കാസര്‍കോട്:ബേക്കല്‍ ബീച്ച് കാണാനെത്തിയ രണ്ടു യുവാക്കളെ കടലില്‍ കാണാതായി. ഉദുമ പള്ളിക്കര കല്ലിങ്കാലിന് സമീപം ആണ് സംഭവം.
കോട്ടയം ചങ്ങനാശേരി സ്വദേശികളായ നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് കാണാതായത്. ബാലുവിന്റെ മകന്‍ അംഗിത് (20), അബ്രഹാമിന്റെ മകന്‍ അപ്പു ടി അബ്രഹം (20) എന്നിവരെയാണ് കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. കല്ലിങ്കാലിന് സമീപമാണ് യുവാക്കള്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ബേക്കല്‍ കോസ്റ്റല്‍ പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.
















