
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായതോടെ പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം നൽകിയത്.
അംഗത്വം പുതുക്കി കിട്ടുന്നതിനുവേണ്ടി ബിനീഷ് കൊട്ടാത്ത വാതിലുകളും കയറാത്ത വാതിലുകളില്ല. ഇതിന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പോലും കൃത്യമായ വിശദീകരണം നൽകിയിരുന്നില്ല.
ഇത് വലിയ വലിയ ചർച്ചയ്‌ക്ക് വഴിവെച്ചിരുന്നു. ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടർന്ന്, 2023-ൽ കേസിൽ നിന്നും പൂർണമായും കുറ്റവിമുക്തനായി. എന്നാൽ അതിനുശേഷവും പാർട്ടി അംഗത്വം പുതുക്കിനൽകാൻ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കിനൽകാതിരുന്നത്.
ജില്ലാ നേതൃത്വം ഇടപെട്ട് നാലുതവണയാണ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ നൽകിയത്. എന്നിട്ടും സംസ്ഥാന നേതൃത്വം ഈ അപേക്ഷ പരിഗണിച്ചിരുന്നില്ല. ആലോചിച്ച് ചെയ്യാം എന്ന് മറുപടിയാണ് പാർട്ടി സെക്രട്ടറിയിൽ നിന്നും കിട്ടിയിരുന്നത്. മൂന്നുവർഷങ്ങൾക്ക് ശേഷമാണ് ബിനീഷിന് അംഗത്വം പുതുക്കിനൽകാൻ ഇപ്പോൾ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്