Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

പ്രദീപ് കൃഷ്ണന്‍ by പ്രദീപ് കൃഷ്ണന്‍
May 28, 2026, 08:08 pm IST
in Literature

കഴിഞ്ഞ ഒരു ശതാബ്ദമായി ഭാരതമാകെ പ്രവര്‍ത്തിച്ചുവരുന്ന രാഷ്‌ട്രീയ സ്വയം സേവക് സംഘം (ആര്‍എസ്എസ്) എന്താണ്? അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഇന്ത്യയെ ഒരു മാതാധിപത്യ രാഷ്‌ട്രമാക്കുക എന്ന ആശയത്തോടെ രൂപീകരിച്ച ഒരു രഹസ്യ സംഘമാണോ അത്? 1925 ല്‍ സ്ഥാപിതമായതുമുതല്‍ നൂറു വര്‍ഷങ്ങളായി ഒരു പിളര്‍പ്പുമില്ലാതെ ഈ സംഘടന എങ്ങനെ നിലനില്‍ക്കുന്നു? ആയിരക്കണക്കിന് നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനും പ്രവര്‍ത്തനനിരതരക്കാനും സംഘടനയ്‌ക്ക് എങ്ങനെ കഴിയുന്നു? എന്താണ് സംഘത്തിന്റെ ഹിന്ദുത്വ ആശയം?ആര്‍.എസ്.എസിനെക്കുറിച്ച് ഇടതുപക്ഷ ലിബറല്‍ മാര്‍ക്‌സിസ്റ്റുകളും കപടമതേതരവാദികളും ബോധപൂര്‍വം നടത്തുന്ന കുപ്രചാരണങ്ങള്‍ക്കിടയില്‍ ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. രസകരമെന്നു പറയട്ടെ, നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അഴിച്ചുവിട്ട നിഷേധാത്മക പ്രചാരണങ്ങള്‍ക്കിടയിലും, സംഘം കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ഇന്ത്യയുടെ മുക്കിലും മൂലയിലും മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മതം, ജാതി, വര്‍ണം, വിഭാഗം, വംശം എന്നിവക്കൊക്കെ അതീതമായി ഹിന്ദുക്കളെ ഒന്നിപ്പിക്കുക എന്ന കാതലായ ആശയ പൂര്‍ത്തീകരണത്തിനായി പൂര്‍ണ മനസോടെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഇത്തരുണത്തില്‍ ശ്രീ ശ്രീധര്‍ ഡാംലെയും (Sri Shridhar D Damle) ശ്രീ വാള്‍ട്ടര്‍ ആന്‍ദേര്‍സനും (Shri Walter K Anderson) സമഗ്ര പഠനം നടത്തി രചിച്ച ”ദി ആര്‍എസ്എസ്- എ വ്യൂ ടു ദി ഇന്‍സൈഡ്” (The RSS a view to the Inside) എന്ന 2018 ലെ പുസ്തകം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇടതുപക്ഷ ബുദ്ധിജീവികളില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ്എസിന്റെ പ്രവര്‍ത്തകരുമായി വിപുലമായ കൂടിക്കാഴ്ചകളും സംവാദങ്ങളും നടത്തിയാണ് അവര്‍ ഈ ഗ്രന്ഥം രചിച്ചത്.മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംഘത്തെക്കുറിച്ച് ഇവര്‍ പ്രസിദ്ധീകരിച്ച ‘ദി ബ്രദര്‍ഹുഡ് ഇന്‍ സാഫ്രണ്‍’ (The Brotherhood in Saffron-1987) എന്ന കൃതിയുടെ ഒരു അനുബന്ധമായാണ് ഈ ഗവേഷണ ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്.

