കൊച്ചി: പ്രശസ്ത പത്രപ്രവർത്തക ലീലാമേനോന്റെ സ് മരണക്കായി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെ അച്ചടി മാധ്യമങ്ങളിലും ടി വി ചാനലുകളിലും പ്രസിദ്ധീകരിച്ച സാമൂഹ്യപ്രതിബദ്ധതയുള്ള മികച്ച ഫീച്ചറിനും ഫോട്ടോയ്‌ക്കുമാണ് പുരസ്‌കാരം. രചനകൾ ആഗസ്ത് 20 മുമ്പായി അയയ്‌ക്കണമെന്ന് അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ. എൻ. നന്ദകുമാർ അറിയിച്ചു. [email protected]
















