പാലക്കാട്: ഒറ്റപ്പാലം മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.കുടുംബാംഗങ്ങളായ രണ്ടു പേരെ അവശനിലയിലും കണ്ടെത്തി.ഞായറാഴ്ച രാത്രി ഏഴരയോടെയാണു സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കൂട്ട ആത്മഹത്യാ ശ്രമമെന്നാണ് നിഗമനം. മീറ്റ്‌നയില്‍ താമസിക്കുന്ന തൃശൂര്‍ കുറ്റൂര്‍ വീട്ടില്‍ രാമകൃഷ്ണന്‍ (65) ആണ് മരിച്ചത്. ഭാര്യ വസന്ത (57), മകന്‍ അഭിജിത്ത് (33) എന്നിവരെ അവശനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
മൂവരും വിഷം ഉള്ളില്‍ച്ചെന്ന നിലയിലാണ്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മകന് മാനസിക വെല്ലുവിളികള്‍ ഉണ്ടായിരുന്നതായും ഇതിന്റെ മനോവിഷമമാകാം കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
















