
കാസർകോട്: മുടിവെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പ്രതി ജോലി ചെയ്തിരുന്ന ബാർബർ ഷോപ്പ് ഒരുസംഘം ആളുകൾ അടിച്ചുതകർത്തു. ചെന്തേര മാണിയാട്ട് മസ്ജിദിന് സമീപം പ്രവർത്തിക്കുന്ന ബാർബർ ഷോപ്പിന് നേരെയാണ് ആക്രമണമുണ്ടായത്.
കടയുടെ ബോർഡുകളും പൂട്ടുകളും അക്രമികൾ തകർത്തു. കട തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പിതാവിനൊപ്പം കടയിലെത്തിയ കുട്ടിയെ 17കാരനായ ബാർബർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ കടയിലിരുത്തിയതിനുശേഷം പിതാവ് സമീപത്തെ കടയിലേയ്‌ക്ക് പോയി. ഈ സമയം അതിഥിതൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പിതാവും മറ്റുള്ളവരും ചേർന്ന് പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്നാണ് കട അടിച്ചുതകർത്തത്.