ന്യൂദല്‍ഹി: റൈഫിള്‍ ഷൂട്ടിങ് ലോകകപ്പില്‍ ഭാരതത്തിന്റെ ഒളിംപിക്‌സ് മെഡല്‍ ജേതാവി മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍ മത്സരിക്കും. മനു അടക്കം 22 അംഗ ടീം ആണ് ഭാരതത്തെ പ്രതിനിധീകരിക്കുക. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(എന്‍ആര്‍എഐ) ആണ് ടീമിനെ പ്രഖ്യാപിച്ചത്.
പരിചയ സമ്പത്തും യുവത്വയും സമന്വയിച്ച ടീമിനെയാണ് എന്‍ആര്‍എഐ ഇന്നലെ പ്രഖ്യാപിച്ചത്. 31 വരെ ജര്‍മനിയിലെ മ്യൂണിക്കിലാണ് ലോകകപ്പ് നടക്കുക. പിസ്റ്റള്‍ വിഭാഗത്തിലെ രണ്ട് വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിലുമാണ് മനു ഭാക്കര്‍ മത്സരിക്കുക. മനുവിനെ കൂടാതെ ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേട്ടം കൈവരിച്ച ഇഷാ സിങ്ങും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാളെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ ഫൈനല്‍ പുരുഷ വിഭാഗം പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍, റൈഫിള്‍ ഇനങ്ങളിലാണ്.
80 രാജ്യങ്ങളില്‍ നിന്നായി 696 താരങ്ങളാണ് ലോകകപ്പില്‍ മാറ്റുരയ്‌ക്കാന്‍ മ്യൂണിക്കില്‍ എത്തിചേര്‍ന്നിരിക്കുന്നത്.
സീസണിലെ ആദ്യ ലോകകപ്പില്‍ ഭാരതം ഒരു സ്വര്‍ണം സ്വന്തമാക്കിയിരുന്നു.















