Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ആര്‍. പത്മകുമാര്‍byആര്‍. പത്മകുമാര്‍
Jun 1, 2026, 07:10 am IST
inKerala

ആലുവ: നീന്തല്‍ ഗുരു സജി വളാശ്ശേരിക്കിത് അഭിമാനത്തിന്റെ നിമിഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ അഭിസംബോധനയില്‍ ആലുവയിലെ സജി വളാശ്ശേരിയെയും അദ്ദേഹത്തിന്റെ നീന്തല്‍ ക്ലബ്ബിനെയും പ്രശംസിച്ചത് കേരളത്തിന് അംഗീകാരത്തിന്റെ നിമിഷമായിരുന്നു. മുങ്ങിമരണങ്ങള്‍ കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് സജി നടത്തുന്ന നിസ്വാര്‍ത്ഥമായ സേവനത്തെയും അത് ഒരു സമൂഹത്തില്‍ ഉണ്ടാക്കുന്ന വലിയ മാറ്റത്തെയും കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഈ അംഗീകാരം വന്ന ഇന്നലെ ഈ വര്‍ഷം നീന്തല്‍ പഠിച്ച 301 പേര്‍ ഉള്‍പ്പെടെ 400 പേര്‍ ഒന്നിച്ച് പെരിയാര്‍ നീന്തിക്കടന്ന മെഗാ ക്രോസിങ് അരങ്ങേറിയത് സജിയുടെ പോരാട്ടത്തിന് ഇരട്ടി മധുരം പകര്‍ന്നു.

2010ല്‍ സജിയുടെയും സുഹൃത്തിന്റെയും മക്കള്‍ക്ക് നീന്തല്‍ പഠിപ്പിച്ച് കൊണ്ട് തുടങ്ങിയ ദൗത്യം ഇന്ന് 17-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ 18,000ത്തിലധികം ആളുകള്‍ക്ക് ജലസുരക്ഷാ കവചമായി മാറിയിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന മുങ്ങിമരണങ്ങള്‍ കണ്ട് വേദനിച്ച അദ്ദേഹം ‘ആരും മുങ്ങിമരിക്കരുത്’ എന്ന ലക്ഷ്യത്തോടെയാണ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഈ പരിശീലനം നല്‍കുന്നത്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കാഴ്ചയില്ലാത്തവര്‍ക്കും സജി പ്രത്യേക പരിഗണന നല്‍കി നീന്തല്‍ പഠിപ്പിക്കുന്നു. അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയനായ ആസിം വെളിമണ്ണയെപ്പോലുള്ള പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ സജിയുടെ പരിശീലനം നിര്‍ണായക പങ്കുവഹിച്ചു.

ആലുവ മണപ്പുറത്തെ ദേശം കടവില്‍ നവംബര്‍ ഒന്ന് മുതല്‍ മെയ് 31 വരെയാണ് സൗജന്യ നീന്തല്‍ വിദ്യാലയം നടക്കുന്നത്. ഒരു ദിവസം 900ലധികം പേര്‍ക്ക് വരെ പരിശീലനം നല്‍കാനുള്ള വിപുലമായ സൗകര്യങ്ങള്‍ സജി അവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ നീന്തലിനായി ആംബുലന്‍സും ലൈഫ് ബോട്ട് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടെ സജി വളാശ്ശേരിയുടെ ഈ നിസ്വാര്‍ത്ഥ സേവനം ഭാരതത്തിന് മുഴുവന്‍ മാതൃകയായി മാറിയിരിക്കുകയാണ്. സജിയുടെ ഈ വലിയ ദൗത്യത്തിന് ഭാര്യ ജിജിയും മക്കളായ മെറിനും ജെറിനും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

 

Tags: Prime MinisterMann Ki Baatസജി വളാശ്ശേരിSaji Valassery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Main Article

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.