Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി എസ്എഫ്ഐയിലെ എസ്.ശിവയെ തെരഞ്ഞെടുത്തു.വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ 37ല്‍ 35 സീറ്റുകളില്‍ വിജയിച്ചു.

വൈസ് ചെയര്‍പേഴ്സണ്‍, അക്കൗണ്ട്സ് കമ്മിറ്റി സീറ്റുകള്‍ കെഎസ്യുവിന്.എസ്.ഫാത്തിമ ഫര്‍ഹയാണ് വൈസ് ചെയര്‍പേഴ്സണ്‍.

സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരാണ് വോട്ട് ചെയ്തത്. വിജയികള്‍ ആഹ്ലാദ പ്രകടനം നടത്തി.

 

Recent Posts