Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്രിമിനലുകളായ മുസ്ലിങ്ങളെ ശിക്ഷിച്ചിരിക്കാം, പക്ഷെ യോഗി ആദിത്യനാഥ് കോടീശ്വരന്മാരാക്കിയ മുസ്ലിം കര്‍ഷകര്‍ പറയുന്നു: ‘യോഗി ഭാവിപ്രധാനമന്ത്രിയാകണം’

അതില്‍ ഒരു മുസ്ലിം കര്‍ഷകന്റെ മകളും ഉണ്ടായിരുന്നു. പേര്. ഇപ്പോള്‍ ഡോക്ടറായി മാറിയ ഷിറ റാഷിദ്. നീറ്റ് പരീക്ഷയെഴുതിയാണ് ഷിറ റാഷിദ് ഡോക്ടറായത്. യോഗിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ പെണ്‍കുട്ടി പറഞ്ഞതെന്തെന്നോ? "താങ്കള്‍ നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണം."

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 08:06 pm IST
inIndia
നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.

നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.

ലഖ്നൗ: ജെവാര്‍ എന്ന കര്‍ഷകരുടെ കുഗ്രാമത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്നും വാങ്ങി യോഗി ആദിത്യനാഥ് ഒരു അന്താരാഷ്‌ട്ര വിമാനത്താവളം പണിതത് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം ഇന്ന് നോയിഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്. ഈ വിമാനത്താവളം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ അതിലെ ആദ്യ വിമാനയാത്രക്കാരായി യോഗി വിളിച്ചത് ജെവാറില്‍ ഈ വിമാനത്താവളം പണിയാന്‍ ഭൂമി വിട്ടുനല്‍കിയ 172 കര്‍ഷക കുടുംബങ്ങളെയാണ്.

ഇതില്‍ നല്ലൊരു ശതമാനം മുസ്ലിം കര്‍ഷകകുടുംബങ്ങളാണ്. യോഗി ആദിത്യനാഥിനെ കാണാന്‍ ലഖ്നൗവില്‍ എത്തിയ ഈ 172 കര്‍ഷക കുടുംബങ്ങളും ഇപ്പോള്‍ യോഗി ആദിത്യനാഥിനെ ദൈവം പോലെ വാഴ്‌ത്തുകയാണ്. കാരണം ഈ കുടുംബങ്ങളെല്ലാം ഇന്ന് കോടിപതികളായി. കാരണം ഇവരുടെ തീരെ വിലയില്ലാതിരുന്ന കൃഷിഭൂമിയ്‌ക്ക് പൊന്നുംവിലയാണ് യോഗി ആദിത്യനാഥ് നല്‍കിയത്. ഇവരുടെ മക്കളെല്ലാം പഠിച്ച് വലിയ നിലകളില്‍ ആയി.

യോഗി ഭാവിയില്‍ പ്രധാനമന്ത്രിയായി വരണമെന്ന് ഡോ. ഷിറ റാഷിദ്, യോഗി 2027 യുപി മുഖ്യമന്ത്രിയാകണമെന്ന് ഹാജി സഫര്‍

അതില്‍ ഒരു മുസ്ലിം കര്‍ഷകന്റെ മകളും ഉണ്ടായിരുന്നു. പേര്. ഇപ്പോള്‍ ഡോക്ടറായി മാറിയ ഷിറ റാഷിദ്. നീറ്റ് പരീക്ഷയെഴുതിയാണ് ഷിറ റാഷിദ് ഡോക്ടറായത്. യോഗിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ പെണ്‍കുട്ടി പറഞ്ഞതെന്തെന്നോ? “താങ്കള്‍ നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണം.” ഇനി മറ്റൊരു മുസ്ലിം കര്‍ഷകനായ ഹാജി സഫര്‍ പറഞ്ഞതെന്തെന്നോ? 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും യോഗി തന്നെ മുഖ്യമന്ത്രിയായി ഒരിയ്‌ക്കല്‍ കൂടി എത്തണം എന്ന്. മറ്റൊന്നു കൂടി ഹാജി സഫര്‍ പറഞ്ഞു: “വെറും വള്ളിച്ചെരിപ്പിട്ടാണ് ഞാന്‍ വിമാനത്തില്‍ ഇരുന്നത്. വള്ളിച്ചെരിപ്പിട്ടവര്‍ക്കും വിമാനത്തില്‍ സഞ്ചരിക്കാമെന്ന് യോഗി തെളിയിച്ചു”. ഹാജി സഫറിന്റെയും ഡോ. ഷിറ റാഷിദിന്റെയും വീഡിയോ വൈറലാണ്.

