Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതീയ സംസ്‌കൃതിയിലെ ഷഡ്ദര്‍ശനങ്ങള്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jun 12, 2026, 07:07 am IST
in Samskriti

ആധ്യാത്മികതയില്‍ ഊന്നി, ഭൗതിക വിദ്യാഭ്യാസം പകര്‍ന്ന് നല്‍കാന്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയുന്നില്ല. മത വിദ്യാഭ്യാസമല്ല, മറിച്ച് ആധ്യാത്മിക അറിവാണ് നാം സ്വായത്തമാക്കേണ്ടത്. ആധുനിക വിദ്യാഭ്യാസത്തില്‍ ഇതിഹാസ പുരാണങ്ങള്‍ക്കോ ദര്‍ശനങ്ങള്‍ക്കോ പ്രാധാന്യം കൊടുക്കുന്നില്ല. കേവലം ഉപരി വിപ്ലവമായ#ാല്‍പോരാ, ആഴത്തില്‍ ചിന്തിക്കുകയും കാര്യങ്ങളെ വസ്തുതാപരമായി വിലയിരുത്തി മനസ്സിലാക്കാന്‍ ഉതകുന്നതാവണം വിദ്യാഭ്യാസം. അതിന് നമ്മെ പ്രാപ്തമാക്കുന്നതാണ് ഭാരതീയ ദര്‍ശനങ്ങള്‍. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതം തലയുയര്‍ത്തി നില്‍ക്കുന്നത് ഇത് അറിവിന്റെയും, ദര്‍ശനങ്ങളുടെയും നാടായതുകൊണ്ടാണ്.

‘ദര്‍ശന’ ശബ്ദം കൊണ്ട് കാഴ്ച, കാഴ്ചപ്പാട് എന്നെല്ലാം അര്‍ത്ഥമാക്കുന്നുണ്ട്. എന്നാല്‍ തത്ത്വാവബോധത്തില്‍ എത്തിച്ചേരുന്നതിനുള്ള ഉപാധി എന്ന വിവക്ഷയിലാണ് ഇവിടെ ദര്‍ശനം എന്ന വാക്ക് ഉപയോഗിക്കുന്നത്.
‘ദൃശ്യതേതത്ത്വവബോധം
അനേന ഇതി ദര്‍ശനം’
എന്നാണ് ദര്‍ശനത്തിന്റെ നിര്‍വചനം. ഭാരതീയ ദര്‍ശനങ്ങള്‍ ആസ്തികം, നാസ്തികം എന്നു രണ്ടു വിഭാഗമുണ്ട്.. ഇതില്‍ ആസ്തികം ആദ്ധ്യാത്മികതയേയും, നാസ്തികം ഭൗതികതയേയും പ്രതിനിധീകരിക്കുന്നു. ന്യായം, യോഗം, സാഖ്യം, പൂര്‍വ്വമീമാംസ, ഉത്തരമീമാംസ അഥവാ വേദാന്തം എന്നിവ ആസ്തിക ദര്‍ശനങ്ങളും, ബൗദ്ധം, ജൈനം, ചാര്‍വാകം എന്നിവ നാസ്തികവുമാണ്.

