ന്യൂദല്‍ഹി: സൈബര്‍ കുറ്റവാളികള്‍ ‘പരാദങ്ങളാ’ണെന്നും അത്തരം കുറ്റവാളികളെ ജയിലില്‍ അടച്ചാലേ സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ നിറവേറ്റപ്പെടൂവെന്നുംസുപ്രീം കോടതി. സൈബര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഇത്തരക്കാര്‍ക്കെതിരെ നിയമം കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
‘നിങ്ങള്‍ പരാദങ്ങളാണ്. നിങ്ങള്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി അവരെ കബളിപ്പിക്കുന്നു. സൈബര്‍ കുറ്റവാളികള്‍ ജയിലിലാകണമെന്നതു മാത്രമാണ് സമൂഹത്തിന്റെ താല്‍പര്യം ‘ ചീഫ് ജസ്റ്റിസ് പറഞ്ഞു. വ്യാജ നിക്ഷേപ പദ്ധതികള്‍, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുകള്‍ എന്നീ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
















