Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2026, 12:52 pm IST
inEntertainment

കൊച്ചി: മുൻ ബിഗ് ബോസ് താരം സജ്‌ന നൂർ ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. താൻ രണ്ടരമാസം ഗർഭിണിയാണെന്നാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. പോസ്റ്റിൽ റസൂൽ പൂക്കൂട്ടിയും സജ്നയും നിൽക്കുന്ന ചിത്രവുമുണ്ട്. ‘മാഷാ അള്ളാഹ്’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്. ഗർഭിണിയാണെന്ന സൂചനകൾ താരം മുൻപ് നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ പുറത്തുവിടുന്നത് ഇതാദ്യമായാണ്. നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്. റസൂൽ പൂക്കുട്ടിയുമായുള്ള വിവാഹം കഴിഞ്ഞോയെന്നും ചിലർ ചോദിക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ് സജ്‌നയും മുൻ ഭർത്താവ് ഫിറോസ് ഖാനും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയരാകുന്നത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇവരുടെ വേർപിരിയൽ അന്ന് വലിയ വാർത്തയായിരുന്നു. ഫിറോസുമായുള്ള ബന്ധത്തിൽ സജ്‌നയ്‌ക്ക് ഒരു കുട്ടിയുണ്ട്. ആദ്യ വിവാഹത്തിൽ സജ്നയ്‌ക്ക് 17 വയസ്സുള്ള ഒരു മകനുണ്ട്.

കുഞ്ഞുങ്ങളുടെ സംരക്ഷണം സജ്‌നയാണ് ഏറ്റെടുത്തിരിക്കുന്നത്. ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി അടുത്തിടെ സജ്ന രംഗത്തെത്തിയിരുന്നു. തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

‘എന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് എന്നെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് ആദ്യമാസം മുതൽ എന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി. പിന്നീട് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിച്ചില്ല. ക്രൂര പീഡനങ്ങളാണ് ഞാൻ അനുഭവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന് മുമ്പ് ഫിറോസിന്റെ ഫോണിൽ നിന്ന് മറ്റൊരു സ്‌ത്രീയുമായുള്ള അശ്ലീല സംഭാഷണം കേട്ട് ഞാൻ തകർന്നുപോയി. ആ വിഷമത്തിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് പോലും ശ്രമിച്ചു.

പിന്നീട് എറണാകുളത്തേക്ക് താമസം മാറിയപ്പോൾ സിനിമാ സെറ്റിൽ വച്ച് മറ്റൊരു പെൺകുട്ടിയുമായി ഞാൻ നേരിട്ട് പിടികൂടി. ആ പെൺകുട്ടി മാപ്പ് പറഞ്ഞതോടെയാണ് ആ പ്രശ്‌നം അവസാനിച്ചത്. ഷിയാസ് കരീമിന്റെ കേസുമായി ബന്ധപ്പെട്ട ഒരു യുവതിയുമായും ഫിറോസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത്തരം വഞ്ചനകൾ സഹിക്കാനാവാതെയാണ് ബന്ധം വേർപെടുത്താൻ ഞാൻ തീരുമാനിച്ചത്.

എനിക്ക് കർമയിൽ വിശ്വാസമില്ല. അതിനുവേണ്ടി കാത്തുനിന്നാൽ വർഷങ്ങൾ നീണ്ടുപോകും. പലതും ഞാൻ കാണേണ്ടിയും കേൾക്കേണ്ടിയും വരും. എനിക്കതിന് സമയമില്ല. ഞാൻ നിയമപരമായി നീങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ പേടിച്ച് ജീവിച്ചിട്ടുണ്ട്. എനിക്കിനി പേടിക്കാൻ വയ്യ’ – സജ്‌ന പറഞ്ഞു.

എന്നാൽ സജ്‌നയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതായിരുന്നു ഫിറോസിന്റെ ആരോപണം. ഈ ആരോപണങ്ങളെല്ലാം സജ്‌ന അന്ന് നിഷേധിച്ചിരുന്നു. ഫിറോസുമായുള്ള വേർപിരിയലിന് ശേഷമാണ് റസൂൽ പൂക്കുട്ടിയെ പരിചയപ്പെട്ടതെന്നാണ് സജ്‌ന പറഞ്ഞത്.

വിവാഹമോചനത്തിന് കാരണം സിനിമയിലെ ഒരു പ്രമുഖനുമായുള്ള ബന്ധമാണെന്ന ഫിറോസ് ഖാന്റെ ആരോപണങ്ങളെ സജ്ന അന്ന് ശക്തമായി തള്ളിയിരുന്നു. റസൂൽ‍ പൂക്കുട്ടി തനിക്ക് നല്ലൊരു സുഹൃത്തും വലിയ പിന്തുണയുമാണെന്നും ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തെ നാണം കെടുത്താനാണ് ഫിറോസ് ശ്രമിക്കുന്നതെന്നും സജ്‌ന തുറന്നടിച്ചിരുന്നു. ‘ഒറ്റ’ എന്ന സിനിമയുടെ ജോലികൾ നടക്കുമ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും ആ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത പരിചയമാണ് പിന്നീട് സുഹൃദ്ബന്ധമായി മാറിയതെന്നും സജ്‌ന പറഞ്ഞിരുന്നു.

Tags: Rasool Pookkuttysajna noorfiroz khanBiggboss actress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.