അതിപുരാതനകാലം മുതല്‍ വിദേശ സഞ്ചാരികള്‍ ഭാരതത്തിലേക്ക് വന്നത് വിജ്ഞാനത്തിന്റെ വഴി തേടിയായിരുന്നു. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ സൗന്ദര്യവും, കലയും, ശാസ്ത്രവും, സാഹിത്യവും ജീവിതരീതികളും എല്ലാം വളര്‍ന്നുവന്നത് ദാര്‍ശനികാവബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഋഷീശ്വരന്മാര്‍ ഈ മഹിത പാരമ്പര്യത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും, നാട്യശാസ്ത്രം, അര്‍ത്ഥശാസ്ത്രം, വാസ്തുശാസ്ത്രം, കൃഷിശാസ്ത്രം, ഭാഷാ ശാസ്ത്രം തുടങ്ങി ഒട്ടനവധി ദര്‍ശനങ്ങള്‍ മാനവരാശിക്ക് നല്‍കുകയും ചെയ്തു. ഏറെ പ്രധാനപ്പെട്ടതും വിശ്രുതവുമായ ആറ് ദര്‍ശനങ്ങളെകുറിച്ചുള്ള അവബോധം നമ്മുടെ ചിന്താധാരയ്‌ക്ക് മാര്‍ഗദര്‍ശനം അരുളുന്നതാണ്. ആര്‍ഷപൈതൃകത്തിലെ വൈദിക സാഹിത്യവും, ചിന്തയും ആഴത്തില്‍ അറിയുന്നതിനും സമഗ്രമായി പഠിക്കുന്നതിനും, കപില മഹര്‍ഷിയുടെ സാഖ്യം, കാണാദ മഹര്‍ഷിയുടെ വൈശേഷികം, പതഞ്ജലി മഹര്‍ഷിയുടെ യോഗം, ഗൗതമ മുനിയുടെ ന്യായം, ജൈമിനി മഹര്‍ഷിയുടെ മീമാംസ, ബാദരായണ മുനിയാല്‍ വിരചിതമായ വേദാന്തം എന്നീ ഷഡ്ദര്‍ശനങ്ങള്‍ നമ്മെ പ്രാപ്തരാക്കും. ലോകോത്തര തത്ത്വചിന്തക ന്മാരെ ആഴത്തില്‍ സ്വാധീനിച്ച ഈ ദര്‍ശനങ്ങള്‍ നഭാരതത്തിന്റെ വിലമതിക്കാനാവാത്ത ഈടുവെയ്‌പ്പാണ്. മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങള്‍ വ്യത്യസ്തമായി കാണപ്പെടുന്നവയാണെങ്കിലും അവ പരസ്പരം ഏകോപിപ്പിച്ചാണല്ലോ പ്രവര്‍ത്തിക്കുന്നത്. അതുപോലെ ഈ ദര്‍ശനങ്ങള്‍ തമ്മില്‍ ബാഹ്യമായി വൈരുദ്ധ്യങ്ങളുണ്ടെങ്കിലും, സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ അവ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ ശരിയായ തത്വബോധം സിദ്ധിക്കും. സൃഷ്ടിയുടെ ആറ് കരണങ്ങള്‍ ഓരോന്നായി ക്രാന്തദര്‍ശികളായ ഋഷിമാര്‍ ഈ ആറുദര്‍ശനങ്ങളിലൂടെ പ്രതിപാദിക്കുന്നു.

ഈശ്വരന്‍, ആത്മാവ്, പ്രകൃതി, ദേഹം, വേദം, മുക്തി, യജ്ഞം എന്നിവയാണ് ദര്‍ശനങ്ങളുടെ അടിസ്ഥാന ഘടകം. ജീവാത്മാവിന്റെ അസ്തിത്വം എല്ലാ ദര്‍ശനങ്ങളും പൊതുവേ അംഗീകരിക്കുന്നു. ദര്‍ശനങ്ങളുടെ തുടക്കം വേദങ്ങളില്‍ നിന്നാണ്. ‘ദര്‍ശനം’ എന്നതിന് കാണല്‍ എന്നൊരു അര്‍ത്ഥമുണ്ടെങ്കിലും. യഥാര്‍ത്ഥത്തില്‍ അനുഭവിക്കല്‍ ആണ്. മറ്റൊരാള്‍ക്ക് കാണിച്ചു കൊടുക്കാനാവാത്ത അഖണ്ഡാനുഭവമാണ്. എന്തിനെയാണ് അനുഭവിക്കുന്നത്? കാണുന്ന കാഴ്ചകളിലും, കേള്‍ക്കുന്ന ശബ്ദങ്ങളിലും, സ്പര്‍ശിക്കുന്ന വസ്തുക്കളിലും അഖണ്ഡമായി നിറഞ്ഞുനില്‍ക്കുന്ന ഒന്നിനെ അനുഭവിക്കുലാണ് അത്. ആ അനുഭവത്തില്‍ അഖണ്ഡമായ ബോധമേ ഉള്ളൂ. ചൈതന്യം, ബ്രഹ്‌മം, ജ്ഞാനം, ഈശ്വരന്‍, ആത്മാവ്, പരംപൊരുള്‍ തുടങ്ങിയ പല പേരുകളിലാണ് ഇതിനെ പരാമര്‍ശിക്കുന്നത്. ചുരുക്കത്തില്‍ എല്ലാവരും എത്തുന്ന അനുഭവം തലം ഒന്നാണ്. ഒരേ കാര്യത്തെ പല ഭാഷയില്‍ പറയുന്നു എന്ന് മാത്രം. ഇതിനെയാണ് ‘ഏകം സദ് വിപ്രാ: ബഹുധാ വദന്തി’ എന്നുപറയുന്നത്. ഋഷികളും പണ്ഡിതരും ശിഷ്യന്മാര്‍ക്കു വിജ്ഞാനം പകര്‍ന്നത് സൂത്രരൂപത്തിലാണ്. അതിസംക്ഷിപ്തമായി വിജ്ഞാനത്തെ അവതരിപ്പിക്കുന്ന രീതിയാണ് സൂത്രരൂപം. ഭാരതീയ ദര്‍ശനങ്ങളുടെയും ശാസ്ത്രങ്ങളുടെയും മൗലികമ രചനകള്‍ സൂത്രരൂപത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. വാദ, ചര്‍ച്ച, വ്യാഖ്യാനങ്ങളിലൂടെ വളര്‍ന്ന ഈ ദാര്‍ശനിക പദ്ധതികള്‍ അനാവരണം ചെയ്യുന്ന മഹത്തായ ഗ്രന്ഥങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ലോകോത്തര തത്ത്വചിന്തകരെ ആഴത്തില്‍ സ്വാധീനിച്ച ഈ ഗ്രന്ഥങ്ങള്‍ ആര്‍ഷഭാരതത്തിന്റെ വിലമതിക്കാനാവാത്ത ഈടുവെയ്‌പുകളാണ്.

