India

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ടിവികെ പ്രവര്‍ത്തകരെ ശ്രീവൈകുണ്ഡം പോലീസ് അറസ്റ്റ് ചെയ്തു. പീഡനപരാതി പുറത്തുവന്നതോടെ മുഖ്യമന്ത്രി ജോസഫ്  വിജയുടെ പാര്‍ട്ടിയായ ടിവികെ വലിയ പ്രതിരോധത്തിലായിരുന്നു.
ടിവികെ തൂത്തുക്കുടി വെസ്റ്റ് യൂത്ത് വിംഗ് സംഘാടകന്‍ ബാലസുബ്രഹ്‌മണ്യം (35), സുഹൃത്തും പാര്‍ട്ടി പ്രവര്‍ത്തകനുമായ ജയബാല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് മെയ് 3 ന് രാമനാഥപുരത്തെ ഏര്‍വാടിയിലേക്ക് യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോവുകയും മയക്കുമരുന്ന് കലര്‍ത്തി നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പ്രതികളെ
സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

Recent Posts