കൊച്ചി: ആലുവ തോട്ടക്കാട്ടുകര സിഗ്‌നല്‍ ജംഗ്ഷന് സമീപം പത്തോളം വലിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒഴിഞ്ഞ പറമ്പില്‍ ആണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ഏകദേശം ഒമ്പത് മാസത്തോളം വളര്‍ച്ച എത്തിയ ചെടികളാണ് ഇവ. എക്‌സൈസ് ആണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പറമ്പിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ന്ന് നിന്നിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ താവളമാണ് ഇവിടം.
