ഈ ജ്ഞാനസരണിയെ നാം ആവോളം നുകരുകയും വരും തലമുറകളിലേക്ക് പകരുകയും വേണം. അത് നമ്മുടെ കടമയാണ്! കര്‍ത്തവ്യമാണ്! ധര്‍മ്മമാണ്! ഇതില്‍ അന്തര്‍ലീനമായ യോഗം, സാഖ്യം, വേദാന്തം എന്നീ ദര്‍ശനങ്ങള്‍ ആത്മാവിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതില്‍ തന്നെ സാംഖ്യം ആത്മാവിനെ പരമാത്മാവായി ചിത്രീകരിക്കുന്നു.

ജൈമനിയുടെ മീമാംസയില്‍ ശാസ്ത്രജ്ഞാനത്തിന്റെ ഉറവിടം സാക്ഷാല്‍ പരമേശ്വരന്‍ ആണെന്ന് സമര്‍ത്ഥിക്കുന്നു. ചാര്‍വാകസിദ്ധാന്ത പ്രകാരം ദേഹം തന്നെയാണ് ആത്മാവ്. ജൈനമതം വേദപ്രാമാണ്യത്തെ തള്ളുകയും യജ്ഞമെന്നത് ത്യാഗസമ്പന്നമായ ആത്മാഹൂതിയാണന്നും പറയുന്നു. ബുദ്ധമത വിശ്വാസികള്‍ ഈശ്വര സങ്കല്പത്തെ എതിര്‍ക്കുന്നില്ല. ബുദ്ധ, ജൈന മതങ്ങള്‍ പ്രധാനമായും മനശാസ്ത്രത്തിനും തര്‍ക്കശാസ്ത്രത്തിനും സദാചാരത്തിനും പ്രാധാന്യം നല്‍കുന്നതാണ്. ആദ്ധ്യാത്മികമായിരുന്നില്ല അവരുടെ പ്രഥമ പ്രമാണം. എന്നാല്‍ അഹിംസയുടെ കാര്യത്തില്‍ ഈ രണ്ടു മതങ്ങളും ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറായിരുന്നില്ല.ജാതിരഹിതമായ സദാചാരമൂല്യങ്ങള്‍ക്കാണ് ഈ രണ്ടു മതങ്ങളും പ്രാധാന്യം
കല്‍പ്പിച്ചത്. ബുദ്ധമതത്തിലെ ആര്യ സത്യങ്ങളും പഞ്ചശീല തത്ത്വങ്ങളും ലോകമെങ്ങും അംഗീകരിച്ചതാണല്ലൊ.

