Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ നല്ല വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഒത്തുകളി അവസാനിപ്പിക്കുകയാണ് ബിജെപിയുടെ നിയമസഭയിലെ ലക്ഷ്യമെന്ന് ബിജെപി നിയസഭാ കക്ഷിനേതാവ് ബിബി ഗോപുകമാര്‍ എംഎല്‍എ..

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 30, 2026, 10:18 pm IST
in Kerala

തിരുവനന്തപുരം: കേരളാനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായെന്നും  നരേന്ദ്രമോദി സര്‍ക്കാരിന്റെ നല്ല വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവെയ്‌ക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഒത്തുകളി അവസാനിപ്പിക്കുകയാണ് ബിജെപിയുടെ നിയമസഭയിലെ ലക്ഷ്യമെന്നും തന്റെ നിലപാട് വ്യക്തമാക്കി ബിജെപി നിയസഭാ കക്ഷിനേതാവ് ബിബി ഗോപുകമാര്‍ എംഎല്‍എ.. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറുമായുള്ള പ്രത്യേക അഭിമുഖത്തിലായിരുന്നു ബി.ബി. ഗോപകുമാര്‍ മനസ്സ് തുറന്നത്.

മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നടപ്പാക്കുക എന്നതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ ഒറ്റക്കെട്ടായി ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുക എന്നതായിരിക്കും ഞങ്ങള്‍ മൂന്ന് എംഎല്‍എമാരുടെ ലക്ഷ്യം. – ബി.ബി. ഗോപകുമാര്‍ വ്യക്തമാക്കുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരത്തകര്‍ച്ച

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഡിഗ്രിയുടെയും പിജിയുടേതുമായി 7500 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവാരമില്ല, അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകുന്നത്. വിദ്യാഭ്യാസനിലവാരത്തിന്റെ തകര്‍ച്ചയാണ്. ഇത് കാണിക്കുന്നത്. ഈ ഗതികേട് ഇവര്‍ തന്നെ സൃഷ്ടിച്ചതല്ലെ?. ഇതിന് പകരം ഉന്നതവിദ്യാഭ്യസരംഗം കാലോചിതമായി പരിക്ഷ്കരിക്കാന്‍ ശബ്ദമുയര്‍ത്തും- ബി.ബി ഗോപകുമാര്‍ പറയുന്നു.

കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും ചെയ്യുന്നത് വിദ്യാഭ്യാസത്തെ അവഗണിക്കുക എന്നതാണ്. എങ്കിലേ അവര്‍ക്ക് കൊടിപിടിക്കാന്‍ കുട്ടികളെ കിട്ടൂ. വിസിയെ തടയുക, സിന്‍ഡിക്കേറ്റില്‍ രാഷ്‌ട്രീയം നടപ്പാക്കുക ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. വിദ്യാഭ്യാസവിചക്ഷണന്മാരെ നിയമിക്കുന്നതിന് പകരം രാഷ്‌ട്രീയതാല്‍പര്യമുള്ളവരെയാണ് നിയമിക്കുന്നത്. ഇതിനൊരു മാറ്റമുണ്ടാക്കും. -അദ്ദേഹം അഭിപ്രായപ്പെട്ടു.

പിഎം ശ്രീ പദ്ധതി സതീശന്‍ നടപ്പാക്കുമോ?

പി.എം. ശ്രീ പദ്ധതി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിയാണ്. സ്കൂളുകളിലെ അടിസ്ഥാനസൗകര്യം വകസിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയാണ് പിഎം ശ്രീയുടെ അടിസ്ഥാനലക്ഷ്യം. പക്ഷെ ഇതിനെ ബിജെപി അജണ്ട, ആര്‍എസ്എസ് അജണ്ട, കാവിവല്‍ക്കരണം തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മികച്ച വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കാതിരിക്കാനാണ് യുഡിഎഫും എല്‍ഡിഎഫും നോക്കുന്നത്. ഇതിനെ എതിര്‍ക്കുമെന്നും ബി.ബി. ഗോപകുമാര്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീയ്‌ക്കെതിരെ നിലപാടെടുത്തവരാണ് യുഡിഎഫ്. ഇപ്പോള്‍ മോദിയെ കണ്ട് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ പി.എം. ശ്രീയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് പഠിയ്‌ക്കട്ടെ എന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്. അത് സ്വാഗതാര്‍ഹമാണ്. ഇനി മുഖ്യമന്ത്രി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കട്ടെ. – അദ്ദേഹം പറഞ്ഞു.

