Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 11:14 am IST
inKerala, Mollywood, Entertainment
1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം

ഏറ്റുമാനൂര്‍: മലയാള ചലച്ചിത്ര ലോകത്തിന് ഹാസ്യത്തിന്റെ പുത്തനുണര്‍വ്വേകിയ ആദ്യകാല നടന്‍ എസ് പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41വര്‍ഷം. പ്രേക്ഷകരെയാകെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് നയിച്ച മലയാളത്തിന്റെ എസ്.പി പിള്ള എന്ന പങ്കജാക്ഷന്‍ പിള്ളയുടെ ചരമവാര്‍ഷികമാണ് ഇന്ന്. ഒരു കാലത്ത് മലയാള ചലച്ചിത്രലോകത്തിന്റെ അവിഭാജ്യഘടകമായിരുന്ന എസ്.പി. പിള്ള.

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഇദ്ദേഹം ചെറുപ്പക്കാലം കഴിച്ചത് കഷ്ടപ്പാടിലും കഠിനാധ്വാനത്തിലും. അമ്പലത്തില്‍ പാണി കൊട്ടിയും വലുതായപ്പോള്‍ ചുമടെടുത്തും, എന്തു ജോലിയും ചെയ്ത് ജീവിച്ചിരുന്ന എസ്.പി പിള്ള തികച്ചും യാദൃശ്ചികമായാണ് നാടകലോകത്തേക്ക് എത്തിയത്. ഒരു പകരക്കാരനായാണ് എസ്.പി പിള്ള നാടകവേദിയിലെത്തുന്നത്. താന്‍ ചെയ്ത വേഷം ശ്രദ്ധേയമാക്കാന്‍ കഴിഞ്ഞതോടെ കൂടുതല്‍ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

അഭിനയത്തില്‍ മാത്രമല്ല അനുകരണത്തിലും മിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഏറ്റുമാനൂരിലെത്തിയ മഹാകവി വള്ളത്തോളിനെ അനുകരിച്ച് കാണിച്ചത് എസ്പിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. വള്ളത്തോള്‍ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു വര്‍ഷം കലാമണ്ഡലത്തില്‍ നിന്നും ഓട്ടന്‍തുള്ളല്‍ അഭ്യസനം പൂര്‍ത്തിയാക്കിയ എസ്.പി പിള്ള തിരിച്ചു വന്ന് പ്രൊഫഷണല്‍ നാടകവേദിയുടെ സജീവസാന്നിദ്ധ്യമാകുകയായിരുന്നു.

സാഹിത്യകാരനും നിരൂപകനുമായ രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ നിര്‍മ്മിച്ച ‘ഭൂതരായര്‍’ എന്ന ചിത്രത്തിലാണ് എസ്.പി ആദ്യം അഭിനയിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ട് ഭൂതരായര്‍ റിലീസ് ചെയ്യപ്പെട്ടില്ല. എങ്കിലും എസ്.പി പിള്ളയുടെ സിനിമാപ്രവേശം വെറുതെയായില്ല. 1950ല്‍ പുറത്തിറങ്ങിയ ‘നല്ല തങ്ക’യിലെ മുക്കുവനും അടുത്ത വര്‍ഷമിറങ്ങിയ ‘ജീവിതനൗക’യിലെ ശങ്കുവും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുറപ്പിക്കാന്‍ പോന്ന കഥാപാത്രങ്ങളായി.
ഹാസ്യനടനായി പേരെടുത്ത അദ്ദേഹം തികഞ്ഞ സ്വഭാവനടനാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ടാക്‌സി ഡ്രൈവര്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്.

കാഥികന്‍ സാംബശിവന്‍ നായകവേഷത്തിലെത്തിയ പല്ലാങ്കുഴി ആയിരുന്നു അവസാനചിത്രം. മരിക്കുന്നതു വരെ വടക്കന്‍പാട്ടിനെ ആസ്പദമാക്കി മലയാളത്തില്‍ വന്നിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും പാണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ്.പി പിള്ളയായിരുന്നു. 1977ല്‍ ടാക്‌സി ഡ്രൈവറിലെ അഭിനയത്തിനു മികച്ച സഹനടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. എസ്.പി പിള്ള, തിക്കുറിശ്ശി, ടി.എന്‍ ഗോപിനാഥന്‍ നായര്‍ എന്നിവരുമായി ചേര്‍ന്ന് സ്ഥാപി ച്ച ‘കലാകേന്ദ്രം’ എന്ന സ്ഥാപനം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്.

അവശ ചലച്ചിത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ഇദ്ദേഹം വേദിയില്‍ നിന്നും വിരമിച്ച അനേകം കലാകാരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹമോഷണ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തിയ സമരങ്ങളില്‍ മുല്‍പന്തിയിലുണ്ടായിരുന്നു. ഏറ്റുമാനൂരപ്പന്റെ കടുത്ത ഭക്തനായിരുന്ന എസ്.പി പിള്ള 1985 ജൂണ്‍ 12ന് അന്തരിച്ചു. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരം മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്.

Tags: actorcinemaSP Pilla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

പുതിയ വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.