Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Jun 7, 2026, 11:06 am IST
inSports

നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിട. ജൂണ്‍ പതിനൊന്ന് മുതല്‍ കാല്‍പ്പന്തുകളിയുടെ 23-ാമത് ലോക മാമാങ്കത്തിന് തുടക്കം. ഇത്തവണ ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് ഫിഫ ലോകകപ്പിന്റെ ആതിഥേയര്‍.

2002-ല്‍ രണ്ട് രാജ്യങ്ങളിലായി ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറിയിരുന്നു. മെക്‌സിക്കോയില്‍ ഇത് മൂന്നാം തവണയാണ് ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറുന്നത്. 1970, 1986 വര്‍ഷങ്ങളില്‍ ഒറ്റയ്‌ക്ക് മെക്‌സിക്കോ ആതിഥേയരായെങ്കില്‍ ഇത്തവണ അമേരിക്കയ്‌ക്കൊപ്പം സഹ ആതിഥേയരാണ്. ഇതോടെ മൂന്ന് തവണ പുരുഷ ലോകകപ്പിന് ആതിഥേയരാകുന്ന ആദ്യ രാജ്യമെന്ന ബഹുമതി മെക്‌സിക്കോയ്‌ക്ക് സ്വന്തം. 1994-ലാണ് അമേരിക്ക ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. കാനഡ ആദ്യമായാണ് പുരുഷ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ഇത്തവണ ലോകകപ്പില്‍ സമൂല മാറ്റമാണ് ഫിഫ വരുത്തിയിട്ടുള്ളത്. മുന്‍ ലോകകപ്പില്‍ പങ്കെടുത്ത ടീമുകളുടെ എണ്ണം 32 ആയിരുന്നെങ്കില്‍ ഇത്തവണ അത് 48 ആണ്. ഈ 48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് മത്സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിന്റെ തുടക്കമായ റൗണ്ട് ഓഫ് 32-ല്‍ മത്സരിക്കും. പിന്നീട് പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ പോരാട്ടങ്ങളും. അമേരിക്കയിലെ 11ഉം മെക്‌സിക്കോയിലെ മൂന്നും കാനഡയിലെ രണ്ടും അടക്കം 16 വേദികളിലായാണ് മത്സരങ്ങള്‍. ഉദ്ഘാടന മത്സരം മെക്‌സിക്കോ സിറ്റിയിലെ ബനോര്‍റ്റെ സ്റ്റേഡിയത്തിലും ഫൈനല്‍ ന്യൂ ജേഴ്‌സി സംസ്ഥാനത്തെ ഈസ്റ്റ് റുതര്‍ഫോര്‍ഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലും അരങ്ങേറും.

ഫൈനലുള്‍പ്പെടെ ആകെ 104 മത്സരങ്ങളാണ് അരങ്ങേറുക. നാല് തവണ കിരീടം നേടിയ ഇറ്റലി തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും ഇല്ലെന്നത് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നു. ഇത്തവണ നാല് പുതിയ ടീമുകള്‍ കാല്‍പ്പന്തിന്റെ വശ്യതയുമായി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കും്. കേപ് വെര്‍ദെ, കുറസാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍.

ജൂണ്‍ 11നാണ് ലോകകപ്പ് തുടങ്ങുന്നത്. ഇന്ത്യന്‍ സമയം ജൂണ്‍ 11ന് രാത്രി 12.30നാണ് ആദ്യ മത്സരം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ സഹ ആതിഥേയരായ മെക്‌സിക്കോ ബനോര്‍റ്റെ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. 12ന് രാവിലെ 7.30ന് അക്രോന്‍ സ്റ്റേഡിയത്തില്‍ ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കുമായും ഏറ്റുമുട്ടും. ജൂണ്‍ 28 മുതല്‍ റൗണ്ട് ഓഫ് 32 പോരാട്ടങ്ങള്‍ക്ക് തുടക്കമാവും. ജൂലായ് നാലിന് പ്രീ ക്വാര്‍ട്ടറും 9ന് ക്വാര്‍ട്ടറും 14, 15 തീയതികളില്‍ പുലര്‍ച്ചെ 12.30ന് സെമിയും നടക്കും. 19ന് രാത്രി 12.30നാണ് കിരീടപ്പോരാട്ടം. പുതിയ താരങ്ങളുടെ രംഗപ്രവേശത്തിനൊപ്പം ഇതിഹാസങ്ങളായി തങ്ങളുടെ പേരുകള്‍ ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ പതിപ്പിച്ച ചില താരങ്ങളുടെ പടിയിറക്കവും ഈ ലോകകപ്പില്‍ നടക്കും.

പടിയിറങ്ങുന്നവരില്‍ പ്രധാനികള്‍: അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസ്സി, പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രൊയേഷ്യയുടെ പടനായകന്‍ ലൂക്ക മോഡ്രിച്ച്, ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രുയന്‍, റൊമേലു ലുകാകു, ഈജിപ്റ്റിന്റെ മുഹമ്മദ് സലാ, ജര്‍മന്‍ ഗോളി മാനുവല്‍ നോയര്‍, മെക്‌സിക്കോയുടെ ഇതിഹാസ ഗോളി ഗ്വില്ലെര്‍മോ ഒച്ചാവോ തുടങ്ങിയവരുടെയെല്ലാം അവസാന ലോകകപ്പാവുമിത്. ഇംഗ്ലണ്ടിന്റെ വിഖ്യാത സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍, ബ്രസീലിയന്‍ ഗോളി അലിസണ്‍ ബെക്കര്‍, നായകന്‍ മാര്‍ക്വീഞ്ഞോസ്, കാസെമിറോ, ഡാനിലോ ലൂയിസ് തുടങ്ങിയവരുടെയും അവസാന ലോകകപ്പാകുമിത്. മെക്‌സിക്കന്‍ ഗോളി ഗ്വില്ലെര്‍മോ ഒച്ചാവോ മെക്‌സിക്കന്‍ വല കാക്കുന്നത് തുടര്‍ച്ചയായ ആറാം ലോകകപ്പിലാണ്. മറ്റൊരു ഗോളിയും തുടര്‍ച്ചയായ ആറ് ലോകകപ്പുകളില്‍ കളിച്ചിട്ടില്ല.
സ്‌പെയിനിന്റെ ലാമിനെ യമാല്‍, ജര്‍മനിയുടെ ലെനര്‍ട്ട് കാള്‍, ഫ്രാന്‍സിന്റെ വാരന്‍ എംറെ, ബ്രസീലിന്റെ എന്‍ഡ്രിക്, അര്‍ന്റീനയുടെ നികോ പസ് എന്നിവരിലൊരാളായേക്കും ഈ ലോകകപ്പിന്റെ സൂപ്പര്‍ താരം.

Tags: CanadaMexicoFIFA World Cup 2026United States
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.