ന്യൂദല്‍ഹി: പാറ്റ പാര്‍ട്ടിയുടെ സമരക്കാലത്ത് പങ്കുവെച്ച വീഡിയോ ഹിറ്റാവുകയും 11 ലക്ഷം ഫോളോവേഴ്സ് അധികമായി എത്തുകയും ചെയ്തതോടെ മോദിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 10.5 കോടിയായി. ലോകത്ത് ആദ്യമായാണ് ഒരു രാഷ്‌ട്രീയനേതാവ് 10 കോടി ഫോളോവേഴ്സ് മറികടക്കുക എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്നത്.
ഇൻസ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവും മോദി തന്നെ.
ഇപ്പോള്‍ മോദിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 10.5 കോടി കടന്നിരിക്കുകയാണ്.
സിജെപിയുടെ നേതൃത്വത്തിലുളള വിദ്യാര്‍ത്ഥി സമരകാലത്ത് മാത്രം ഒരാഴ്ചയ്‌ക്കകം 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സ് മോദിയുടെഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എത്തിയിരുന്നു.
ഇൻസ്റ്റഗ്രാമില്‍ രണ്ടാം സ്ഥാനത്ത് ട്രംപാണ്. ആകെ 4.3 കോടിയാണ് ട്രംപിന്റെ ഫോളോവേഴ്സ്. യോഗി ആദിത്യനാഥിന് 1.61 കോടി ഫോളോവേഴ്സ് ഉണ്ട്. രാഹുല്‍ ഗാന്ധിയ്‌ക്ക് ഇത് വെറും 1.21 കോടി പേര്‍ മാത്രമാണ്.
















