Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 1, 2026, 09:46 am IST
inEditorial

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. ആദ്യം പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗവും കോടതിയില്‍ ഉന്നയിച്ചു. ഇതുവരെ 25 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഇനിയും നിരവധി പേര്‍ അറസ്റ്റിലാവാനുണ്ട്.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അപൂര്‍വമായ കേസാണെന്നും, പ്രതികള്‍ നടത്തിയ അക്രമം മാധ്യങ്ങളിലൂടെ ജനങ്ങള്‍ തത്സമയം കണ്ടതാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത്, കേസിന്റെ ഗുരുതര സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൃത്യമായി അറിയിക്കാതെ പൊലീസ് നടപടിക്രമം തെറ്റിച്ചുവെന്നും, ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം തകര്‍ത്തത് പൊതുമുതല്‍ നശിപ്പിക്കലിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള വാദങ്ങളാണ് പ്രതിഭാഗം നിരത്തിയത്. ഈ വാദങ്ങളൊന്നും നിലനില്‍ക്കില്ലെന്ന അഡീഷണല്‍ പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് കേന്ദ്ര ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

സംഭവം നടക്കുമ്പോള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ല എന്ന പ്രതിഭാഗത്തിന്റെ പ്രധാന വാദം കോടതി തള്ളിക്കളഞ്ഞു. ആക്രമിക്കപ്പെട്ട വാഹനം ഔദ്യോഗിക വാഹനമല്ലെന്നും, അതിനാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതും കോടതി നിരാകരിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയതാണ്. റെയ്ഡ് കഴിഞ്ഞ് തിരികെ ഓഫീസില്‍ എത്തുന്നതു വരെ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ തന്നെയാണ്. അതിനാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന കുറ്റമടക്കം നിലനില്‍ക്കും. ഒരു വാഹനം വാടകയ്‌ക്കെടുത്താലും അത് ഔദ്യോഗിക വാഹനമായി കണക്കാക്കണമെന്നു പ്രോസിക്യൂഷന്‍ പറഞ്ഞതും കോടതി അംഗീകരിച്ചു. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം വെറുമൊരു മര്‍ദ്ദനമല്ലെന്നും, രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാ സംവിധാനങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമമെന്ന നിലയ്‌ക്കാണ് സംഭവത്തെ കാണുന്നതെന്നും, മാധ്യമങ്ങളിലൂടെ ഈ കുറ്റകൃത്യം കണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

നിയമാനുസൃതം ജോലിചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ തന്നെയാണ് സിപിഎമ്മുകാരായ അക്രമികള്‍ ശ്രമിച്ചത്. മുതിര്‍ന്ന സിപിഎം നേതാക്കളുടെയും ചില ജനപ്രതിനിധികളുടെയും പിന്തുണയും ഇതിനുണ്ടായിരുന്നു. അക്രമികളെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിച്ച് അറസ്റ്റ് തടസ്സപ്പെടുത്തുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ പോലീസിനെ വെല്ലുവിളിക്കുകയാണ് ഈ നേതാക്കള്‍ ചെയ്തത്. കേസില്‍ പ്രതിയായ പിണറായിയുടെ മകള്‍ താമസിക്കുന്ന വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയതറിഞ്ഞ് പുറത്ത് അക്രമാസക്തരായ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിട്ടും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇത് അക്രമികളെ സഹായിച്ചു.

സംഭവത്തിന്റെ ഗുരുതരാവസ്ഥ കണ്ടില്ലെന്നു നടിച്ച് സിപിഎമ്മിനെ വെള്ളപൂശുന്ന പ്രസ്താവന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. മറ്റ് പല കാര്യങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണോയിതെന്നും സംശയിക്കണം.

Tags: CPM KeralaED's investigationassault on ED officials
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

Editorial

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.