Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 05:55 am IST
inIndia

മുംബൈ: പാര്‍ലമെന്റില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ദേശീയ ജനാധിപത്യ സഖ്യം. ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ (യുബിടി) നിന്നുള്ള ആറ് വിമത എംപിമാര്‍ കൂടി എന്‍ഡിഎയില്‍ എത്തി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന, എന്‍ഡിഎ ഘടകകക്ഷിയായ, ശിവസേനയിലാണ് ഇവര്‍ ചേര്‍ന്നത്. ഇതോടെ ലോക്‌സഭയിലെ എന്‍ഡിഎ അംഗങ്ങള്‍ 318 ആയി.

2024ല്‍ മോദി മൂന്നാമതും അധികാരത്തിലെത്തുമ്പോള്‍ 292 സീറ്റ് എന്‍ഡിഎയ്‌ക്കുണ്ടായിരുന്നു. മൊത്തം 543 സീറ്റില്‍ 272 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇതില്‍ ബിജെപിക്ക് മാത്രം 240 സീറ്റ് ലഭിച്ചിരുന്നു. യുബിടി എംപിമാര്‍ കൂടി ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നതോടെ ശിവസേന എംപിമാര്‍ 13 ആയി. നേരത്തേ ഏഴ് എംപിമാര്‍ ശിവസേനയ്‌ക്കുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വരുമെന്നും ഷിന്‍ഡേ സൂചന നല്കിയിട്ടുണ്ട്.

ദിവസങ്ങളായി പാര്‍ട്ടിയില്‍ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകിട്ട് മുംബൈയിലെ ചടങ്ങിലാണ് വിമത എംപിമാര്‍ ശിവസേനയില്‍ ചേര്‍ന്നത്. സഞ്ജയ് ഹരിഭാവ് ജാദവ്, ഭാവുസാഹേബ് രാജാറാം വാക്ചൗരെ, ഓംപ്രകാശ് ഭൂപാല്‍സിങ് നിംബാല്‍ക്കര്‍, സഞ്ജയ് ദിന പാട്ടീല്‍, സഞ്ജയ് ഉത്തംറാവു ദേശ്മുഖ്, നാഗേഷ് ബാപ്പുറാവു പാട്ടീല്‍ അഷ്തികാര്‍ എന്നീ എംപിമാര്‍ ഷിന്‍ഡേ വിഭാഗത്തില്‍ ചേര്‍ന്നശേഷം ഷിന്‍ഡേയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ല ഈ എംപിമാര്‍ യഥാര്‍ത്ഥ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത്, മറിച്ച് അവരുടെ മണ്ഡല വികസനത്തിനാണ്, ഷിന്‍ഡേ അറിയിച്ചു. ഒന്നല്ല ആറ് കടുവകളാണ് ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത്. 2022ല്‍ 40 എംഎല്‍എമാര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ ശിവസേനയെ രക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. അത് വിജയിച്ചു. ഇതിന്റെ രണ്ടാം ഘട്ടമാണിത്. ശിവസേനയുടെയും ബാലാസാഹേബിന്റെയും പ്രത്യയ ശാസ്ത്രം സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒന്നിക്കും. അതുകൊണ്ടാണ് ആറ് എംപിമാര്‍ യഥാര്‍ത്ഥ ശിവസേനയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ഷിന്‍ഡേ പറഞ്ഞു.

ഉദ്ധവ് പക്ഷത്ത് (യുബിടി) ഒന്‍പത് എംപിമാരുണ്ടായിന്നു. കഴിഞ്ഞ ദിവസം ഉദ്ധവ് ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മൂന്ന് എംപിമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് യുബിടിക്കുള്ളിലെ പിളര്‍പ്പ് പുറത്തുവന്നത്. യുബിടി എംപിമാരില്‍ മൂന്നില്‍ രണ്ടുഭാഗം രാജിവച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. അതുകൊണ്ടുതന്നെ എംപിമാര്‍ക്കു പദവി നഷ്ടമാകില്ല.

 

Tags: NDAUddhav ThackerayLok SabhaNarendra Modi Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.