Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 01:12 pm IST
inKollam

കൊല്ലം: നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഡിപ്പോ ഏത് സമയവും നിലംപൊത്താറായ അവസ്ഥയിലാണ്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്ന ദ്രവിച്ച കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നിരിക്കെ ഇതുവരെ പുതിയ കെട്ടിട നിര്‍മാണ നടപടികള്‍ ഒന്നുംതന്നെ കാര്യക്ഷമമായി നടക്കുന്നില്ല.

താലൂക്ക് ഓഫീസ് ജങ്ഷനു സമീപം നിലവില്‍ ഗ്യാരേജ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും അതുവരെ എന്ത് വിശ്വസിച്ചാണ് യാത്രക്കാര്‍ നിലവിലെ ഡിപ്പോ കെട്ടിടത്തില്‍ ബസ് കാത്തുനില്‍ക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

രണ്ടുനിലകളിലുള്ള കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും പഴക്കം കാരണം പൊട്ടിയും ഇളകിയും കാലമേറെയായി. ഭിത്തികളില്‍ വിള്ളലുകള്‍ മിക്കയിടത്തും പ്രകടമാണ്. മേല്‍ക്കൂരയില്‍ കമ്പികള്‍ പലതും കോണ്‍ക്രീറ്റ് ഇളകി പുറത്തേക്ക് തള്ളിനില്‍ക്കുകയാണ്. കോണ്‍ക്രീറ്റ് ഇളകി യാത്രക്കാരുടെ തലയില്‍ വീണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദ്രവിച്ച മേല്‍ക്കൂരയുടെ താഴെയാണ് യാത്രക്കാരുടെ ഇരിപ്പിടം.

വേണ്ടത്ര ഇരിപ്പിടമില്ലെന്നുള്ളതാണ് മറ്റൊരു ന്യൂനത. കെട്ടിടത്തിന് പുറത്ത് പലയിടങ്ങളിലും വലിയ കുഴികളുണ്ട്. രാത്രിയില്‍ വെളിച്ചമില്ലാത്തതിനാല്‍ നിരവധി യാത്രക്കാരാണ് കുഴിയില്‍ വീഴുന്നത്. കെട്ടിടത്തിന് അകത്തും പുറത്തും സുരക്ഷിതത്വം പേരിനുപോലുമില്ല. കുറ്റിച്ചെടികള്‍ വളര്‍ന്ന കെട്ടിടത്തിന് പുറമെ പരിസരപ്രദേശവും വൃത്തിഹീനമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പൊട്ടിപ്പൊളിഞ്ഞ കെട്ടിട അവശിഷ്ടങ്ങളും മാലിന്യങ്ങളും തകര്‍ന്ന സ്ലാബുകളുമാണ് ചുറ്റുമുള്ളത്. വാട്ടര്‍കണക്ഷന്റെ പൈപ്പുകള്‍ പലതും പൊട്ടി ജലം പാഴാകുന്നു. ടാങ്കുകളാകട്ടെ പായല്‍ പിടിച്ച നിലയിലാണ്. പരിസരത്ത് മിക്കയിടത്തും മലിനജലം കെട്ടിനില്‍ക്കുന്നു. ഇവിടെ കൊതുകുകളും ഈച്ചകളും എലികളും പെരുകുകയാണ്. തെരുവുനായകള്‍ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും കടിച്ചുകീറി പരിസരത്ത് ഉപേക്ഷിക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും അടുത്തകാലത്തായി വര്‍ധിച്ചതായി ജീവനക്കാര്‍ പറയുന്നു.

കെഎസ്ആര്‍ടിസി ഗ്യാരേജും ബസ് സ്റ്റാന്‍ഡും പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള പദ്ധതിയുടെ നടപടികള്‍ പുരോഗതിയിലാണെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നു. നിലവില്‍ താലൂക്ക് ഓഫീസ് ജങ്ഷനില്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാറായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊതുമരാമത്തില്‍ നിന്ന് ഇതുമായി സംബന്ധിച്ച ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാലാണ് കാലതാമസമെടുത്തതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കെഎസ്ആര്‍ടിസിയുടെ കാന്റീന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മൂന്നുനില കെട്ടിടം നിര്‍മിച്ച് ഓഫീസ് അവിടേക്കു മാറ്റുകയും നിലവില്‍ ഗാരേജ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് ഡിപ്പോ മാറ്റാനുമാണ് പദ്ധതി. എട്ടുകോടി രൂപയുടെ പദ്ധതിയാണിത്. സര്‍ക്കാരിന്റെയും എംഎല്‍എയുടെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Tags: kollamBus StandKSRTC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.