Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

അഭിലാഷ് ജി ആര്‍ by അഭിലാഷ് ജി ആര്‍
May 31, 2026, 06:10 am IST
in Samskriti

മനുഷ്യന്‍ പ്രകൃതിയുമായി നടത്തുന്ന ഏറ്റവും നല്ല സംവാദമാണ് ഭക്ഷണം. നാം കഴിക്കുന്ന ഓരോ തരി ഭക്ഷണവും സൂര്യപ്രകാശത്തിന്റെയും ഭൂമിയുടെയും ജലത്തിന്റെയും അംശങ്ങള്‍ ചേര്‍ന്നതാണ്. അതുകൊണ്ടുതന്നെ, ആഹാരം കഴിക്കുന്നത് കേവലമൊരു ശാരീരിക പ്രക്രിയ മാത്രല്ല; മറിച്ച് പ്രകൃതിയുമായുള്ള ലയനം കൂടിയാണ്. ഭാരതീയ വീക്ഷണത്തില്‍ ഭക്ഷണം കേവലം വിശപ്പടക്കാനുള്ള ഉപാധി മാത്രമല്ല, അത് ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഈശ്വരീയോന്മുഖമാക്കുന്ന വിശുദ്ധ കര്‍മ്മവുമാണ്.

ബ്രഹ്‌മം തന്നെയായ അന്നം
ഭാരതീയ ദര്‍ശനമനുസരിച്ച് അന്നം ബ്രഹ്‌മം ആണെന്നാണ് (ഭക്ഷണം ദൈവമാണ്). ജീവന്റെ നിലനില്‍പ്പിന് ആധാരമായ ഊര്‍ജ്ജം ഭക്ഷണത്തിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. നാം കഴിക്കുന്ന ഓരോ ഉരുളയും ശരീരത്തിന്റെ ഭാഗമായി മാറുകയും നമ്മുടെ ചിന്തകളെയും പ്രവര്‍ത്തികളെയും സ്വാധീനിക്കുകയും ചെയ്യുന്നു. മനസ്സിനെ ഏകാഗ്രമാക്കുന്നതും പ്രാര്‍ത്ഥനാനിരതമാക്കുന്നതും ആഹാരത്തിന്റെ ശുദ്ധിയും വിശുദ്ധിയുമാണ്.

പാചകം എന്ന ധ്യാനം
ഭക്ഷണം തയ്യാറാക്കുന്നത് ഒരു കലയെന്നതിലുപരി ഒരു ധ്യാനവും കൂടിയാണ്. സ്‌നേഹത്തോടെയും സന്തോഷത്തോടെയും പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നവരിലേക്ക് ആ ഗുണങ്ങള്‍ അവരറിയാതെ തന്നെ പടരുന്നു. ഭക്ഷണത്തിലേക്ക് നാം പകരുന്ന സ്‌നേഹം അതിനെ ഒരു ദിവ്യൗഷധമാക്കി പരിവര്‍ത്തിപ്പിക്കുന്നു. പാചകം ചെയ്യുന്ന ആളുടെ മനസ്സ് ശാന്തമാണെങ്കില്‍ ആ ഭക്ഷണം ആത്മാവിനെ തൃപ്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയാകും.

കഴിക്കണം നന്ദിയോടെ
ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോള്‍ നമ്മള്‍ കാണിക്കുന്ന മനോഭാവമാണ് അതിനെ പ്രാര്‍ത്ഥനയാക്കുന്നത്. കര്‍ഷകന്റെ വിയര്‍പ്പും പ്രകൃതിയുടെ അനുഗ്രഹവും ആ തളികയിലുണ്ടെന്ന തിരിച്ചറിവ് നമ്മെ വിനയാന്വിതരാക്കണം. ആഹാരത്തിന് മുന്‍പുള്ള പ്രാര്‍ത്ഥന എന്നത് അതിന്റെ വാഗര്‍ത്ഥത്തിനപ്പുറം- ആ ഭക്ഷണത്തെ ആദരവോടെ സ്വീകരിക്കുന്ന മാനസികാവസ്ഥയും ഒപ്പമുള്ളവര്‍ക്കുംകൂടി പങ്കുവെക്കപ്പെടുന്നു എന്ന ഉറപ്പാക്കലും കൂടിയാണ്.

മിതത്വവും വിശുദ്ധിയും
അമിതാഹാരം ശരീരത്തിന് ഭാരമാകുമ്പോള്‍, മിതമായ ആഹാരം മനസ്സിനെയും ശരീരത്തേയും ഒരുപോലെ ഉണര്‍ത്തുന്നു, ഊര്‍ജ്ജസ്വലമാക്കുന്നു. വിശപ്പ് അടങ്ങിയെന്നു തോന്നിയാലുടന്‍ ആഹരിക്കല്‍ നിര്‍ത്തുന്നത് ഒരു അച്ചടക്കമാണ്. ഈ അച്ചടക്കം ആത്മീയോത്ക്കര്‍ഷമുണ്ടാക്കും. ശരീരം എന്ന ക്ഷേത്രത്തലേക്ക് അര്‍പ്പിക്കുന്ന വലിയ വഴിപാടായി കണ്ടുവേണം നാം ഭക്ഷണം കഴിക്കാന്‍. കഴിക്കുന്ന ഭക്ഷണത്തോട് ആദരവ് കാട്ടുമ്പോള്‍ നാം ജീവിതത്തോടുതന്നെയാണ് ആദരമര്‍പ്പിക്കുന്നത്.

