കൊച്ചി: പെരുമ്പാവൂരില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. പൂപ്പാനി സ്വദേശിനി ഇന്ദിരയാണ് മരിച്ചത്. രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയില്‍ കാണാതായതോടെ ഭര്‍ത്താവും മകനും ചേര്‍ന്ന് അന്വേഷിച്ചു. അപ്പോഴാണ് വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സമീപത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും ലഭിച്ചു. ഫൊറന്‍സിക് സംഘമെത്തി വിശദമായി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ.
















