തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനി മോൾ ഉസ്മാനെ തെരഞ്ഞെടുത്തു. സിപിഐയിലെ മുഹമ്മദ് മുഹസിൻ (പട്ടാമ്പി) യേക്കാൾ 99 വോട്ടുകൾ നേടിയാണ് കോൺഗ്രസ്സിലെ ഷാനിമോൾ ഉസ്മാന്റെ (അരൂർ) ജയം. മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
മുപ്പത്തിയഞ്ചു വർഷത്തിനു ശേഷം ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്ത് എത്തുന്നത്.
കോൺഗ്രസ് സന്ദീപ് വാര്യർ വോട്ടെടുപ്പിന് ഉണ്ടായിരുന്നില്ല. പാർട്ടി വിപ്പ് നൽകിയിരുന്നു. വോട്ടുചെയ്യാനുണ്ടാവില്ല എന്ന് വാര്യർ അറിയിച്ചിരുന്നോ എന്ന കാര്യം അറിവായിട്ടില്ല.
സഭയിൽ ആദ്യ അടിയന്തരപ്രമേയ നോട്ടീസ് വിലക്കയറ്റത്തിന്മേലായി. പ്രതിപക്ഷം നോട്ടീസ് നൽകി. സ്പീക്കർ അനുവദിച്ചാൽ ചർച്ച നടക്കും.












