
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോള്‍ 2026 സന്നാഹ മത്സരങ്ങള്‍ക്ക് ഗംഭീര തുടക്കം. ആദ്യമത്സരത്തില്‍ മൊറോക്കോ ബുറുണ്ടിയെ 5-0ന് തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ നൈജീരിയ സിംബാബ്‌വെയെ 2-0ന് പരാജയപ്പെടുത്തി.
നിലവിലെ ജേതാക്കളായ അര്‍ജന്റീനയുടെ മത്സരം ഏഴിന് ഹോണ്ടുറാസിനെതിരെയാണ്. രണ്ട് ദിവസത്തിനകം ടീം ഐസ്‌ലന്‍ഡുമായും ഏറ്റുമുട്ടും. മുന്‍ ജേതാക്കളും മറ്റൊരു ലാറ്റിനമേരിക്കന്‍ ജേതാക്കളായ ബ്രസീല്‍ ആദ്യ സന്നാഹ മത്സരത്തില്‍ പാനമയെ നേരിടും. ആറിന് നടക്കുന്ന മത്സരത്തില്‍ ഈജിപ്തിനെതിരെയും കളിക്കും.
നിലവിലെ റണ്ണറപ്പുകളും ഇത്തവണത്തെ ഫേവറിറ്റുകളുമായ ഫ്രാന്‍സ് നാലിന് ഐവറി കോസ്റ്റിനെയും എട്ടിന് വടക്കന്‍ അയര്‍ലന്‍ഡിനെയും നേരിടും. പോര്‍ച്ചുഗല്‍ ജൂണ്‍ ആറിന് ചിലിയെയും പത്തിന് നൈജീരിയയെയും നേരിടും.
ജൂണ്‍ 11ന് മെക്‌സിക്കോ സിറ്റിയിലെ അസ്‌റ്റേക സ്‌റ്റേഡിയത്തിലാണ് 23-ാം ലോകകപ്പിന്റെ ആദ്യ മത്സരം നടക്കുക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ മൂന്ന് വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലായാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ആകെ 48 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന വിശ്വ കാല്‍പന്ത് പൂരം ഒരു മാസവും എട്ട് ദിവസവും നീളും.