ഈ ജെവാര്‍ കര്‍ഷകഗ്രാമത്തിലെ 172 കര്‍ഷകകുടുംബത്തില്‍ നല്ലൊരു പങ്ക് മുസ്ലിം കര്‍ഷകരാണ്. ഇവര്‍ സന്തുഷ്ടരാണ്. കാരണം വിമാനത്താവളത്തിന് യോഗി ഈ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഇവരെല്ലാം ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവരാണ്. പക്ഷെ ഇന്ന് ദാരിദ്ര്യം എന്തെന്ന് പോലും ഇവര്‍ അറിയുന്നില്ല. അന്ന് പലരും ഭൂമി വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചിരുന്നു.

ഈ ചടങ്ങില്‍ ജെവാറില്‍ പണിയുന്ന വിമാനത്താവള പദ്ധതിയുടെ ആദ്യ ദിനങ്ങൾ യോഗി ആദിത്യനാഥ് ഓർമ്മിച്ചു. ജെവാറിൽ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതിനുശേഷം, ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് 100 ദിവസത്തെ സമയം യോഗി നൽകി. 100 ദിവസത്തിനുശേഷവും ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടാകാത്തപ്പോൾ, എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കർഷകർ അവരുടെ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് പറഞ്ഞു.

യോഗി നല്‍കിയത് പൊന്നുംവില; ദരിദ്ര മുസ്ലിങ്ങള്‍ കോടീശ്വരന്മാരായി
ഇതിനുശേഷം, വിമാനത്താവള നിർദ്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവകലാശാലയിൽ വെച്ച് ജെവാര്‍ പ്രദേശത്തുനിന്നുള്ള 100 കർഷകരുമായി യോഗി കൂടിക്കാഴ്ച നടത്തി. ഒരു വിമാനത്താവളം നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കർഷകരോട് ഞാൻ പറഞ്ഞപ്പോൾ, അവർ അവരുടെ ഭൂമി വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി. ഈ വിമാനത്താവളം ഈ പ്രദേശത്തിന്റെ വിധി മാറ്റുമെന്ന് കർഷകരോട് യോഗി വിശദീകരിച്ചുകൊടുക്കുകയും നിർദ്ദേശം പരിഗണിക്കാൻ അവർക്ക് ഒരു മണിക്കൂർ സമയം നൽകുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷം എല്ലാവരും ഭൂമി നല്‍കാമെന്ന് സമ്മതിച്ചു. യോഗിയെ ഭയന്നതുകൊണ്ടല്ല. പകരം യോഗി മുന്നോട്ട് വെച്ച ഭൂമി വില എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. അവര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത വന്‍തുക.

ഒരു ചതുരശ്ര മീറ്ററിന് 4300 രൂപ വെച്ചാണ് നല്‍കിയത്. ഇതോടെ കര്‍ഷകരെല്ലാം കോടിശ്വരന്മാരായി മാറി. അവര്‍ മണിമാളികകള്‍ പണിതു. അവരുടെ ജീവിത ശൈലി പാടെ മെച്ചപ്പെട്ടു. ഇതോടെ അവര്‍ ജെവാര്‍ വിമാനത്താവളത്തെയും അങ്ങിനെ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം അവിടെ കൊണ്ടുവന്ന യോഗിയെയും ഈ മുസ്ലിം കര്‍ഷകകുടുംബങ്ങള്‍ വാഴ്‌ത്തുകയാണിപ്പോള്‍. യോഗി ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണമെന്നും ഇവര്‍ പറയുന്നു.

ഹാജി സഫറിന്റെ വീഡിയോ:

Tags: Yogi AdityanathLatest newsHaji SafarNoida international airportDr.Shira RashidJewar farmers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.