Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 05:27 am IST
inKerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സിപിഎം കീഴ്ഘടകങ്ങളിലുയര്‍ന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിക്കുമേല്‍ കെട്ടിവച്ച് തടിതപ്പി സംസ്ഥാന നേതൃത്വം.

തിരിച്ചടിക്ക് കാരണക്കാരായ പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റണമെന്നായിരുന്നു താഴേത്തലം മുതല്‍ ഉയര്‍ന്ന ആവശ്യം. ഈ ആവശ്യത്തില്‍ നിന്ന് രക്ഷപ്പെടാനാണ് നേതൃത്വം പുതിയ വ്യാഖ്യാനം ചമയ്‌ക്കുന്നത്. കീഴ്ഘടകങ്ങളിലെ അവലോകന റിപ്പോര്‍ട്ടുകള്‍ തള്ളി, തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സംസ്ഥാന സമിതിക്ക് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്ന പുതിയ റിപ്പോര്‍ട്ടാണ് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. കടുത്ത വിമര്‍ശനമുയര്‍ത്തിയ ജില്ലാനേതാക്കളെക്കൂടി പങ്കെടുപ്പിച്ച് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ച് ഈ റിപ്പോര്‍ട്ട് അംഗീകരിപ്പിക്കാനാണ് നീക്കം. ആഗസ്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി.

മുസ്ലിം വോട്ടുബാങ്ക് യുഡിഎഫിന്റെ വിജയത്തിനുകാരണമായെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇസ്ലാം വര്‍ഗീയതയെ താലോലിക്കുന്ന നിലപാട് ശക്തമാക്കാനും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായതായാണ് സൂചന. മുസ്ലിം ലീഗിനെ തള്ളിപ്പറയാനും മറ്റ് തീവ്രമതസംഘടനകളെ കൂട്ടുപിടിക്കാനുമാണ് പുതിയ നീക്കം. ഇതിന് മുന്നോടിയായി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാനും നീക്കം തുടങ്ങി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ ശക്തമായി പ്രതിരോധിക്കുന്നതില്‍ വീഴ്ചപറ്റിയെന്നാണ് പുതിയ കുറ്റസമ്മതം. അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് തെറ്റായിപ്പോയെന്നും മുസ്ലിം സമൂഹത്തോട് വ്യക്തമാക്കാനാണ് നീക്കം. എസ്‌ഐആര്‍ കൊണ്ടുവന്നത് പിണറായി വിജയനാണെന്ന പ്രചാരണം ന്യൂനപക്ഷങ്ങളെ അകറ്റി. മുസ്ലിം ലീഗ് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം നടത്തി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ല എന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നെല്ലാമാണ് എം.വി. ഗോവിന്ദന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ഏറ്റുപറഞ്ഞത്.

പാര്‍ട്ടിഘടകങ്ങളിലെ നേരിട്ടുള്ള വിമര്‍ശനമൊഴിവാക്കാന്‍ വിപുലമായ സംസ്ഥാനകമ്മിറ്റി ചേരുന്നതിന് മുന്നോടിയായി പുതുവഴികള്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പ്, ഇ മെയില്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍ മുഖേന അഭിപ്രായം തേടാനും സിപിഎം സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി.

Tags: mv govindanPinarayi VijayanVellapally NatesanMuslim vote bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.