Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്മൃതിമാർഗ്ഗം: കവി പി.നാരായണക്കുറുപ്പ് കരളുറപ്പുള്ള മഹാപ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 10:01 pm IST
in Article

പ്രൊഫ. ( ഡോ. ) ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ

മലയാളത്തിന്റെ പ്രിയങ്കരനായ കവി, സംസ്‌കാരഗവേഷകൻ, നിരൂപകൻ, വിവർത്തകൻ , ജീവചരിത്രകാരൻ , വൃത്തശാസ്ത്രനിഷ്ണാതൻ , രംഗകലാപണ്ഡിതൻ എന്നിങ്ങനെ പലവിശേഷണങ്ങളുണ്ട് ഇന്ന് അന്തരിച്ച പി നാരായണക്കുറുപ്പ് സാറിന്. തപസ്യ കലാസാഹിത്യ വേദിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം .വ്യക്തിപരമായി വളരെ അടുത്ത ബന്ധം സാറുമായി എനിക്കുണ്ടായിരുന്നു.

കവിതയുടെ വരപ്രസാദം എന്ന എന്റെ വിമർശനഗ്രന്ഥത്തിൽ സാറിന്റെ കവിതകളെ കുറിച്ച് ഒരു ദീർഘപഠനമുണ്ട്.ഗുരുവായൂരപ്പൻ കോളജ് പുറത്തിറക്കിയ റിസർച്ച് മാഗസിനിലും സാറിന്റെ കവിതയെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. പി നാരായണക്കുറുപ്പിന്റെ തിരെഞ്ഞെടുത്ത കവിതകൾ ദശപുഷ്പം എന്ന പേരിൽ പുസ്തകമായി വെളിച്ചം കണ്ടപ്പോൾ പ്രത്യേക താത്പര്യമെടുത്ത് ആ പഠനം സാർ ഉൾച്ചേർത്തിട്ടുമുണ്ട്.

എന്റെ വിവാഹത്തിന് തിരുവനന്തപുരത്തു നിന്ന് സാറും സി ജി രാജഗോപാൽ സാറും ഡോ എ എം ഉണ്ണിക്കൃഷ്ണൻ സാറും കോട്ടയത്ത് എത്തിയതും നല്ല ഓർമയാണ് എന്റെ മനസ്സിലെന്നും. ദക്ഷിണ സ്വീകരിച്ച്, വധുവരന്മാരെ ആശീർവദിച്ച് നെറുകയിൽ തന്റെ രണ്ടു കൈത്തലങ്ങളും വെച്ചനുഗ്രഹിച്ചു സാർ . സാറിനൊപ്പം എത്രയെത്ര പ്രഭാഷണ വേദികൾ, യാത്രകൾ . വെറ്റില മുറുക്കിയും നർമം പൊഴിച്ചും അവിടവിടെ കുട മറന്നുവെച്ചും പിന്നെ അതന്വേഷിച്ചലഞ്ഞും നിഷ്‌കളങ്കമായി പൊട്ടിച്ചിരിച്ചും കലയുടെ പൂമ്പൊടി വിതറി നടന്ന പ്രതിഭാധനനായ കവി.

പരമേശ്വർജിയെ കാണാൻ എപ്പോഴും വിചാരകേന്ദ്രത്തിൽ വരുമായിരുന്നു സാർ .പരമേശ്വർജിയോട് സാറിനും സാറിനോട് പരമേശ്വർജിക്കുമുള്ള ആദരം അടുത്ത് നിന്ന് പലവട്ടം കാണാനും ഭാഗ്യമുണ്ടായിട്ടുണ്ട്. രാഷ്‌ട്രസ്നേഹിയായ ഈ പച്ചമനുഷ്യൻ സംസ്കാര വിരുദ്ധമായ സാഹിത്യത്തെ കടന്നാക്രമിച്ച ധീരനായ സാംസ്കാരിക നായകൻ കൂടിയായിരുന്നു. ഈ ഗണത്തിൽ നമുക്കധികം പേരുണ്ടായിരുന്നില്ല. നമ്മുടെ ദൃശ്യകലാ പാരമ്പര്യത്തെക്കുറിച്ച് വിശേഷിച്ച് കഥകളിയെ കുറിച്ച് ആഴത്തിൽ അറിവുണ്ടായിരുന്നു സാറിന്. ഉണ്ണായി വാര്യരെ കുറിച്ച് ഇംഗ്ലീഷിൽ രചിച്ച ജീവചരിത്രം ശ്രദ്ധേയമായിരുന്നു. കവിത്രയാനന്തര കവികളുടെ രചനകളെ കുറിച്ച് രചിച്ച കനപ്പെട്ട പുസ്തകവും മറക്കാനാവില്ല.അടിയുറച്ച നിലപാടുകളോടെ നമ്മുടെ വിമർശന സാഹിത്യത്തെ ശക്തിപ്പെടുത്തിയ ഈ സാഹിത്യനിരൂപകനെ പലരും അവഗണിച്ചു. നമ്മുടെ വിമർശന സാഹിത്യ ചരിത്രരചയിതാക്കൾ ഇങ്ങനൊരാൾ ഉണ്ടെന്ന വസ്തുത തന്നെ അവഗണിച്ചു. വൈദേശിക അളവുകോൽ വച്ചുമാത്രം സാഹിത്യവിമർശനം നടത്തുന്നവരുടെ എതിർധ്രുവത്തിലായിരുന്നു കുറുപ്പ് സാറിന്റെ നിൽപ്പ്. ഭാരതീയമായിരുന്നു സാറിന്റെ വിചാരമാർഗം.

