പാലക്കാട്:മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി.തെക്കെ മലമ്പുഴ മേഖലയിലാണ് സംഭവം.
പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയെയാണ് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വൈകിട്ട് ആറുമണിയോടെ സംഭവം.
നീന്തി തിരികെ കരയില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ഥി വെള്ളത്തിലകപ്പെട്ടത്. അഗ്നിരക്ഷാ സേന തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വെളിച്ചക്കുറവ് കാരണം ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി. ബുധനാഴ്ച രാവിലെ സ്‌കൂബാ ഡൈവിംഗ് സംഘം അടക്കം എത്തി പരിശോധന തുടരും.
















