കൊച്ചി : നടന്‍ സലിം കുമാര്‍ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
രാത്രി 10.43 ആണ് മരണം സംഭവിച്ചത്.ഹൃദയാഘാതമാണ് മരണകാരണം.
സംസ്‌കാരം ഞായറാഴ്ച വൈകിട്ട്. രാവിലെ 9 മണി മുതല്‍ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം.
1996ലാണ് സിനിമാ അരങ്ങേറ്റം. ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ ചിത്രം.ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010 ല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.
