കവി എന്ന നിലയിലും വിമർശകൻ എന്ന നിലയിലും ഉള്ള സാറിന്റെ മഹത്തായ സംഭാവനകൾ പ്രതിപാദിച്ചുകൊണ്ട് കേസരിവാരികയിൽ വിവിധ ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഒരു നീണ്ട ലേഖനം ഞാൻ എഴുതിയിരുന്നു. അത് വായിച്ച് സാർ സ്‌നേഹം നിറഞ്ഞ് ഫോണിൽ വിളിച്ചതും മറക്കാനാവില്ല. കേരള സാഹിത്യഅക്കാദമിക്ക് വേണ്ടി സാറിന്റെ കാവ്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രബന്ധം എഴുതാനും എനിക്ക് അവസരം ലഭിച്ചു.വിജ്ഞാനകൈരളിയുടെ എഡിറ്ററായി ഡോ.
എ എം ഉണ്ണിക്കൃഷ്ണൻ സാർ പ്രവർത്തിച്ചിരുന്ന കാലത്ത് സാറിന്റെ കവിതകളെ കുറിച്ച് ചില ലേഖനങ്ങൾ എഴുതാനും നിയോഗമുണ്ടായി.എൻഎസ്എസിന്റെ സർവീസ് മാഗസിനിലും അദ്ദേഹത്തെക്കുറിച്ച് ചില പഠനങ്ങൾ എഴുതി.അപ്പോഴെല്ലാം ആ വാത്സല്യം നേരിട്ടനുഭവിച്ചു. സാറിന്റെ വീട്ടിൽ പല തവണ പോയിട്ടുണ്ട്. അപ്പോഴൊക്കെ ആ കുലീനമായ ആതിഥ്യമര്യാദ അനുഭവിച്ചിട്ടുമുണ്ട്.

സാർ രചിച്ച പുസ്തകങ്ങളെല്ലാം ഒന്നൊഴിയാതെ എനിക്ക് തന്നിട്ടുണ്ട്. സ്വന്തം ഉണ്ണിക്കൃഷ്ണന് എന്നെഴുതി ഒപ്പിട്ട് തന്ന ആ അക്ഷര പ്രപഞ്ചങ്ങൾ എനിക്ക് മഹാനിധികൾ.
.ഇത്ര തെളിഞ്ഞ മനുഷ്യർ അധികമുണ്ടാവില്ല.നർമ്മത്തിന്റെയും പരിഹാസത്തിന്റെയും ആഴം ബോധ്യപ്പെടുത്തുന്ന കവിതകൾ എഴുതിയ മലയാളത്തിന്റെ ധീരവചസ്സ് ; കാവ്യപ്രകാശം അതായിരുന്നു പി നാരായണക്കുറുപ്പ് സാർ . ദേശവിരുദ്ധതയോട് സന്ധിയില്ലാതെ പൊരുതിയ ഈ മഹാമനുഷ്യന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിക്കാൻ സർവഥായോഗ്യതയുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അത് നൽകാനുള്ള മനോവിസ്തൃതി മാറി മാറി കേരളം ഭരിച്ചവർക്കുണ്ടായില്ല. ഭാരതീയതയുടെ ഉപാസകനായത് കൊണ്ട് തന്നെ നമ്മുടെ ഭരണസംവിധാനങ്ങൾ ഈ സാഹിത്യപ്രതിഭയെ ആവോളം അവഗണിച്ചു. സ്‌കൂൾ കോളജ് സിലബസ്സുകളിൽ പോലും ആ നാമം പെടാതിരിക്കാൻ അവർ ജാഗ്രത കാട്ടി. എന്നാൽ നരേന്ദ്രമോദി നയിക്കുന്ന ഭാരത സർക്കാർ പത്മശ്രീ നൽകി കുറുപ്പ് സാറിനെ ആദരിച്ചു. അത് സാറിനെ അവഗണിച്ച ഗുരുത്വദോഷികൾക്ക് കനത്ത ആഘാതമായും ഭവിച്ചു. ദേശീയധാരയോട് എന്നും ചേർന്നുനിന്ന, രാഷ്‌ട്രഭക്തനായ പ്രിയപ്പെട്ട കുറുപ്പ്സാറിന് എന്റെ ആദരാഞ്ജലികൾ.

പ്രൊഫ. ( ഡോ. ) ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, മലയാളഗവേഷണ വിഭാഗം മേധാവി , സാമൂതിരി ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.

Tags: Tapasya#PoetDiedSmruthimargam#PNarayanaKurup#Sreesailam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Kerala

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

Kerala

തപസ്യയുടെ വിചാര സഭ മാർച്ച് 13 ന് തലസ്ഥാനത്ത്

Vicharam

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

News

തപസ്യ സുവര്‍ണോത്സവത്തിന് കൊടിയേറി; പ്രൗഢവേദിയില്‍ സാംസ്‌കാരികനായകര്‍ക്ക് ആദരം

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.