
തിരുവനന്തപുരം: നയ പ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ പറയുന്ന കാര്യങ്ങൾ ആത്മാർത്ഥമായി നടപ്പാക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പതിറ്റാണ്ടുകളോളം മാറിമാറി കേരളം ഭരിക്കുകയും കഴിഞ്ഞൊരു പതിറ്റാണ്ടായി നിയമസഭയിൽ നിശ്ശബ്ദ പ്രതിപക്ഷമായി നിലകൊള്ളുകയും ചെയ്ത കോൺഗ്രസ് പാർട്ടിയുടെ വാഗ്ദാനം മാത്രമായി നയപ്രഖ്യാപനം മാറരുത്. കേരളത്തെയും മലയാളികളെയും ഇന്നത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ഇതേ കോൺഗ്രസ് കൂടിയാണ് എന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
അഴിമതിയുടെയും ദുർഭരണത്തിന്റെയും മുൻകാല ചരിത്രം തിരുത്തി, മാറ്റങ്ങൾ കൊണ്ടുവരാൻ കോൺഗ്രസ് സർക്കാർ തയാറാവണം. ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയും വികസന ലക്ഷ്യങ്ങളും വളരെ വ്യക്തമാണ്. ആ ലക്ഷ്യങ്ങൾ നടപ്പിലാക്കാനായി ഞങ്ങൾ നിയമസഭയിൽ ശക്തമായി സമ്മർദ്ദം ചെലുത്തുക തന്നെ ചെയ്യും.