Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 06:52 am IST
in Samskriti
നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ ഐതിഹ്യത്തോടും ഭരണത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അടിയന്തരക്കാരാണ് ഊരാളന്മാര്‍. മണത്തണ സ്വദേശികളായ കുളങ്ങരയത്ത്, ആക്കല്‍, കരിമ്പനയ്‌ക്കല്‍ ചാത്തോത്ത്, തിട്ടയില്‍ എന്നീ നാല് പ്രമുഖ നായര്‍ തറവാടുകളിലെ ഏറ്റവും മുതിര്‍ന്ന കാരണവന്മാരാണ് ഊരാളന്മാരായി സ്ഥാനമേല്‍ക്കുന്നത്. കൊട്ടിയൂരിന്റെ ഉടമസ്ഥരാണിവര്‍.

ഒറ്റപ്പിലാന്‍ മലയിലെ കുറിച്യ യുവാവ് കാട്ടിനുള്ളില്‍ അത്ഭുത ശില കണ്ടെത്തിയപ്പോള്‍, ആ വിവരം ആദ്യം അറിയിച്ചത് പടിഞ്ഞിറ്റ നമ്പൂതിരിയെയും മണത്തണയിലെ ഈ നാല് നായര്‍ പ്രമാണിമാരെയുമായിരുന്നു. കാട്ടില്‍ തെളിഞ്ഞത് മഹാദേവന്റെ സ്വയംഭൂ ശിലയാണെന്നും, അത് ദക്ഷയാഗം നടന്ന പുണ്യഭൂമിയാണെന്നും ദൈവജ്ഞര്‍ പ്രവചിച്ചതിനെത്തുടര്‍ന്ന്, വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കിയത് മണത്തണയിലെ ഈ നാല് തറവാട്ടുകാരാണ്. ഇന്നും ഉത്സവത്തിന്റെ പൂര്‍ണ്ണമായ നേതൃത്വം ഊരാളന്മാര്‍ക്കാണ്.

അക്കരെ സന്നിധാനത്ത് ഈ നാല് ഊരാള തറവാട്ടുകാര്‍ക്കും പ്രത്യേകം ‘കയ്യാലകള്‍’ (താത്കാലിക താമസസ്ഥലം) ഉണ്ട്. കയ്യാലകളില്‍ ‘സ്ഥാനപ്പുറം’ എന്ന് അറിയപ്പെടുന്ന കട്ടിലും അതിനടുത്തായി ഒരു കെടാവിളക്കും ഉണ്ടായിരിക്കും. ആചാരപരമായ കാര്യങ്ങള്‍ അറിയിക്കാനും ക്ഷണിക്കാനും ‘തേടന്‍ സ്ഥാനീകന്‍’ കുത്തുവിളക്കുമായി കയ്യാലയില്‍ എത്തുമ്പോള്‍ ഊരാളന്‍ ഈ ‘സ്ഥാനപ്പുറത്ത്’ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഓലക്കുടയാണ് സ്ഥാനചിഹ്നം പെരുമാളിന്റെ പ്രതിനിധികളായി കണക്കാക്കപ്പെടുന്ന ഊരാളന്മാര്‍ക്ക് വൈശാഖമഹോത്സവത്തില്‍ കഠിനമായ വ്രതനിയമങ്ങളുണ്ട്. ഉത്സവാരംഭത്തില്‍ ഭണ്ഡാരം എഴുന്നള്ളത്തോടൊപ്പം അക്കരെ സന്നിധിയില്‍ പ്രവേശിക്കുന്ന ഊരാളന്മാര്‍, പെരുമാളിന്റെ ഉത്സവം കഴിയുന്നതുവരെ യാതൊരു കാരണവശാലും ബാവലിപ്പുഴ കടന്ന് പുറത്തുപോകാന്‍ പാടില്ല. ഉത്സവകാലത്ത് സന്നിധാനത്ത് വെച്ച് മരണം സംഭവിക്കുകയാണെങ്കില്‍ പോലും ബാവലിക്ക് പുറത്തു കടത്താതെ, അതിനായി നിശ്ചയിച്ച പ്രത്യേക സ്ഥലത്ത് സംസ്‌കാരകര്‍മ്മങ്ങള്‍ ചെയ്യണമെന്നാണ് പൂര്‍വ്വനിയമം. കൊട്ടിയൂര്‍ രാജഭരണത്തിന് കീഴിലായിരുന്ന സമയത്തും ക്ഷേത്ര ഭരണത്തില്‍ ഊരാളന്മാരായിരുന്നു അവസാനവാക്ക്.

പിന്നീട് രാജഭരണം ദുര്‍ബലമായതോടെ ഉടമസ്ഥാവകാശം ഈ നാല് ഊരാളന്മാരില്‍ മാത്രമായി ഒതുങ്ങി. 1937-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മദ്രാസ് ദേവസ്വം ബോര്‍ഡ് രൂപീ
കരിച്ചതോടെ കൊട്ടിയൂര്‍ ക്ഷേത്രത്തിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ആരംഭിച്ചു. കേരള രൂപീകരണത്തിന് ശേഷം 1956-ല്‍ കേരളത്തില്‍ ഹിന്ദുധര്‍മ്മ സ്ഥാപനവകുപ്പ്
നിലവില്‍ വന്നതോടെ ക്ഷേത്രം പൂര്‍ണ്ണമായും ദേവസ്വം വകുപ്പിന് കീഴിലായി. പണ്ട് നാല് ഊരാളന്മാര്‍ മാത്രം ഭരിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 9 അംഗ ട്രസ്റ്റിബോര്‍ഡാണ് ഭരണം നിര്‍വഹിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ പ്രതിനിധിയായ തഹസില്‍ദാര്‍, ക്ഷേത്ര തന്ത്രിമാരില്‍ ഒരാള്‍, ഭക്തജനസംഘടനയിലെ രണ്ടുപേര്‍, കോട്ടയം രാജാവ് എന്നിവരുള്‍പ്പെടുന്നു. കാലക്രമത്തില്‍ ഭരണസംവിധാനം
മാറിയെങ്കിലും, ഇന്നും കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സവിശേഷമായ അവകാശം ഈ നാല് പാരമ്പര്യ ഊരാളന്മാര്‍ക്ക് മാത്രമായി നിലനിര്‍ത്തിയിരിക്കുന്നു.

Tags: Kottiyoor TempleKottiyoor Vaisakha MahotsavamHistory and Traditionകൊട്ടിയൂരിലെ ഊരാളന്മാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

Kerala

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.