1987 ലെ പഠനം ഉപസംഹരിച്ച് ആന്‍ഡേഴ്‌സണും ഡാംലെയും ഇങ്ങനെ നിരീക്ഷിച്ചിരുന്നു, ”ഡോക്ടര്‍ ഹെഡ്ഗേവാര്‍ വ്യക്തിയുടെ സ്വഭാവ നിര്‍മ്മാണത്തിനായി ആര്‍എസ്എസില്‍ ഒരു നിത്യ പരിശീലന പ്രക്രിയ, ഉള്‍പ്പെടുത്തി. അത് ദേശസ്‌നേഹം, അച്ചടക്കം, ജോലിയിലെ പ്രതിബദ്ധത എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കി. പ്രബുദ്ധനായ ഒരു അധ്യാപകന്റെ കീഴില്‍ അച്ചടക്കമുള്ള വിദ്യാര്‍ഥികള്‍ നേടുന്ന പരിശീലനം അവരെ ആത്മ ബോധ മുള്ളവരാക്കുന്നു എന്ന ഹിന്ദു സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രക്രിയ. സത്യത്തില്‍ അത് അദ്വൈത വേദാന്തത്തിന്റെ ഒരു പതിപ്പായിരുന്നു. അതായത് എല്ലാ മനുഷ്യരും അടിസ്ഥാനപരമായി ഒന്നാണെന്ന ആത്മീയ നിലപാട് ഹിന്ദു സമൂഹത്തില്‍ പ്രയോഗിച്ചു. യാഥാസ്ഥിതിക പ്രതിരോധത്തെ അവഗണിച്ച് ആധുനിക സാങ്കേതികവിദ്യ, ശാസ്ത്രീയ അറിവ്, സാമ്പത്തിക വികസനം എന്നിവയ്‌ക്ക് അദ്ദേഹം ഇന്ത്യന്‍ ചരിത്രത്തിലും സംസ്‌കാരത്തിലും ഉള്ള സ്ഥാനം പഠിപ്പിക്കുന്ന ഒരു വിദ്യാലയമായിട്ടാണ് ആര്‍എസ്എസിനെ വിഭാവന ചെയ്തത്.”
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവര്‍ നടത്തിയ ഈ നിരീക്ഷണം ഇന്നും വളരെ പ്രസക്തമാണ്. സംഘത്തെക്കുറിച്ചുള്ള ഈ അടിസ്ഥാന സത്യം ഗ്രഹിക്കാന്‍ കഴിയാത്തതുകൊണ്ടോ അല്ലെങ്കില്‍ മനസിലായിട്ടും മനപൂര്‍വം തെട്ടിദ്ധരിപ്പിക്കാനോ വേണ്ടിയിട്ടാണ് ആര്‍.എസ്.എസിനെതിരെയുള്ള പല വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നത്.

1987 മുതല്‍ 2018 വരെയുള്ള കാലയളവില്‍ സംഘടനയില്‍ ഉണ്ടായിട്ടുള്ള ഗണ്യമായ മാറ്റങ്ങള്‍, പ്രത്യേകിച്ച് ഹിന്ദുത്വത്തിന്റെ സന്ദേശവാഹകരായുള്ള സംഘത്തിന്റെ പരിവാര്‍ സംഘടനകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണ് മറ്റൊരു പഠനം നടത്താന്‍ തീരുമാനിച്ചതെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ പറയുന്നു. മാത്രമല്ല ഭാരതത്തിലെ സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ രംഗങ്ങളിലെ മാറ്റങ്ങളും, പ്രത്യേകിച്ചും ദീര്‍ഘകാലമായി അധികാരം കയ്യാളിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കി ബിജെപി ഭരണത്തിലെത്തിയതും ആര്‍.എസ്.എസിന്റെ വര്‍ദ്ധിച്ച ജനപ്രീതിയും ഈ വിഷയം വീണ്ടും പഠിക്കാന്‍ ഗ്രന്ഥകാരന്മാരെ പ്രേരിപ്പിച്ചുവത്രേ.

