തൃശൂര്‍: അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം. ചാലക്കുടിയില്‍ ആണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ ഷംനാസ് (30), നൈജ (28) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെ ഏഴാറ്റുമുഖം പ്ലാന്റേഷന് സമീപമാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്.അതിരപ്പിള്ളി സന്ദര്‍ശിച്ച് വെറ്റിലപ്പാറ പാലം വഴി തിരികെ പോകുന്ന വഴിയാണ് അപകടം.
15അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. നാട്ടുകാരെത്തി ഇരുവരെയും പുറത്തെടുത്തു.
















