Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Jun 12, 2026, 12:17 pm IST
inKerala
വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ കാരണം വാരാണസിയിലുള്ള ദേവസ്വം സത്രവും കൈവിട്ട് പോകുമെന്ന് വാരാണസി മലയാളി അസോസിയേഷന്‍. രാജഭരണകാലത്ത് വാരാണസിയിലെ ചൗക്കി ഘാട്ടിനും കേദാര്‍ ഘാട്ടിനും ഇടയിലെ സോനാപുരില്‍ ഏക്കര്‍ കണക്കിന് ഭൂമിയും ധര്‍മശാലയും തിരുവിതാംകൂറിന് ഉണ്ടായിരുന്നു. ഈ ഭൂമിയും ധര്‍മശാലാസത്രവും പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. അതില്‍ 10 സെന്റ് സ്ഥലവും സത്രമെന്ന് അറിയപ്പെടുന്ന ഇരുനില കെട്ടിടവും മാത്രമേ ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതായി നിലവിലുള്ളൂ.

ഡോര്‍മിറ്ററി സൗകര്യമുള്ള കെട്ടിടത്തില്‍ ട്രാവന്‍കൂര്‍ ധര്‍മശാല, സത്രം എന്ന് മലയാളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊഴിച്ച് ബാക്കിയുള്ള വസ്തുവകകളെല്ലാം അന്യാധീനപ്പെട്ടു കഴിഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഈ സത്രവും, ധര്‍മശാലയും അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ ബോര്‍ഡ് അംഗം എ.എം. തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, ചീഫ് എന്‍ജിനീയര്‍ അജിത് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ റെജി കുമാര്‍ എന്നിവരടങ്ങുന്ന സംഘം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ അന്യാധീനപ്പെടാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവിലുള്ള സ്വത്തുക്കളുടെ സംരക്ഷണത്തിന് കാശി മലയാളി സമിതിക്കും രൂപം നല്‍കിയിരുന്നു എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.

നാലായിരം ചതുരശ്ര അടിയിലേറെയുള്ള ഇരുനില കെട്ടിടവും അതിനുള്ളില്‍ ഒരു ക്ഷേത്രവുമാണ് ഇവിടെ ഇപ്പോഴുള്ളത്. 25 കോടി വിലമതിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോള്‍ തര്‍ക്കത്തിലായിരിക്കുന്നു. അടുത്തിടെ കെട്ടിട നവീകരണത്തിന് ഹൈക്കോടതിയുടെ അനുമതിയോടെ രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റും പ്ലാനും ദേവസ്വം ബോര്‍ഡ് തയാറാക്കിയിരുന്നു. പണി തുടങ്ങാന്‍ എത്തിയപ്പോഴാണ് നിലവില്‍ കെട്ടിടം കൈവശം വെച്ചിരിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഈ തര്‍ക്കത്തില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഏക്കര്‍ കണക്കിന് ഭൂമി അന്യാധീനപ്പെട്ടതുപോലെ അവശേഷിക്കുന്ന സത്രവും നഷ്ടപ്പെട്ടു പോകുമെന്ന് വാരാണസിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

Tags: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്SonapurVaranasi Malayali Associationട്രാവന്‍കൂര്‍ ധര്‍മശാലസത്രംTravancore Dharamshala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)
India

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

Kerala

കടകംപള്ളിയുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നു; പത്മകുമാറിന്റെ അക്കൗണ്ട് മരവിപ്പിക്കും

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്ക് നൽകിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി

Kerala

‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളും’ ദൈവതുല്യന്‍ വേട്ടനായ്‌ക്കള്‍ അല്ലെന്ന് പത്മകുമാര്‍

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.