ഈ പുതിയ പഠനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്ആര്‍.എസ്.എസ് എങ്ങനെയാണ് സംഘടനയുടെ സന്ദേശം അനുബന്ധ സംഘടനകളിലൂടെ വിജയകരമായി ജനങ്ങളില്‍ ഏത്തിക്കുന്നത്?എങ്ങനെയാണ് ആര്‍.എസ്.എസ് അതിന്റെ പരിവാര്‍ സംഘടനകളുമായി ആരോഗ്യകരമായ ബന്ധം, പ്രത്യേകിച്ചും അതിന്റെ രാഷ്‌ട്രീയ പരിവാര്‍ സംഘടനയുമായി, നിലനിര്‍ത്തുന്നത്? ആര്‍എസ്എസ് കുടുംബത്തിലെ സംഘടനകളെ ഒരുമിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന/ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ?സംഘത്തിന്റെ സാമൂഹ്യ നാവോത്ഥാന പ്രക്രിയ എങ്ങനെ രൂപപ്പെടുന്നു? ജനാധിപത്യം, മതേതരത്വം, ഹിന്ദുത്വം എന്നിവയെക്കുറിച്ചുള്ള പരിവാറുകളുടെ ധാരണയെ സംഘം എങ്ങനെയാണ് രൂപപ്പെടുത്തുന്നത്?

പുസ്തകം ഇങ്ങനെ രേഖപ്പെടുത്തുന്നു, ‘1925 മുതലുള്ള ആര്‍എസ്എസിന്റെ ചരിത്രം പരിശോധിച്ചാല്‍ 1990 കളുടെ തുടക്കം മുതല്‍ ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര സംഘടനകളില്‍ ഒന്നായി വളര്‍ന്നുവരുന്നു, ഏകദേശം 57,000 ദൈനംദിന ശാഖകള്‍, 14,000 പ്രതിവാര ശാഖകള്‍, 7000 പ്രതിമാസ ശാഖകള്‍ എന്നിവയില്‍ ഏകദേശം 1.5 മുതല്‍ 2 ദശലക്ഷം പേര്‍ സ്ഥിരമായി പങ്കെടുക്കുന്നു. 2016 ലെ കണക്കനുസരിച്ച് രാജ്യവ്യാപകമായി 36,293 വ്യത്യസ്ത സ്ഥലങ്ങളില്‍ ശാഖകള്‍ നടക്കുന്നു. ഇതിനുപുറമെ, ഏകദേശം 6 ദശലക്ഷം പൂര്‍വ സ്വയംസേവകരുമുണ്ട്. 2015 ലും 2016 ലും ദൈനംദിന ശാഖകളുടെ എണ്ണം അഭൂതപൂര്‍വമായ നിരക്കില്‍ വളര്‍ന്നു, 2015 മാര്‍ച്ചിലെ പ്രതിദിന ശാഖകള്‍ 51,332 ആയിരുന്നത് ഒരു വര്‍ഷം കൊണ്ട് ഏകദേശം 57,000 ആയി വര്‍ദ്ധിച്ചു. ഇതിനുപുറമെ, സംഘത്തിലെ 6000 പ്രചാരകരിലെ (മുഴുവന്‍ സമയ പ്രവര്‍ത്തകര്‍) പകുതിയോളം പേര്‍ നേരിട്ട് സംഘ ചുമതലകള്‍ വഹിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ അനുബന്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. ആര്‍എസ്എസിന്റെ അടിത്തറയായ ദൈനംദിന ശാഖകളില്‍ ജാതി, വര്‍ഗ, വര്‍ണ, പ്രാദേശിക സ്വത്വങ്ങള്‍ക്ക് അതീതമായ ഒരു സാഹോദര്യവും ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിടുന്നു.

