ആലപ്പുഴ: കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ വി.എം. സുധീരനെ ശക്തമായി വിമര്‍ശിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പറഞ്ഞ വെളളാപ്പളളി അദ്ദേഹം കട്ടപ്പുറത്തിരിക്കുന്ന ഓടാത്ത വണ്ടിയാണെന്നും പരിഹസിച്ചു.വി.എം. സുധീരന്‍ കഴിഞ്ഞ 30 കൊല്ലമായി തന്നെ വ്യക്തിപരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
സുധീരനെ ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്ക് പങ്കുണ്ട്.അതിന്റെ വൈരാഗ്യമാണ് ഇപ്പോള്‍ തീര്‍ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.അന്ന് കട്ടപ്പുറത്ത് കയറിയ സുധീരന്‍ ഇപ്പോഴും അവിടെത്തന്നെ ഇരിക്കുകയാണെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
















