Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

എം.എസ്. ഗോപകുമാര്‍byഎം.എസ്. ഗോപകുമാര്‍
Jun 2, 2026, 09:32 am IST
inIndia

കോട്ടയം: പസഫിക് സമുദ്രത്തില്‍ ചൂട് സാധാരണയില്‍ കൂടുതല്‍ ഉയരുമ്പോഴുണ്ടാകുന്ന പ്രതിഭാസമായ എല്‍ നിനോ അതിവേഗം രൂപപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധര്‍. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ എല്‍ നിനോ ഉണ്ടാകുന്നത് ഇക്കുറി ഭാരതത്തിലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ (മണ്‍സൂണ്‍) ബാധിച്ചേക്കുമെന്നാണ് ആശങ്ക. ജൂലൈയില്‍ എല്‍ നിനോ രൂപപ്പെടാനാണ് സാധ്യതയെന്നായിരുന്നു ആദ്യ പ്രവചനം.

പുതുക്കിയ പ്രവചനത്തില്‍, ജൂണ്‍-ജൂലൈ മാസങ്ങളിലില്‍ത്തന്നെ എല്‍ നിനോ രൂപപ്പെടാനുള്ള സാധ്യത 80 ശതമാനത്തിലെത്തി. ഇതോടെ മണ്‍സൂണിന്റെ തുടക്കത്തില്‍ത്തന്നെ എല്‍ നിനോ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സമുദ്രോപരിതലത്തിലും അടിത്തട്ടിലുമുണ്ടാകുന്ന പെട്ടെന്നുള്ള താപനില വ്യതിയാനമാണ് എല്‍ നിനോയുടെ തീവ്രതയേറ്റുന്നത്. ഇത് രാജ്യത്തെ കാലവര്‍ഷത്തിന്റെ താളം തെറ്റിക്കാമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ് ബീറ്റ് വെതര്‍ പറയുന്നു.

പസഫിക് സമുദ്രത്തിലെ വെള്ളം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് ആഗോള കാലാവസ്ഥയെയും പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളെയും ബാധിക്കാറുണ്ട്. ഇതുവരെയുള്ള എല്‍ നിനോ സമയത്തെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍, മുന്നില്‍ രണ്ടു തവണയും ഭാരതത്തിലെ മണ്‍സൂണിനെ ബാധിച്ചതായി കാണാം. എല്‍ നിനോയുടെ കേന്ദ്രം എവിടെയാണെന്നതിനെ ആശ്രയിച്ചാണ് മണ്‍സൂണിനെ ബാധിക്കുന്നതിന്റെ തീവ്രത നിശ്ചയിക്കപ്പെടുന്നത്.

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമെറ്റ് ആന്റ് സൊസൈറ്റി (ഐആര്‍ഐ)യുടെ പ്രവചനപ്രകാരം ജൂണ്‍, ജൂലൈ കാലയളവില്‍ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 98 ശതമാനമാണ്. ഇത് 2026 അവസാനം വരെ നീളാന്‍ 90-95 ശതമാനം സാധ്യതയുണ്ടെന്നും പറയുന്നു. ഈ നൂറ്റാണ്ടില്‍ത്തന്നെ ഇത്രയും ഉയര്‍ന്ന സാധ്യത ഇതാദ്യമാണെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു.

ഐഒഡിയിലെ മാറ്റം പ്രത്യാശ നല്‍കുന്നു
പസഫിക് സമുദ്രത്തിലെ ഏകദേശം 17 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ താപനില നിരീക്ഷിച്ചാണ് എല്‍ നിനോ പ്രവചിക്കുന്നത്. നിലവില്‍ പസഫിക്കിന്റെ മധ്യഭാഗത്തെ താപനില എല്‍ നിനോ പരിധിക്കടുത്താണ്. എന്നാല്‍ കിഴക്കന്‍ പസഫിക്കിലെ താപനില കുത്തനെ ഉയര്‍ന്ന് 1.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്‍ക്കുന്നു. വരും ആഴ്ചകളില്‍ ചൂട് കൂടുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

മണ്‍സൂണിനെ സ്വാധീനിക്കുന്ന മറ്റു രണ്ട് പ്രധാന ഘടകങ്ങളാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോളും (ഐഒഡി), മാഡന്‍ ജൂലിയന്‍ ഓസിലേഷ (എംജെഒ)നും. എല്‍ നിനോ പസഫിക് സമുദ്രത്തിലെന്നപോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ടതാണ് ഐഒഡി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയെ സൂചിപ്പിക്കുന്ന ഐഒഡി നിലവില്‍ ന്യൂട്രല്‍ അവസ്ഥയിലാണ്. ജൂണ്‍ മാസത്തിലും സ്ഥിതി തുടരുമെങ്കിലും പതുക്കെ പോസിറ്റീവ് ഘട്ടത്തിലേക്ക് നീങ്ങാന്‍ സാധ്യതയണ്ട്. പോസിറ്റീവ് ഐഒഡി സാധാരണയായി ഇന്ത്യക്ക് നല്ല മഴ നല്‍കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ ഇത്തവണ എല്‍ നിനോ ഭീഷണിയുണ്ടെങ്കിലും നമുക്ക് നേരിയ പ്രതീക്ഷ നല്‍കുന്നതാണ് ഐഒഡിയിലെ മാറ്റം. അന്തരീക്ഷത്തിലെ കാറ്റിന്റെ ആന്തോളനമായ എംജെഒ നിലവില്‍ പടിഞ്ഞാറന്‍ പസഫിക്കിലേക്ക് നീങ്ങിയിട്ടുണ്ട്. ജൂണ്‍ ആദ്യ വാരംവരെ ഇത് അവിടെ തുടരും. പടിഞ്ഞാറന്‍ പസഫിക്കിലെ പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം സമുദ്രത്തെ വീണ്ടും ചൂടാക്കാനും എല്‍ നിനോ ശക്തമാക്കാനും കാരണമായേക്കും.

ദക്ഷിണ ഭാരതത്തെ കാര്യമായി ബാധിക്കില്ലെന്ന് പ്രതീക്ഷ
എല്‍ നിനോ ശക്തമായാല്‍ രാജ്യവ്യാപകമായി മഴ കുറയാന്‍ സാധ്യതയുണ്ടെങ്കിലും രാജ്യത്തെ എല്ലാ ഭാഗങ്ങളെയും ഒരുപോലെയല്ല ഇതു ബാധിക്കുക. എല്‍ നിനോ ഏറ്റവും കൂടുതല്‍ നാശം വിതയ്‌ക്കുന്നത് വടക്കന്‍, മധ്യ സംസ്ഥാനങ്ങളിലാണ്. അവിടെ കടുത്ത വരള്‍ച്ചയ്‌ക്ക് സാധ്യതയുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്‍ നിനോ, കേരളം ഉള്‍പ്പെടെ തെക്കേഭാരതത്തില്‍ വലിയ തോതിലുള്ള മഴക്കുറവ് ഉണ്ടാക്കില്ലെന്നും വിലയിരുത്തുന്നു. എങ്കിലും കൃത്യമായ മഴ ലഭ്യത അറിയാന്‍ വരും ദിവസങ്ങളിലെ ഐഒഡി മാറ്റങ്ങള്‍ കൂടി നിരീക്ഷിക്കേണ്ടിവരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.

Tags: Climate ChangeClimate Analysisel nino 2026monsoon in Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളിരേകാന്‍ മഴയെത്തും! സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.