കൊല്ലം: ഏഴ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ കേസെടുത്ത് കടയ്‌ക്കല്‍ പൊലീസ്. ഒരു പ്രതിയെ പൊലീസ് പിടികൂടി.
കടയ്‌ക്കല്‍ കോവൂര്‍ സ്വദേശി സച്ചു(21) ആണ് പിടിയിലായത്. കുട്ടിയ്‌ക്ക് മിഠായിയും മറ്റും നല്‍കി പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ട് പോയി പലതവണ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
പീഡനം കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. ഒരു വര്‍ഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായെന്നാണ് വിവരം.
















