ന്യൂദല്‍ഹി കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷയില്‍ പിഴവുണ്ടാകാത്ത വിധം സുരക്ഷാവലയം കര്‍ക്കശമാക്കിയതോടെ തങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടോ എന്ന ആശങ്കയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി. ഇതെോടെ ഞായറാഴ്ച കനത്ത സൂരക്ഷാവലയത്തില്‍ നീറ്റ് പരീക്ഷ നടക്കുന്നത് തടയാന്‍ രാജ്യമാകെ കലാപമുണ്ടാക്കാനുള്ള ആഹ്വാനം നല‍്കിയിരിക്കുകയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ.
കോക്രോച്ചിനല്ല, ഈച്ചയ്‌ക്ക് പോലും കടക്കാനാവാത്ത നീറ്റ് സുരക്ഷാവലയം
രാജ്യമെമ്പാടുമുള്ള 552 കേന്ദ്രങ്ങളിലും 14 അന്താരാഷ്‌ട്ര കേന്ദ്രങ്ങളിലും ആണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഈ പരീക്ഷയില്‍ ക്രമക്കേട് ഉണ്ടാകാതിരിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് പ്രകാരം 2.5 ലക്ഷം അര്‍ധസൈനികരെയും പൊലീസിനെയും കേന്ദ്രങ്ങളില്‍ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും സസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജൂണ്‍ 20 ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് ആറ് മണി വരെ സുരക്ഷാക്രമീകരണങ്ങള്‍ ശരിയ്‌ക്കും പ്രവര്‍ത്തിക്കുന്നില്ലേ എന്ന് പരിശോധിക്കാന്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. പരീക്ഷാപേപ്പറുകള്‍ തയ്യാറാക്കിയ വിഷയവിദഗ്ധരെ പരീക്ഷാപേപ്പര്‍ തയ്യാറാക്കാന്‍ ആരംഭിച്ചത് മുതല്‍ പുറത്ത് വിട്ടിട്ടില്ല. അതായത് ഒരു വിധത്തിലും പേപ്പര്‍ ചോരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നര്‍ത്ഥം. വിവാദങ്ങളും കള്ളപ്രചാരണങ്ങളും നടക്കാതിരിക്കാന്‍ ടെലഗ്രാം നിരോധിക്കുകയും ചെയ്തു. ഇതില്‍ എഡിറ്റ് പേജ് ഓപ്ഷന്‍ ഉപയോഗിച്ചാണ് കഴിഞ്ഞ തവണ നീറ്റ് ചോദ്യപേപ്പര്‍ പങ്കുവെയ്‌ക്കപ്പെട്ടിരുന്നത്.
നിറം മാറി അഭിജിത് ദീപ്കെ, ലക്ഷ്യം കലാപം തന്നെ
ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണി വരെ പ്രതിഷേധ സമരം നടത്തണമെന്ന് ആവശ്യപ്പെട്ട അഭിജിത് ദീപ് കെയ്‌ക്ക് ദല്‍ഹി പൊലീസ് സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ അഞ്ച് മണിയായതോടെ ദീപ്കെയുടെ നിറം മാറി. താന്‍ ജന്തര്‍ മന്ദര്‍ വിട്ടുപോകില്ലെന്നും വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചാല്‍ മാത്രമേ ഒഴിഞ്ഞു പോകൂ എന്നും പുതിയ ആവശ്യം ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ അഞ്ച് മണിക്ക് ശേഷം പ്രതിഷേധം അനുവദിക്കില്ലെന്ന് പറഞ്ഞ് പൊലീസ് സമരക്കാരെ ഒഴിപ്പിച്ചുതുടങ്ങിയതോടെ രാജ്യമെമ്പാടും ജയില്‍ നിറയ്‌ക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് അഭിജിത് ദീപ്കെ.ചോദ്യപ്പേപ്പര്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിക്കുന്നതും അര്‍ധസൈനികരാണ്.
