Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

ജെ.പി. നഡ്ഡbyജെ.പി. നഡ്ഡ
Aug 9, 2026, 07:05 am IST
inMain Article

കഴിഞ്ഞ ദശകത്തില്‍ ആരോഗ്യസംരക്ഷണ- അടിസ്ഥാനസൗകര്യ രംഗത്ത് ഭാരതം അഭൂതപൂര്‍വ്വമായ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, നഗര-ഗ്രാമ പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വര്‍ധനവ് പൗരകേന്ദ്രീകൃതമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഭാരത സര്‍ക്കാരിനുള്ള പ്രതിബദ്ധത തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം ഓരോ പൗരനിലേക്കും എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി, ആരോഗ്യസംരക്ഷണത്തിനായി സ്വന്തം പോക്കറ്റില്‍ നിന്ന് ജനങ്ങള്‍ ചെലവഴിക്കേണ്ടിവരുന്ന തുക ഏകദേശം 65 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി കുറയ്‌ക്കാന്‍ സാധിച്ചു.

ആധുനിക ആരോഗ്യസംരക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് മെഡിക്കല്‍ ഉപകരണങ്ങള്‍. ഗ്രാമീണ/ജില്ലാ ആശുപത്രികളിലെ നവജാതശിശു പരിചരണം മുതല്‍ തൃതീയ പരിചരണ കേന്ദ്രങ്ങളിലെ കാന്‍സര്‍ ചികിത്സ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ലബോറട്ടറികള്‍ നവീകരിക്കുക, അടിയന്തര പരിചരണ സേവനങ്ങള്‍ ശക്തിപ്പെടുത്തുക, രോഗനിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ‘പ്രധാന്‍ മന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം’ വഴി മികച്ച പ്രതികരണ സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നിവയിലൂടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ആരോഗ്യസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍. 2047-ഓടെ വികസിത രാഷ്‌ട്രമായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഭാരതം മുന്നേറുമ്പോള്‍, ചെലവ് കുറഞ്ഞതും എല്ലാവര്‍ക്കും ലഭ്യമാകുന്നതുമായ ഒരു ‘ആത്മനിര്‍ഭര്‍ മെഡ്‌ടെക്’ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുന്‍കാലങ്ങളില്‍ നൂതനവും സങ്കീര്‍ണ്ണവുമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഭാരതം പ്രധാനമായും മറ്റ് രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യകള്‍ ചികിത്സാരംഗത്ത് സഹായിച്ചെങ്കിലും അവ കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങള്‍ ഉപകരണ ലഭ്യതയെ ബാധിക്കുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനും രാജ്യത്തിനകത്ത് നൂതന മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ‘ദേശീയ മെഡിക്കല്‍ ഉപകരണ നയം 2023’ നടപ്പിലാക്കിയത്. ആഭ്യന്തര ഉത്പാദനം, ഗവേഷണം, നൂതനാശയങ്ങള്‍, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി (പിഎല്‍ഐ), മെഡിക്കല്‍ ഉപകരണ പാര്‍ക്കുകള്‍, ഫാര്‍മ-മെഡ്‌ടെക്ക് ഗവേഷണ-നൂതനാശയ പ്രോത്സാഹന പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു.

പ്രധാന നേട്ടങ്ങള്‍
പിഎല്‍ഐ സ്‌കീമിന് കീഴില്‍ 50-ലധികം ഉന്നത നിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രാദേശിക നിര്‍മാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഈ മേഖലയിലേക്കുള്ള സുസ്ഥിരമായ വിദേശ നേരിട്ടുള്ള നിക്ഷേപത്തിലും ആഗോള നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ആഗോള മെഡ്‌ടെക് മൂല്യശൃംഖലയില്‍ ഭാരതം വിശ്വസനീയ പങ്കാളിയായി ഉയര്‍ന്നുവരുന്നുവെന്ന് ഈ നേട്ടങ്ങള്‍ വ്യക്തമാക്കുന്നു.