പുസ്തകത്തിലെ ആദ്യത്തെ അഞ്ച് അധ്യായങ്ങള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള സംഘടനയുടെ പ്രവര്‍ത്തനാവലോകനമാണ്: പൊതു ചര്‍ച്ചകളിലെ വര്‍ദ്ധിച്ചുവരുന്ന ആര്‍എസ്എസിന്റെ സ്വാധീനം, സംഘവുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ പഠനം, വിദേശ രാജ്യങ്ങളിലെ ആര്‍എസ്എസിന്റെ സ്വാധീനം, വിദ്യാഭ്യാസരംഗത്തെ സംഘത്തിന്റെ പങ്കാളിത്തം, എല്ലാം വിശദമായി വിശകലനം ചെയ്യുന്നു.
അടുത്ത ഒമ്പത് അധ്യായങ്ങള്‍ ഒന്‍പത് വ്യത്യസ്ത വിഷയങ്ങളില്‍ ഓരോന്നിലും സംഘം എങ്ങനെ ഇടപെട്ടു എന്ന് ആഴത്തില്‍ പരിശോധിക്കുന്നു. ഇവയില്‍ മുസ്ലീങ്ങളോടുള്ള ആര്‍എസ്എസിന്റെ സമീപനം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്, ഗോ സംരക്ഷണം, രാമജന്മഭൂമി പ്രശ്‌നം മുതലായവ ഉള്‍പ്പെട്ടിട്ടുണ്ട്.

നിക്ഷിപ്ത താല്‍പ്പര്യങ്ങളൊന്നുമില്ലാതെ സംഘ അധികാരികള്‍, താഴേത്തട്ടിലെ പ്രവര്‍ത്തകര്‍, പൊതു സമൂഹത്തില്‍ ലഭ്യമായ വിവരങ്ങള്‍ (data) എന്നിവ സൂക്ഷ്മമായി പരിശോധിച്ച് വിശദമായി വിശകലനം നടത്തി പഠനം അവതരിപ്പിച്ചതിന് ഗ്രന്ധകര്‍ത്താക്കളെ അഭിനന്ദിക്കണം. അതിനാല്‍തന്നെ ഈ ഗവേഷണം ഇടതുപക്ഷ ബുദ്ധിജീവികളുടെ വികലമായ സ്റ്റീരിയോടൈപ്പ് ‘പഠനങ്ങളില്‍’ നിന്ന് തികച്ചും വ്യത്യസ്തമാണ്. ആര്‍എസ്എസിനെ സമഗ്രമായി മനസിലാക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറയുന്നു. .
പുസ്തകത്തെക്കുറിച്ച് പ്രശസ്ത പണ്ഡിതനും ചിന്തകനുമായ അരവിന്ദന്‍ നീലകണ്ഠന്‍ എഴുതിയത്, ‘സ്വാഭാവികമായും ഈ പുതിയ പുസ്തകം ഇന്ത്യയിലെ എല്ലാ രാഷ്‌ട്രീയ, സാമൂഹിക നിരീക്ഷകരെയും ആവേശഭരിതരാക്കുന്നു. ഈ സമയത്ത് ഇരു ഗ്രന്ഥകര്‍ത്തക്കളും എന്താണ് പറയുന്നതെന്ന് അറിയാന്‍ അവര്‍ ആകാംക്ഷയുള്ളവരായിരിക്കും.

ആര്‍എസ്എസിന് ധാരാളം നെഗറ്റീവ് മീഡിയ-അക്കാദമിക് പ്രചാരണം നേരിടേണ്ടി വന്ന ഒരു കാലഘട്ടമാണിത്, പ്രത്യേകിച്ചും ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ ആര്‍എസ്എസ്‌കാര്‍ രാഷ്‌ട്രീയ അധികാരം കൈയ്യാളുന്നതിനാല്‍. ഈ പഠനത്തില്‍, കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ആര്‍എസ്എസിന്റെയും അതിന്റെ പരിവാര്‍ സംഘടനകളുടെയും ദ്രുതഗതിയിലുള്ള വികാസം അത് പ്രവര്‍ത്തിക്കുന്ന രീതിയെയും രാഷ്‌ട്രത്തിന് മുന്നില്‍ തങ്ങളുടെ സന്ദേശങ്ങള്‍ വിജയകരമായി എത്തിക്കുന്നതിലുമാണ് രചയിതാക്കള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് .”

