പാലക്കാട് : കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി.ഞായറാഴ്ച പുലര്‍ച്ചയാണ് ബസ് മോഷ്ടിച്ചത്. പിന്നീട്, പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ഈ ബസ് കണ്ടെത്തി.
പുലര്‍ച്ചെ അഞ്ച് മണിയോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അജ്ഞാതന്‍ മോഷ്ടിച്ചത്. കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ മോഷ്ടാവ് ബസ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. ഡിപ്പോയ്‌ക്ക് പുറത്തുള്ള റോഡില്‍ നിന്നാണ് ബസ് മോഷ്ടിച്ചത്.
