കേവലം ഒരു നിര്‍മ്മാണ കേന്ദ്രമായി മാറുക എന്നതിനുപരി, പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്താനായി മെഡിക്കല്‍ സാങ്കേതികവിദ്യയിലെ പുരോഗതിയെ ഭാരതം വേഗത്തില്‍ സ്വാംശീകരിക്കുന്നു. നൂതന ഡയഗ്നോസ്റ്റിക് പരിശോധനകള്‍, ഇമേജിംഗ് മെഷീനുകള്‍, മെഡിക്കല്‍ ഇംപ്ലാന്റുകള്‍, തീവ്രപരിചരണ ഉപകരണങ്ങള്‍, ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങള്‍ എന്നിവ ചെലവുകുറഞ്ഞ രീതിയില്‍ വേഗത്തില്‍ ലഭ്യമാകുന്നത് രോഗികളുടെ സാമ്പത്തിക ഭാരം കുറയ്‌ക്കുകയും യഥാസമയം മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്നത് ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുകയും അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സംരക്ഷണ വിതരണ ശൃംഖലയെ സുരക്ഷിതമായി നിലനിര്‍ത്തുകയും ചെയ്യും.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഭാരതത്തിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, ശക്തമായ എഞ്ചിനീയറിംഗ് നൈപുണ്യം, അതിവേഗം വികസിക്കുന്ന ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, വൈദഗ്ധ്യമുള്ള മാനവവിഭവശേഷി എന്നിവ പുതുതലമുറ മെഡിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ശക്തമായ അടിത്തറ പാകുന്നു. കൃത്രിമബുദ്ധി, മെഡിക്കല്‍ ഉപകരണ സോഫ്റ്റ്വെയറുകള്‍, കണക്റ്റഡ് മെഡിക്കല്‍ ഉപകരണങ്ങള്‍, റോബോട്ടിക്സ്, റിമോട്ട് ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യകള്‍ എന്നിവ ആരോഗ്യ പരിചരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു.

ഇതോടൊപ്പം, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള നിയമ-നിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, അംഗീകൃത പരിശോധനാ ലബോറട്ടറികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും, ക്ലിനിക്കല്‍ തെളിവുകളുടെ ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അന്താരാഷ്‌ട്ര ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ഭാരതം വികസിത രാഷ്‌ട്രമായി മാറുമ്പോള്‍, ആരോഗ്യസംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും പരസ്പരപൂരകമായി മുന്നേറും. ശക്തമായ ഒരു മെഡിക്കല്‍ ഉപകരണ വ്യവസായത്തിന് മികച്ച ഉത്പാദനം, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍, കയറ്റുമതി സാധ്യത, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവ സൃഷ്ടിക്കാന്‍ കഴിയും.

ഏഷ്യയിലെ നാലാമത്തെ വലിയ മെഡ്‌ടെക് വിപണിയായ ഭാരതം, ആഗോളതലത്തിലെ ആദ്യ 20 വിപണികളില്‍ ഒന്നാണ്. നിലവില്‍ ഏകദേശം 15-16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ വിപണി പ്രതിവര്‍ഷം 12% വളര്‍ച്ച കൈവരിക്കുന്നു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഉത്പാദന മേഖലകളിലൊന്നാണിത്. മാതൃ-ശിശു ആരോഗ്യം, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, അടിയന്തര പരിചരണം, ജീവിതശൈലീ രോഗങ്ങള്‍, ഗ്രാമീണ ആരോഗ്യ സംരക്ഷണം എന്നിവയ്‌ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തിനകത്ത് ഉപകരണങ്ങള്‍ നിര്‍മ്മിക്കുക എന്നതിലുപരി, സമയബന്ധിതമായ ചികിത്സയിലൂടെ ഓരോ പൗരനെയും ശാക്തീകരിക്കുക, ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, ആഗോളതലത്തില്‍ വിശ്വസനീയ പങ്കാളിയായി ഭാരതത്തെ മാറ്റുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

Tags: J.P Naddamedical collegesAtma nirbhar medtecPrimary Health Centresdiagnostic centres
ജെ.പി. നഡ്ഡ
ജെ.പി. നഡ്ഡ
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

India

കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബിജെപി ശക്തി തെളിയിക്കും; പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സർക്കാർ രൂപീകരിക്കും: ജെ പി നദ്ദ

India

നിതിന്‍ നബിന്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്

India

ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് ഉച്ചകോടി- 2025; ലോഗോയും ബ്രോഷറും പ്രകാശനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ

Kerala

ശമ്പളത്തിലെ അപാകതകള്‍ രൂക്ഷം ; സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ പ്രതിഷേധം ഇന്ന്

പുതിയ വാര്‍ത്തകള്‍

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.