കേരളത്തെ ലഹരികേന്ദ്രമാക്കുന്നതില്‍ തീവ്രവാദി സംഘടനകളും

കേരളം ലഹരികേന്ദ്രമായി മാറുന്നു. അതിന് പിന്നില്‍ ചില തീവ്രവാദി സംഘടനകളുടെ അജണ്ടയുണ്ട്. കേരളത്തിലെ കാമ്പസുകളെ ലഹരിയിലേക്ക് കൊണ്ടുപോയി യുവാക്കളെ നശിപ്പിച്ചാലേ കേരളത്തെ നശിപ്പിക്കാന്‍ സാധിക്കൂ. യുഡിഎഫായാലും എല്‍ഡിഎഫായാലും.ലഹരിയ്‌ക്കെതിരെ സംസാരിക്കുക എന്നല്ലാതെ അതില്‍ അവര്‍ക്ക് ആത്മാര്‍ത്ഥതയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളം ഏറ്റവും കൂടുതല്‍ ബാറുകളുള്ള സംസ്ഥാനമായത്. ലഹരിവിരുദ്ധ പോരാട്ടത്തിന്റെ കാര്യത്തില്‍ ബിജെപി നിയമസഭയില്‍ കര്‍ക്കശമായ ശബ്ദമുയര്‍ത്തും. .ബി.ബി. ഗോപകുമാര്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കി.

നിലപാടുകളുടെ രാജകുമാരന്‍ എന്ത് ചെയ്യുമെന്ന് നോക്കട്ടെ

നിലപാടുകളുടെ രാജകുമാരന്‍ എന്നാണല്ലോ സതീശനെ വിശേഷിപ്പിക്കുന്നത്. നിലപാടുകളുണ്ടായിരിക്കുമോ അതോ കേന്ദ്രത്തിന്റെ പദ്ധതികള്‍ വഴിതിരിച്ചുവിടാനാണോ ലക്ഷ്യം എന്നത് വരും നാളുകളില്‍ മനസ്സിലാകും. സംസ്ഥാനസര്‍ക്കാരിനെയും പ്രതിപക്ഷത്തെയും തുറന്നുകാട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം. വികസിത കേരളത്തിന് വേണ്ടി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കണം. അതാണ് ഞങ്ങളുടെ നിലപാട്.

കേന്ദ്ര ആവിഷ്കൃത പദ്ധതി നടപ്പാക്കാതിരിക്കുക, അല്ലെങ്കില്‍ കേന്ദ്രം നല്‍കുന്ന പണം വകമാറ്റി ചെലവഴിക്കുക…തുടങ്ങിയ യുഡിഎഫ് സര്‍ക്കാരിന്റെ അജണ്ടകളെ തുറന്നുകാട്ടും. ഇക്കാര്യത്തില്‍ പിണറായിയുടെ തുടര്‍ച്ചയായിരിക്കും വിഡി സതീശനും. പണറായി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി എന്തുകൊണ്ട് കേരളത്തില്‍ നടപ്പാക്കിയില്ല?. ബംഗാളില്‍ അത് നടപ്പാക്കിയില്ല. അതിന്റെ ഫലം അവിടെ മമതയ്‌ക്ക് കിട്ടി.-ഗോപകുമാര്‍ പറയുന്നു.

ചരിത്രപുരുഷന്മാരുടെ സ്മാരകങ്ങള്‍ക്കായി ശബ്ദമുയര്‍ത്തും

കേരളത്തിന്റെ ചരിത്രത്തോട് മുഖം തിരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കാരണം ഈ ചരിത്രപുരുഷന്മാരെ തുടച്ചുനീക്കിയാല്‍ അവരുടെ പല അജണ്ടകളും നടക്കില്ല. അതിനാല്‍ അത്തരം പുരുഷന്മാരെയും അവരുടെ ഇടങ്ങളേയും ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതുവരെയും എഴുത്തച്ഛന്റെ ഒരു പ്രതിമ പോലും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ബി.ആര്‍ അംബേദ്കറുടെ സ്മാരകം ഭാരതത്തില്‍ അഞ്ച് ഇടങ്ങളില്‍ സ്ഥാപിച്ചത് മോദി സര്‍ക്കാരാണ്.