ആര്‍.എസ്.എസിനെക്കുറിച്ച് യാതൊരു പക്ഷപാതവുമില്ലാതെ ആധികാരികമായ ഒരു കൃതി പുറത്തിറക്കിയതിന് ഈ രണ്ട് അമേരിക്കന്‍ അക്കാദമിക വിദഗ്ധര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.കമ്മ്യൂണിസ്റ്റ് ആധിപത്യമുള്ള മാധ്യമങ്ങളും ഹിന്ദുത്വഭീതി പരത്തുന്ന അക്കാദമിക് സമൂഹവും പ്രചരിപ്പിച്ച നിരവധി നുണകളെയും അസംബന്ധങ്ങളെയും ഈ പുസ്തകം വ്യക്തമായ തെളിവുകളോടെ തുറന്നുകാട്ടുന്നു. 1925 മുതല്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിന്ദു നവോത്ഥാനത്തെ ശരിയായി മനസിലാക്കുന്നതിനുള്ള ഒരു വലിയ സംഭാവനയാണീപഠനം. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഇടതുപക്ഷ-ലിബറല്‍-അക്കാദമിക് അസംബന്ധങ്ങളുടെ ഗണത്തില്‍ ഇത് തീര്‍ച്ചയായും പെടില്ല.

സംഘത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍, ഭാരതത്തിലെ അടിസ്ഥാന സാമൂഹിക യാഥാര്‍ത്ഥ്യം മനസിലാക്കുന്നതിലെ കഴിവില്ലായ്‌മ പ്രകടമാണ്. സംഘം ഒരിക്കലും സ്വയം ഒരു ഏറ്റുമുട്ടല്‍ നിലപാട് സ്വീകരിക്കുന്നില്ല എന്നുമാത്രമല്ല സംവാദത്തെ എപ്പോഴും പുല്‍കുന്നു എന്നത് ആന്‍ഡേഴ്‌സണും ശ്രീധറും വ്യക്തമാക്കുന്നു എന്നത് തീര്‍ച്ചയായും ശ്രദ്ധേയമാണ് .
പാശ്ചാത്യ സാമൂഹിക പ്രസ്ഥാനങ്ങളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായി, ഹിന്ദുത്വത്തിന്റെ മഹത്തായ ഉല്‍പ്പന്നമായ സംഘം, വിശാലമായ മനുഷ്യ ശൃംഖലയെ സൂചിപ്പിക്കുന്ന ‘ശാഖ’ എന്ന പദം മാണ് അതിന്റെ മുഖ്യ പ്രാഥമിക ഘടനക്ക് നലികിയത്. മാത്രമല്ല, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി ആര്‍എസ്എസ് നിരന്തരം പൊരുത്തപ്പെടുകയും പുനഃരുജ്ജീവിക്കുകയും ചെയ്യുന്നു.

സ്ത്രീകളോടും അവരുടെ പ്രശ്‌നങ്ങളോടുമുള്ള ആര്‍എസ്എസിന്റെ വീക്ഷണം ആന്‍ഡേഴ്‌സണും ഡാംമ്ലേയും ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്എസില്‍ ആദ്യം രൂപികരിക്കപ്പെട്ടത് വനിതാ വിഭാഗമാണെന്നു മാത്രമല്ല മറ്റു എല്ലാ പരിവാര്‍ സംഘടനകളില്‍ ഏറ്റവും സ്വതന്ത്രമായതുമാണത്. വാസ്തവത്തില്‍ ഒരു സമാന്തര സംഘടനയായ രാഷ്‌ട്ര സേവികസമിതി സ്ഥാപിച്ചത് ഒരു വിധവയായിരുന്നു. അതും മഹാരാഷ്‌ട്ര യാഥാസ്ഥിതികതയില്‍ സമൂലമായി ആണ്ടിരുന്ന ദിനങ്ങളില്‍!

ഹിന്ദുത്വ ആശയം ഉള്‍കൊണ്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ സംഘം മതപരമായ ഇടങ്ങളില്‍ ലിംഗസമത്വത്തിനായി വാദിക്കുന്നു (സ്വന്തം അനുയായികളില്‍ പലര്‍ക്കും ഇത് അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കില്ലും), ഉദാഹരണത്തിന്, സ്ത്രീകള്‍ പുരോഹിതരായി സേവനം അനുഷ്ഠിക്കുന്നത് സംഘം സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് കടമെടുത്ത ഇടതുപക്ഷ മുദ്രാവാക്യത്തില്‍ നിന്ന് വ്യത്യസ്തമായി, ഇവ നവോത്ഥാന ശ്രമങ്ങളാണ്.