വിശക്കുന്നവന് നല്‍കുന്ന ഭക്ഷണം ഏറ്റവും വലിയ ആരാധനയാകുന്നത് അതുകൊണ്ടാണ്. ലോകത്തിലെ സമസ്ത ജീവികളുടേയും വിശപ്പടങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. ആഹാരം സമാധാനത്തോടെയും നന്ദിയോടെയും കഴിക്കുക; അപ്പോള്‍ ജീവിതം തന്നെപ്രാര്‍ത്ഥനയായി മാറും.

ഭക്ഷണവും മനസ്സും
ഭക്ഷണവും മനുഷ്യമനസ്സും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് ഭാരതീയ ദര്‍ശനങ്ങളും ആയുര്‍വേദവും പഠിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണം നമ്മുടെ ചിന്തകളെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു.

സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ ഭക്ഷണത്തെയും മൂന്നായി നമ്മുടെ പൂര്‍വികര്‍ തരംതിരിച്ചിട്ടുണ്ട്.

1. സാത്വിക ഭക്ഷണം
മനസ്സിന് ശാന്തിയും ശരീരത്തിന് ആരോഗ്യവും നല്‍കുന്ന ഭക്ഷണമാണിത്. ഇത് ആയുസ്സ്, ബുദ്ധി, ബലം, സുഖം എന്നിവ വര്‍ദ്ധിപ്പിക്കുന്നു. പുതിയതും (എൃലവെ), എണ്ണമയം കുറഞ്ഞതും ലളിതവും സ്വാഭാവികവുമായ ഭക്ഷണങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഉദാഹരണങ്ങള്‍: പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, പാല്‍, വെണ്ണ, തേന്‍, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ. ഇവ് മനസ്സിനെ ശാന്തമാക്കും. ഏകാഗ്രത, സ്‌നേഹം, കരുണ എന്നിവ വര്‍ദ്ധിപ്പിക്കും.

2. രാജസിക ഭക്ഷണം
അമിത രുചിയുള്ളതും മനസ്സിനെ ചഞ്ചലമാക്കുന്നതുമായ ഭക്ഷണമാണിത്. രാജസിക ഭക്ഷണം ആഗ്രഹങ്ങളേയും വികാരങ്ങളേയും ഉദ്ദീപ്തമാക്കുന്നു.

കടുത്ത എരിവ്, പുളി, ഉപ്പ് എന്നിവ ചേര്‍ന്നതും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും കടുപ്പമേറിയ ചായയും കാപ്പിയും എന്നിവയെല്ലാം രാജസിക ഭക്ഷണങ്ങളാണ്. മുളക്, ഉള്ളി, വെളുത്തുള്ളി, അച്ചാറുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയും ഈ വിഭാഗത്തില്‍ വരും.

രാജസ ഭക്ഷണം ശരീരത്തില്‍ അമിതോര്‍ജ്ജം നിറയ്‌ക്കുമെങ്കിലും കോപം, അസൂയ, അസ്വസ്ഥത, അമിതാവേശം എന്നിവയ്‌ക്ക് കാരണമാകും.

3. താമസിക ഭക്ഷണം
ശരീരത്തിന് തളര്‍ച്ചയും മനസ്സിന് മന്ദതയും ഉണ്ടാക്കുന്ന ഭക്ഷണമാണിത്. ഇത് ബോധത്തെ മയക്കുന്നു. പഴകിയ ഭക്ഷണങ്ങള്‍, അമിതമായി സംസ്‌കരിച്ചവ (ജൃീരലലൈറ ളീീറ), ദുര്‍ഗന്ധമുള്ളവ എന്നിവയെല്ലാം താമസിക ഭക്ഷണങ്ങളാണ്.
ഉദാഹരണം: മാംസാഹാരം, മദ്യം, ഏറെ തണുപ്പിച്ച സാധനങ്ങള്‍, എണ്ണയില്‍ വറുത്തവ. താമസിക ഭക്ഷണം മനുഷ്യരില്‍ മടി, ഉറക്കം, അജ്ഞത, വിഷാദം എന്നിവ വര്‍ദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി കുറയാനും താമസിക ഭക്ഷണം കാരണമാകും.

ഭക്ഷണരീതിയും ജീവിതവും
ഭഗവദ്ഗീത 17-ാം അധ്യായത്തില്‍ ഭക്ഷണത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ‘നമ്മുടെ ആഹാരം എങ്ങനെയോ, നമ്മുടെ മനസ്സ് അങ്ങനെയായിരിക്കും.’ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആത്മീയമായി ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സാത്വിക ഭക്ഷണമാണ് ഏറ്റവും ഉത്തമം. ഇത് മനസ്സിനെ ശാന്തവും വിവേകപൂര്‍ണവുമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

സത്വഗുണത്തിലേക്ക് ഉയരാന്‍ ശ്രമിക്കുന്നവര്‍ ബോധപൂര്‍വ്വം രാജസിക-താമസിക ഭക്ഷണങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി സാത്വികമായ ഭക്ഷണങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കണം.

(കൊല്ലം ഇടവട്ടം കെഎസ്എംവിഎച്ച്എസ്എസ് സ്‌കൂള്‍ പ്രിന്‍സിപ്പലും സര്‍ട്ടിഫൈഡ് അഡോളസന്‍സ് കൗണ്‍സിലറും ആണ് ലേഖകന്‍)

 

Tags: The meditation of cookingphysical prayer of foodFood and the mind
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; മ്യാന്‍മര്‍ പ്രസിഡന്റ് യു മിന്‍ ആങ് ഹ്ലെയ്ങ് ഭാരതത്തില്‍

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

ലോകകപ്പ് തത്സമയം കാണിക്കാന്‍ യുട്യൂബ്; പക്ഷെ ഭാരതത്തില്‍ കാണാനാവില്ല

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: കേരളം നേപ്പാളിനെ തോല്‍പ്പിച്ചു

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.