കൊല്ലം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും ചാത്തന്നൂരിലെ വിജയം പ്രതിഫലിക്കും.

കൊല്ലം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും ചാത്തന്നൂരിലെ വിജയം പ്രതിഫലിക്കും. അടുത്ത ലോക് സഭാ മണ്ഡലത്തില്‍ തൃശൂരു പോലെ കൊല്ലത്തും വിജയിക്കുന്ന അന്തരീക്ഷം ഉണ്ടാകുമെന്നുറപ്പാണ്. ചാത്തന്നൂരിലെ വിജയത്തോടെ ആ അന്തരീക്ഷം ഉണ്ടായിരിക്കുന്നു. – അദ്ദേഹം പറഞ്ഞു.

ഐഎഎസുകാരുടെ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിയ്‌ക്കും.

കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ കേരളം കേട്ടതാണ്. ഡോ.ബി. അശോക് ഐഎഎസ് ചില കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. അതോടെ അദ്ദേഹത്തെ സസ്പെന്‍റ് ചെയ്തു. ഈ പിണറായി സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞു. അതുപോലെ സര‍്വ്വീസില്‍ നിന്നും ഈയിടെ വിരമിച്ച ബിജു പ്രഭാകര്‍ ഐഎഎസ് തനിക്ക് നേരിടേണ്ടി വന്നബുദ്ധിമുട്ടുകള്‍ ഒരു പുസ്തകമായി തന്നെ എഴുതി. ഇതെല്ലാം ഇവിടെയുണ്ട്. ഇവര്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കും. – അദ്ദേഹം പറഞ്ഞു.

ക്ലീന്‍ നേതാവ്

ചാത്തന്നൂര്‍ അടിസ്ഥാനപരമായി ഒരു കമ്മ്യൂണിസ്റ്റ് മണ്ഡലമാണ്. മൂന്ന് തവണ ഒഴികെ എല്ലാത്തവണയും ജയിച്ചത് എല്‍ഡിഎഫാണ്. സി.വി. പത്മരാജാനും തമ്പാനും മാത്രമാണ് യുഡിഎഫിന് വേണ്ടി ജയിച്ചിട്ടുള്ളത്. അവിടെയാണ് രണ്ട് മുന്നണികളെയും തറപറ്റിച്ച് ബിബി ഗോപകുമാര്‍ വിജയം കൊയ്തത്.

വ്യക്തിപരമായ ആക്ഷേപങ്ങള്‍ നടത്താറില്ല. എതിരാളികളായ സ്ഥാനാര്‍ത്ഥികള്‍ പോലും ബി.ബി. ഗോപകുമാറിന്റെ ആ തെളിഞ്ഞ വ്യക്തിത്വത്തെ അംഗീകരിക്കുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഇല്ലാത്ത, പരസ്പരം ചെളിവാരിയെറിയാത്ത ശുദ്ധമായ പ്രവര്‍ത്തനമാണ് ചാത്തുന്നൂരില്‍ നടന്നതെന്ന് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പോലും പറയുന്നു.

എവിടെയൊക്കെ പ്രവര്‍ത്തിച്ചിരുന്നുവോ അവിടെയെല്ലാം തന്റെ അടയാളങ്ങള്‍ പതിപ്പിച്ച നേതാവാണ് ബി.ബി.ഗോപകുമാര്‍.. ചാത്തന്നൂരിലെ ശ്രീ നാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ (എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ്) 19 വര്‍ഷക്കാലം പ്രഥമാധ്യാപകനായിരുന്നുഅധ്യാപകനായിരുന്നു അദ്ദേഹം. സ്ഥാപനത്തിലെ മുപ്പത് വർഷത്തെ സേവനത്തിനിടയിൽ അദ്ദേഹം നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടേയും അഭിന്ദനവും ബഹുമാനവും ഏറ്റുവാങ്ങിയ വ്യക്തിയാണ്

ജന്മഭൂമി എഡിറ്റര്‍ കാലാവം ശശികുമാര്‍ ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി.ഗോപകുമാറുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാം:

Tags: bjpkerala assemblyLatest newsPM Shridrug menaceBB GopakumarModi schemesHigher Education in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.