ജീവാത്മാവിന്റെ അസ്തിത്വം എല്ലാ ദര്‍ശനങ്ങളും അംഗീകരിക്കുന്നുണ്ട്. ചിലര്‍ ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന് വാദിക്കുന്നു. മറ്റു ചില ദര്‍ശനങ്ങളില്‍ എല്ലാ ജീവികളിലും കാണുന്ന ചൈതന്യം തന്നെയാണ് ജീവാത്മാവ് എന്ന് പറയുന്നു. തത്ത്വമസി, അയമാത്മാ ബ്രഹ്‌മ, പ്രജ്ഞാനം ബ്രഹ്‌മ, അഹം ബ്രഹ്‌മാസ്മി, എന്നീ നാല് മഹാവാക്യങ്ങള്‍ ഒരേ ബ്രഹ്‌മത്തെ പുരസ്‌കരിച്ചതാണെന്ന് ദാര്‍ശനികരില്‍ ബഹു ഭൂരിപക്ഷവും സമ്മതിക്കുന്നു. എന്നാല്‍ പ്രകൃതിയെ പരാമര്‍ശിക്കാത്ത ഒരു ദര്‍ശനവും ഇല്ല. പ്രകൃതിയെ ചിലര്‍ കാരണമായും കാര്യമായും കണക്കാക്കുമ്പോള്‍ ചിലര്‍ പ്രകൃതിയെ മായയാണെന്ന് പറഞ്ഞു അതിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു. കപില മഹര്‍ഷി പ്രകൃതി പുരുഷ സംയോഗത്തെ ഒരു അന്ധന്റെ ചുമലില്‍ കാഴ്ചയുള്ള മുടന്തന്‍ കയറി ഇരിക്കുന്നതായാണ് ഉപമിച്ചിരിക്കുന്നത്. പ്രകൃതി പരിണാമ വിധേയമാണെന്നും അഹങ്കാരം, പഞ്ചതന്മാത്രകള്‍, ഇന്ദ്രിയങ്ങള്‍ എന്നിവയെല്ലാം പ്രകൃതിപദാര്‍ത്ഥങ്ങള്‍ ആണെന്നും യോഗശാസ്ത്രം പ്രഖ്യാപിക്കുന്നു. വേദങ്ങളെ കാണപ്പെട്ട ഈശ്വരനായും അപൗരുഷേയമായും ജൈമനി കണക്കാക്കുമ്പോള്‍ ബാദനാരായണന്‍ വേദങ്ങളെ പ്രമാണമാക്കുന്നു. ഇങ്ങനെ വൈവിധ്യമാര്‍ന്ന ഈ ദര്‍ശനങ്ങളെ ഏകോപിപ്പിക്കാന്‍ പലവട്ടം ശ്രമം നടന്നിട്ടുണ്ടെങ്കിലും അത് സഫലമായിട്ടില്ല. ഈ ദര്‍ശനങ്ങളില്‍ അന്തര്‍ലീനമായ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ഒട്ടും വൈകിക്കൂടാ. കാരണം ഒരു തുള്ളി ജലത്തില്‍ ഒരു മഹാസമുദ്രത്തെയും ചെറിയ ഒരു ദീപത്തില്‍ ഈ പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന ദിവ്യ ജ്യോതിസിനെയും കാണാന്‍ സഹായിക്കുന്ന വിജ്ഞാന ശാഖകളാണ് ഈ ദര്‍ശനങ്ങള്‍. ഇവയെക്കുറിച്ച് ആഴത്തിലുള്ള പഠനം അനിവാര്യമാണ്. മേല്‍പ്പറഞ്ഞവയെല്ലാം അനുഭവത്തിലേക്ക് നയിക്കുന്നതിനുള്ള സൂചനകള്‍ മാത്രമാണ് തരുന്നത്. സഞ്ചാരിയായ ഒരാള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വാഹനം എങ്ങനെയാണോ സഹായകമാകുന്നത്, അതുപോലെ ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുന്ന സാധകന് ഏറെ സഹായകമാണ് ഷഡ് ദര്‍ശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഗ്രന്ഥങ്ങള്‍.

 

Tags: Indian CultureIndian philosophiesShaddarshans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

Main Article

പ്രാവീണ്യം വരുപ്പിനി സംസ്‌കൃതവിജ്ഞാനത്തില്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ നടന്ന വനിതാ സമ്മേളനം കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക ബി. രാധാദേവി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതീയ സംസ്‌കാരം അമ്മയ്‌ക്ക് നല്‍കുന്നത് പ്രഥമ സ്ഥാനം: ബി. രാധാദേവി

India

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്; പ്രവര്‍ത്തനം സമാജസേവയ്‌ക്ക് സമര്‍പ്പിതം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് കടലാക്രമണ ജാഗ്രത

‘370 രൂപ ബിരിയാണി വിവാദം’:സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്‌ക്കും ഹിമാൻഷു ജാൻഗ്രയ്‌ക്കുമെതിരെ വനിതാ കമ്മീഷൻ

തളിപ്പറമ്പിലും മുനമ്പം മോഡല്‍; നഗരസഭ അടക്കം 400 ഏക്കര്‍ വഖഫ് സ്വത്തെന്ന് അവകാശം, പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് ബിജെപി

കെഇഎന്‍ കുഞ്ഞഹമ്മദിനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ

അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അഭിനവ് അരുണിന്

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

ഭാരതീയ സംസ്‌കൃതിയിലെ ഷഡ്ദര്‍ശനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.