News

ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥനെ നിയമിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ശ്രേഷ്ഠമലയാളഭാഷയിലെ ഗവേഷണവികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ വിപുലമായ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ശ്രേഷ്ഠമലയാളം ഗവേഷണകേന്ദ്രത്തിൻറെ ഡയറക്ടറായി പ്രൊഫ. എം. ശ്രീനാഥനെ കേന്ദ്രസർക്കാർ നിയമിച്ചു. മലയാള സർവകലാശാലയിലെയും, കേന്ദ്രകേരളസർവകലാശാലയിലെയും ഭാഷാശാസ്ത്രവിഭാഗങ്ങളുടെ സ്ഥാപക അദ്ധ്യക്ഷനായിരുന്നു ശ്രീനാഥൻ. ആന്ത്രോപ്പോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയിൽ ദീർഘകാലം ഭാഷാശാസ്ത്രജ്ഞനായും ദ്രാവിഡസർവകലാശാലയിൽ അസോസിയേററ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കരമന സ്വദേശിയാണ്. ഇപ്പോൾ അന്തർദേശീയ ദ്രാവിഡഭാഷാ പഠനകേന്ദ്രത്തിലെ സീനിയർ ഫെലോയാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നിശ്ചയിക്കുന്നതിന് കേന്ദ്രസർക്കാർ രൂപീകരിച്ച വിദഗ്‌ദ്ധസമിതിയിൽ അംഗമായിരുന്നു.

 

Recent Posts