ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിര്‍ണായകമായ അവസാന റൗണ്ട് പോരാട്ടത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ലിവര്‍പൂള്‍ വരും സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ സീറ്റ് ഉറപ്പിച്ചു.
ബോണി മൗത്തിന്റെ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ലിവര്‍ ചാമ്പ്യന്‍സ് ലീഗ് സ്ഥാനം ഉറപ്പിച്ചത്. സിറ്റിക്കെതിരായ ജയത്തിലൂടെ 65 പോയിന്റുമായി ആസ്റ്റണ്‍ വില്ല നാലാം സ്ഥാനക്കാരായി. ബ്രെന്റ്‌ഫോര്‍ഡിനെ നേരിടാനിറങ്ങിയ ലിവര്‍ സമനില വഴങ്ങുകയും ചെയ്തു. 60 പോയിന്റാണ് ലിവറിനുള്ളത്. യൂറോപ്യന്‍ ലീഗുകളില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കേ ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടാനാകൂ. യൂറോപ്പ ലീഗ് നേടിയതിലൂടെ ആസ്റ്റണ്‍ വില്ല നേരത്തെ തന്നെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചതാണ്.
പ്രീമിയര്‍ ലീഗില്‍ തന്റെ അവസാന മത്സരത്തിനായി ഇറങ്ങിയ പെപ്പ് ഗ്വാര്‍ഡിയോളയ്‌ക്കും നിരാശയായിരുന്നു ഫലം. ആസ്റ്റണ്‍ വില്ലയോട് തോല്‍ക്കുകായയിരുന്നു. മത്സരങ്ങളെല്ലാം തീരുമ്പോള്‍ ജേതാക്കളായ ആഴ്‌സണല്‍ നേടിയത് 85 പോയിന്റ്. രണ്ടാമതുള്ള സിറ്റിക്ക് 78 പോയിന്റ്. മൂന്നാം സ്ഥാനക്കാരായ യുണൈറ്റഡ് അവസാന മത്സരത്തിലും ബ്രൈറ്റണിനെ 3-0ന് തകര്‍ത്ത് 71 പോയിന്റ് നേടിയാണ് മൂന്നാം സ്ഥാനക്കാരായത്.
















