ഓസ്ലോ: നോര്‍വ്വെ ചെസ്സില്‍ ഗുകേഷിനോടും വെസ്ലി സോയോടും ഏറ്റ പരാജയങ്ങള്‍ക്ക് ശേഷം ഏഴാം റൗണ്ടില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചത് ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെ. ഈ ടൂര്‍ണ്ണമെന്‍റില്‍ അപാരഫോമില്‍ നില്‍ക്കുകയായിരുന്ന ഫിറൂഷയെ ക്ലാസിക് ഗെയിമിലാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്. ഇതോടെ മൂന്ന് പോയിന്‍റ് പ്രജ്ഞാനന്ദ നേടി.
വെള്ളക്കുരക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ അലിറെസയെ 51 നീക്കങ്ങളില്‍ തോല്‍പിച്ചു. ഇറ്റാലിയന്‍ ഓപ്പണിംഗാണ് പ്രജ്ഞാനന്ദ സ്വീകരിച്ചത്. പിന്നീട് കളി സിസിലിയനിലേക്ക് മാറി. ബോര്‍ഡിലെ നടുവിലെ കള്ളികളില്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ട് തുടങ്ങിയ പ്രജ്ഞാനന്ദയുടെ ആധിപത്യം കളിയില്‍ ഉടനീളം തുടര്‍ന്നു. സമയസമ്മര്‍ദ്ദത്തിലായ അലിറെസയ്‌ക്കെതിരെ ആദ്യം ഒരു കാലാളിന്റെ മുന്‍തൂക്കം പ്രജ്ഞാനന്ദ നേടി.തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ അലിറെസയെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഒടുവില്‍ 51ാം നീക്കത്തില്‍ പ്രജ്ഞാനന്ദ ജയിച്ചു.
ഏഴാം റൗണ്ടില്‍ ഗുകേഷ് ടൂര‍്ണ്ണമെന്‍റില്‍ ആധിപത്യം പുലര്‍ത്തിയ അമേരിക്കയുടെ വെസ്ലി സോയെ വീഴ്‌ത്തി. ഗുകേഷിന്റെ ഈ വിജയം എടുത്തുപറയേണ്ടതാണ്. മാഗ്നസ് കാള്‍സനെ വരെ തോല്‍പിച്ച് അപാരഫോമില്‍ നില‍്ക്കുകയായിരുന്ന വെസ്ലി സോയെയാണ് തോല്‍പിച്ചത്. ക്ലാസിക്ക് ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ കളി ആമഗെഡോണിലേക്ക് നീങ്ങുകയായിരുന്നു. ഇതിലാണ് ഗുകേഷ് വെസ്ലി സോയെ തോല്‍പിച്ചത്. ഇതോടെ ഗുകേഷിനും ഒമ്പത് പോയിന്‍റായി. എങ്കിലും പോയിന്‍റ് കുറവുള്ള ഗുകേഷ് മാഗ്നസ് കാള്‍സനാകട്ടെ ജര്‍മ്മനയിടെ വിന്‍ സെന്‍റ് കെയ്‌മറെയും വീഴ്‌ത്തി.
ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദയും മാഗ്നസ് കാള്‍സനും വിന്‍സെന്‍റ് കെയ്‌മറും ഒമ്പത് പോയിന്‍റുകള്‍ വീതം നേടി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനത്ത് 13.5 പോയിന്‍റോടെ വെസ്ലി സോയും രണ്ടാം സ്ഥാനത്ത് 10 പോയിന്‍റോടെ അലിറെസ ഫിറൂഷയും നിലയുറപ്പിച്ചു.. എന്നാല്‍ എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ പ്രജ്ഞാനന്ദയുടെ പോയിന്‍റ് 12 ആയി ഉയര്‍ന്നു. പ്രജ്ഞാനന്ദ തനിയെ മൂന്നാം സ്ഥാനത്ത് എത്തി. വെസ്ലി സോ 14 പോയിന്‍റോടെ ഒന്നാം സ്ഥാനത്തും അലിറെസ ഫിറൂഷ 13 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
അലിറെസ് ഫിറൂഷയെ വീഴ്‌ത്തിയ പ്രജ്ഞാനന്ദയുടെ ഇറ്റാലിയന്‍ ഓപ്പണിംഗ്:
















