൈവശമുള്ളവര്‍ അത് അന്വേഷണസംഘത്തിന് കൈമാറുകയാണ് വേണ്ടത്. അതിന് തയാറാകാതെ നിരുത്തരവാദപരമായ ആരോപണങ്ങളിലൂടെ ക്ഷേത്രത്തിന്റെ കീര്‍ത്തിയെ അപമാനിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

എസ്‌ഐടിയിലൂടെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണമാണ് യുപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിഷണര്‍, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, ധനകാര്യ വിദഗ്ധര്‍ എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. ആരോപണവിധേയരില്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ജീവനക്കാരും ഭാരവാഹികളും ഉള്‍പ്പെടുന്നതുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട വിഭാഗത്തെത്തന്നെ നിയോഗിച്ചത്. സാധാരണ പോലീസിനെ അപേക്ഷിച്ച് സൈബര്‍, ഫോറന്‍സിക്, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരും എസ്‌ഐടിക്ക് ഒപ്പമുണ്ട്. വിശദമായ നിയമനടപടികള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്നതിന് അന്വേഷണസംഘത്തെ ഇത് സഹായിക്കും. ഇപ്പോള്‍ എസ്‌ഐടി പോരാ എന്നാണ് രാമക്ഷേത്രവിരുദ്ധരുടെ ആക്ഷേപം. ആരോപണത്തിന്റെ പേരില്‍ പരാതി നല്കാത്തവര്‍ എസ്‌ഐടിയെ മാറ്റാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടികള്‍ ശരിവച്ച അലഹബാദ് ഹൈക്കോടതി, ഇക്കൂട്ടരുടെ നീക്കം തള്ളിക്കളഞ്ഞിട്ടുമുണ്ട്.

ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്ക് അറിയേണ്ടത് സത്യാവസ്ഥയാണ്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്ക് കഠിന ശിക്ഷ ലഭിക്കണമെന്നും സംവിധാനത്തില്‍ പോരായ്‌മകളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വിശ്വാസത്തെയും ആചാരങ്ങളെയും മുറിവേല്‍പ്പിച്ചവര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും രാമഭക്തര്‍ ആവശ്യപ്പെടുന്നു.

Tags: Ram TempleAyodhya Srirama templeayodhya controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു
India

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Kerala

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.