ആര്‍എസ്എസ് ന്റെ ഹിന്ദു ആഖ്യാനം എല്ലാ ദിവസവും ചൊല്ലുന്ന പ്രഭാത പ്രാര്‍ത്ഥന, ‘ഏകാത്മതസ്‌തോത്ര’ത്തിലൂടെ വെളിപ്പെടുന്നു. ഇത് ഹിന്ദു ധര്‍മ്മ ചരിത്രത്തിലെ സന്യാസിമാരെയും സാമൂഹിക വിമോചന നായകരെയും, എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും, സ്മരിക്കുന്നു.ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്മാര്‍ നടത്തുന്ന ശ്രദ്ധേയമായ നിരീക്ഷണം, ആര്‍എസ്എസ് ക്യാമ്പുകളില്‍ സ്വയംസേവകര്‍ ഒരു ‘ജാതി’ വ്യതാസവുമില്ലാതെ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി, വിളമ്പി, കഴിക്കുന്നു, പാത്രങ്ങള്‍ വൃത്തിയാക്കുന്നു, കക്കുസുകള്‍ കഴുകുകയും ചെയുന്നു എന്നതാണ്.

സംഘത്തെ ഒന്നായി നിലനിര്‍ത്തുന്നത് എന്താണ് എന്നതിന്, ”ഞങ്ങളുടെ കാഴ്ചപ്പാടില്‍, പ്രധാന ഘടകം സംഘം ആണ്. അതിലെ മിക്കവാറും എല്ലാ അനുബന്ധ സ്ഥാപനങ്ങളിലും ഉന്നത മാനേജ്മെന്റ് സ്ഥാനങ്ങള്‍ എന്നപോലെ ഓര്‍ഗനൈസിംഗ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, ജോയിന്റ് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന പരിശീലനം ലഭിച്ച 8000 ത്തോളം പ്രചാരകര്‍ സംഘ കുടുംബാംഗങ്ങളില്‍ പ്രസ്ഥാനത്തിന്റെ പ്രത്യയശാ സ്ത്രംപകരുന്നതൊടൊപ്പം വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.”

ഹിന്ദുത്വത്തെക്കുറിച്ചുള്ള അഞ്ചാം അധ്യായം രസകരമായ വായനാനുഭവമാണ്. ആര്‍എസ്എസിന്റെ വിമര്‍ശകര്‍ എല്ലാ അവസരങ്ങളും ഉപയോഗിച്ച് ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളാണ് സംഘടനയെ നിയന്ത്രിക്കുന്നതെന്ന് ആരോപിക്കുമ്പോള്‍, ”താഴെത്തട്ടില്‍, ദലിതരും ആദിവാസികള്‍ക്കുംമിടയില്‍ വിപുലമായ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ആര്‍എസ്എസ് കഠിനാധ്വാനം ചെയ്തിട്ടുണ്ട്, അതില്‍ അവര്‍ വിജയങ്ങള്‍ നേടിയിട്ടുണ്ട് എന്ന് വിവിധ പഠനങ്ങള്‍ കാണിക്കുന്നു,” എന്ന് രചയിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍എസ്എസിനെ ഒരു പ്രതിഭാസമായി കാണുന്ന ഏറ്റവും മികച്ച പുസ്തകമാണിത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ സത്യസന്ധമായി വിലയിരുത്തി, നിഷേധാത്മക പ്രചാരണങ്ങളും ഭരണകൂടത്തിന്റെ ശത്രുതാപരമായ മനോഭാവവും ഉണ്ടായിരുന്നിട്ടും സംഘം ഭാരതത്തിലെ ഒരു പ്രതിഭാസമായി മാറിയത് എങ്ങനെ എന്നു മനസിലാക്കുന്നതിനുള്ള സമീപനം ഏറെ പ്രസംസനീയമാണ്.