ഇതോടെ പൊലീസിന് പൂക്കള്‍ നല്‍കിയും സമരം ചെയ്യാന്‍ മുന്‍കൂട്ടി പൊലീസില്‍ നിന്നും അനുവാദം വാങ്ങലും എല്ലാം കോക്രോച്ച് ജനതാ പാര‍്ട്ടിക്കാരുടെ വെറും ജാഡയായിരുന്നുവെന്നും ലക്ഷ്യം കലാപം തന്നെയാണെന്നും തിരിച്ചറിഞ്ഞിരിക്കുകയാണ് ലോകം. നിശ്ചിത സമയം കഴിഞ്ഞതോടെ ദല്‍ഹി ജന്തര്‍മന്ദറിലെ സമരം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പറഞ്ഞ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ കുത്തിയിരിക്കുകയാണ്. മിക്കവാറും അഭിജിത് ദീപ്കെയെ അറസ്റ്റ് ചെയ്തേക്കും. ഇങ്ങിനെ ഒരു സാഹചര്യം വന്നതോടെയാണ് ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലും ജയില്‍ നിറയ്‌ക്കാന്‍ അഭിജിത് ദീപ്കെ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ കോക്രോച്ച് പാര്‍ട്ടിയും പൊലീസും ഒരു തുറന്ന പോരിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.
അഭിജിത് ദീപ്കെയ്‌ക്കും കൂട്ടര്‍ക്കും പ്രതിഷേധിക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പൊലീസ് സ്ഥലം അനുവദിച്ചിരുന്നു. അവിടെ കുത്തിയിരുന്ന് സമരം ചെയ്യുന്നതിനുള്ള സമയപരിധി ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു. എന്നാല്‍ അഞ്ച് മണി അവസാനിച്ചതോടെ അഭിജിത് ദീപ്കെ പൊടുന്നനെ നിറം മാറുകയായിരുന്നു. പൊലീസുകാര്‍ക്ക് പൂക്കള്‍ കൊടുക്കുകയും പൊലീസിനോട് മുന്‍കൂര്‍ അനുമതി വാങ്ങി സമരം നടത്തുകയും ചെയ്യുന്ന മര്യാദക്കാരനായ അഭിജിത് ദീപ് കെയെ അല്ല അഞ്ച് മണിക്ക് ശേഷം കണ്ടത്. അതിനാടകീയമായി വിദ്യഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ചതിന് ശേഷമേ ജന്തര്‍മന്ദിറില്‍ നിന്നും സമരക്കാര്‍ ഒഴിയൂ എന്ന് പൊടുന്നെ അഭിജിത് ദീപ്കെ പ്രതിജ്ഞയെടുത്ത് കുത്തിയിരിപ്പ് സമരം തുടരുകയായിരുന്നു. ഇതോടെ കലാപമുണ്ടാക്കുക എന്നത് തന്നെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ലക്ഷ്യമെന്നാണ് മനസ്സിലാക്കുന്നത്.
ജന്തര്‍മന്ദറില്‍ സമരം ചെയ്യാന്‍ പൊലീസ് അനുവദിച്ച സമയം നീട്ടിക്കൊടുക്കണമെന്ന അഭിജിത് ദീപ്കെയുടെ അഭ്യര്‍ത്ഥന അതിനാല്‍ ദല്‍ഹി പൊലീസ് തള്ളി. കാരണം ജൂണ്‍ 21 ഞായറാഴ്ച നീറ്റ് പരീക്ഷ നടക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം അനുവദിക്കാന്‍ സാധിക്കില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. അതിനാല്‍ ദീപ്കെയുടെ അഭ്യർത്ഥന നിരസിച്ച പൊലീസ് പ്രതിഷേധ സ്ഥലം ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, സർക്കാർ ഉത്തരവാദിത്തം എന്നിവ ആരോപിച്ച് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന രണ്ടാമത്തെ പ്രതിഷേധമായിരുന്നു ശനിയാഴ്ച നടന്നത്. വിദ്യാർത്ഥികളും അനുയായികളും ഇതില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദീപ്കെ പൊടുന്നനെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കാതെ സമരം നിര്‍ത്തില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു. .
















