India

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം. ഏഴ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നാല്‍പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിയപാളയത്തുള്ള സെന്റ് പീറ്റേഴ്സ് ബൗള്‍ പ്രോസസിംഗ് ആന്‍ഡ് എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മത്സ്യ സംസ്‌കരണ യൂണിറ്റിലാണ് അമോണിയ ചോര്‍ച്ച.

തിരുവള്ളൂരിലെ രണ്ട് മെഡിക്കല്‍ കോളേജുകളിലായാണ് ആളുകളെ പ്രവേശിപ്പിച്ചത്.അപകടം നടന്ന സമയം 60ലധികം ആളുകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം.

Recent Posts