സംഘത്തെ ചുറ്റിപ്പറ്റി ഹിന്ദുഫോബിയ ബാധിച്ച അക്കാദമിക്-മീഡിയ വിഭാഗങ്ങള്‍ കെട്ടിപ്പെടുത്ത നിരവധി മിത്തുകളെ തെളിവുകളോടെ ഈ പുസ്തകം പൊളിച്ചെഴുതുന്നു. 1987-ലെ അവരുടെ കൃതിക്കൊപ്പം, സംഘം നയിക്കുന്ന ഹിന്ദു നവോത്ഥാനത്തെക്കുറിച്ചുള്ള മുന്‍വിധികളില്ലാത്ത, ഒരു വലിയ സംഭാവനയാണീ അതുല്യ ഗ്രന്ഥം.
കഴിഞ 100 വര്‍ഷമായി ഭാരതത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെക്കുറിച്ച് പ്രത്യയശാസ്ത്രപരമായ അടിമത്തമില്ലാതെ ഒരു ആധികാരിക പഠനം പുറത്തിറക്കാന്‍ രണ്ട് യുഎസ് അക്കാദമിക് വിദഗ്ധര്‍ വേണ്ടിവന്നു എന്നത് ഇന്ത്യന്‍ അക്കാദമിക് വിദഗ്ധരെയും മാധ്യമങ്ങളെയും കുറിച്ചുള്ള സങ്കടകരമായ പ്രതിഫലനമാണ്. വളരെ കുറച്ച് കൃതികള്‍ ഒഴിച്ചാല്‍ മിക്കവാറും എല്ലാ ‘അക്കാദമിക്’ കൃതികളുടെയും ശ്രദ്ധ 1939-ലെ ഗുരുജി ഗോള്‍വാള്‍ക്കരുടെ ഉദ്ധരണിമാത്രമാണ്.

മറ്റ് അക്കാദമിക് നിരീക്ഷകരില്‍ നിന്ന് വാള്‍ട്ടര്‍ കെ ആന്‍ഡേഴ്‌സണെയും ശ്രീധര്‍ ഡാംലെയെയും വ്യത്യസ്തരാക്കുന്നത് അവര്‍ യാതൊരു നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഇല്ലാതെ തങ്ങളുടെ പഠനം അവതരിപ്പിക്കുന്നു എന്നതാണ്. ആര്‍.എസ്.എസിനെ ശരിയായി മനസിലാക്കേണ്ടതിന്റെ ആവശ്യകതയാണ് അവരെ നയിച്ചത് എന്നതിനാല്‍ തികച്ചും വ്യത്യസ്തമായ ഒരു ‘ഹിന്ദു ദേശീയത’ പഠനമാണ് ഈ ഗ്രന്ഥം.ഈ ശ്രദ്ധേയമായ പഠനം എല്ലാവരും വായിക്കാന്‍ ഇടയാകട്ടെ എന്നു ആഗ്രഹിക്കുന്നു.

ആര്‍ എസ് സിന്റെ ഉള്ളറകളിലേക്കുള്ള ദര്‍ശനം: രചന: വാള്‍ടര്‍ കെ ആന്റെര്‍സന്‍, ശ്രീധര്‍ കെ ഡാംലെ. പ്രസാധകര്‍: പെന്‍ഗ്വിന്‍. പേജുകള്‍: 4oo. വില: 630/

പ്രദീപ് കൃഷ്ണന്‍: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും നേടിയ അദ്ദേഹം 36 വര്‍ഷത്തോളം ഒരു കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ലേഖനങ്ങള്‍ എഴുതിവരുന്നു. രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്: Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, അറിവിന്റെ അഭിമുഖങ്ങള്‍ 35 പ്രമുഖ വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം. മൊബൈല്‍: 9349881530.

Tags: hinduRSSSangham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

India

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

India

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

Varadyam

ദിവാകര സഹസ്രപൂര്‍ണിമ

പുതിയ വാര്‍ത്തകള്‍

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.