Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിന്റെ വൈരാഗ്യം തീർക്കൽ: കൗൺസിലറെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു, ജയിലിലാക്കി, ഭാര്യയെ മർദ്ദിച്ചു; ആകാശത്തേക്ക് വെടിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 10:40 am IST
in Kerala, News

തിരുവനന്തപുരം: ചിക്കൻ പോക്‌സ് ആയതിനാൽ പോലീസ് സ്‌റ്റേറഷനിൽ ഹാജരാകാൻ സാവകാശം ചോദിച്ചെങ്കിലും അനുവദിക്കാതെ വീട്ടിൽ കയറി പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ സംഭവം വിവാദമാകുന്നു. മുൻ നഗരസഭാ കൗൺസിലർ ആർ. സുഗതനെതിരേയുള്ള തെരഞ്ഞെടുപ്പുകാലത്തുണ്ടായ കേസുകളിൽ പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമാണെന്ന് പറയുന്നെങ്കിലും വീട്ടിൽകയറി ഭാര്യയെയുൾപ്പെടെ മർദ്ദിച്ചും കുട്ടികളെ ഭയപ്പെടുത്തിയും ആകാശത്തേക്ക് വെടിവെച്ചും സംഭ്രമാന്തരീക്ഷം ഉണ്ടാക്കിയായിരുന്നു അറസറ്റ്.
അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടുവെന്ന വ്യാജം പറഞ്ഞായിരുന്നു അറസ്റ്റ്.
വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ നിരന്തരം സംഘർഷത്തിലായിരുന്നു. സിപിഎം നേതാക്കളുടെ നിർദ്ദേശ പ്രകാരം ബിജെപി പ്രവർത്തകരെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു പോലീസ്.
ബിജെപി സുഗതനെ വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കി, വിജയിപ്പിച്ചു. വിജയത്തിനുശേഷം വട്ടിയൂർക്കാവിൽ പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ പലതവണ സംഘർഷമുണ്ടായിട്ടുണ്ട്. എസ്എച്ച്ഒ വിപിനെതിരേ ബിജെപി വലിയ സമരവും സംഘടിപ്പിച്ചിരുന്നു.

ഇതേത്തുടർന്ന് വിപിൻ അവധിയിൽ പ്രവേശിച്ചു. പിന്നീട് അവധി കഴിഞ്ഞെത്തിയപ്പോഴാണ് ഈ നടപടികൾ.

അമ്പലപ്പറമ്പിൽ നടന്ന സിപിഎം- ബിജെപി സംഘർഷത്തിൽ പ്രതിചേർത്ത് ഈ മാസം 7 ന് സ്‌റേറ്റഷനിൽ ഹാജരാകാൻ പേരൂൾക്കട പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചിക്കൻപോക്‌സ് വന്ന് ചികിത്സയിലായിരുന്നതിനാൽ സാവകാശം ചോദിച്ചിരുന്നു. പക്ഷേ, പേരൂർക്കട പോലീസ് ഇൻസ്‌പെക്ടർ ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഗതനെതിരേ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലർച്ചെ വീടുവളഞ്ഞും വെടിവെച്ചും പോലീസ് അറസ്റ്റ നടത്തിയത്.
സുഗതന്റെ ഭാര്യയെ പോലീസ് വീട്ടിൽകയറി മർദ്ദിച്ചു. കവിളത്ത് അടിച്ചു, താലിമാല പൊട്ടിച്ചെടുത്തു, മുതുകത്ത് ചവിട്ടി, കുട്ടികളെ ഭയപ്പെടുത്തി, വനിതാ പോലീസ് കൂടെയില്ലാതെയാണ് ഈ നടപടികളെല്ലാം ഉണ്ടായത് എന്ന് കാട്ടി പോലീസിനെതിരേ പരാതി നൽകിയിട്ടുണ്ട്.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി കൊടുത്തത് തീർപ്പായിട്ടില്ല, അസുഖത്തെ തുടർന്ന് രണ്ടു ദിവസം സാവകാശം ചോദിച്ചിരുന്നു, എന്നിട്ടും വീട്ടിൽ കയറി അറ്‌സ്റ്റ് ചെയ്തു, മുഖത്തടിച്ചു, എന്നെല്ലാം സുഗതനും പരാതി നൽകിയിട്ടുണ്ട്. വൈദ്യ പരിശോധനയ്‌ക്ക് കൊണ്ടുചെന്നപ്പോൾ സുഗതൻ ഇക്കാര്യം പറഞ്ഞത് രേഖപ്പെടുത്തിയിട്ടുണ്ട്.
വാഴോട്ടുകോണം കൗൺസിലറാണ് ആർ. സുഗതൻ. വട്ടിയൂർക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷക്കേസിൽ സുഗതൻ പ്രതിയായിരുന്നു. വട്ടിയൂർക്കാവ് സി.പി.ടി. ജങ്ഷനിലെ വീട്ടിൽനിന്നാണ് അറസ്റ്റ്. എസ്.എച്ച്.ഒ. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞാണ് അറസ്റ്റിനു ശ്രമിച്ചത്.

ബിജെപി പ്രവർത്തകരും നാട്ടുകാരിൽ ചിലരും എത്തി പോലീസിനെ തടയാൻ ശ്രമിച്ചപ്പോഴാണ് എസ്എച്ച്ഒ: വിപിൻ ആകാശത്തേക്ക് വെടിവെച്ചതെന്ന് പറയുന്നു.
സുഗതനെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കി. സുഗതനോട് വട്ടിയൂർക്കാവ് പോലീസിന് ശത്രുത ഏറെക്കാലമായുണ്ട്. സുഗതനെ അവർ റൗഡി ലിസ്റ്റിലുൾപ്പെടുത്തിയിരുന്നു. കാപ്പയും ചുമത്തിയിരുന്നു.

വട്ടിയൂർക്കാവിൽ വൻ പോലീസ് സന്നാഹത്തോടെയാണ് സുഗതനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്. വട്ടിയൂർക്കാവ് പോലീസ് സ്‌റ്റേഷനിൽനിന്നും എആർ ക്യാമ്പിൽനിന്നും പോലീസ് എത്തിയിരുന്നു. പോലീസ് വാനിലാണ് സുഗതനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലും പിന്നീട് കന്റോൺമെന്റ് സ്‌റ്റേഷനിലും എത്തിച്ചത്.

Tags: #CouncillorrArrested#PoliceVendetta#KAPPAImposed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.