Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സ്ഥിരമായി സാമ്പത്തിക വിഷമം അനുഭവിക്കുന്നവർ ലക്ഷ്മീ പ്രീതി വരുത്തിയാൽ ഉറപ്പായും ദോഷശമനം കൈവരിക്കുവാൻ സാധിക്കും. മുജ്ജന്മകൃത കർമ്മങ്ങളുടെ സഞ്ചിതമായ തുകയാണ് ദാരിദ്ര്യ ദുഃഖത്തിന്റെ ഒരു കാരണം

ഋണ മോചനം സാദ്ധ്യമാക്കുന്നതിന് ഉപാസിക്കേണ്ട മൂർത്തിയാണ് മഹാലക്ഷ്‌മി . മഹാലക്ഷ്മിയുടെ നിരവധി മന്ത്രങ്ങളിൽ നിന്ന് ക്ഷിപ്രഫല പ്രാപ്തിനൽകുന്ന ഒരു മന്ത്രമാണിവിടെ ചേർക്കുന്നത്. കഴിയുന്നത്ര മന:ശരീര , ഭക്ഷണ ശുദ്ധിയോടെ ജപിക്കുക ഉപാസനയായിത്തന്നെ കണക്കാക്കി മഹാലക്ഷ്മിയെ ഭജിക്കുക.

മൂന്ന് നാഴികയാണ് ( 72 മിനിറ്റ് ) ജപദൈർഘ്യം പറഞ്ഞിരിക്കുന്നത് . ശ്രദ്ധയോടെ എത്ര കൂടുതൽ ജപിക്കുന്നുവോ അത്രയും നന്ന് . ജപാവസാനം വെളുത്ത പുഷ്പം ജലം കൂട്ടി നിലവിളക്കിന്റെ ചുവട്ടിൽ അർപ്പിക്കുക .

ശ്രീ മഹാലക്ഷ്മീ മന്ത്രം

ശ്രീം ഓം നമോ ഭഗവതീ

സർവ സൗഭാഗ്യ ദായിനീം

ശ്രീം ശ്രീവിദ്യൈ മഹാ വിഭൂത്യൈ സ്വാഹാ

ഐം ശ്രീം ഹ്രീം ക്ലീം മഹാലക്ഷ്മ്യൈ നമ:

Recent Posts