കൊല്ലം : പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റ ഭർത്താവിനെതിരെ കേസ് . സ്വകാര്യ നിമിഷങ്ങൾ തനിക്ക് കാണണമെന്ന് പറഞ്ഞതാണ് ഇയാൾ ക്യാമറയിലും മൊബൈൽ ഫോണിലും ഈ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് യുവതി പറയുന്നത്.
‘ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ ഞാൻ എതിർത്തു. പിന്നീട് അയാൾ ഞാനറിയാതെ തന്നെ എന്റെ നഗ്നദൃശ്യങ്ങൾ പകർത്തി. കുളിമുറിയിൽ ക്യാമറ വച്ചും ദൃശ്യങ്ങൾ എടുത്തിട്ടുണ്ട്. കിടപ്പറ ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ചില്ലെങ്കിൽ ക്രൂരമായി മർദിക്കുമായിരുന്നു.
ദൃശ്യങ്ങൾ പങ്കുവയ്‌ക്കുന്ന ദമ്പതികൾ ഒരുപാടുണ്ടെന്നും അതൊക്കെ വളരെ നോർമൽ ആണെന്നും പറഞ്ഞ് എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്റെ മോളുടെ ഭാവി ഓർത്തിട്ടാണ് ഉപദ്രവങ്ങളെല്ലാം ഞാൻ സഹിച്ചത്. അവന്റെ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട്. ഒരിക്കൽ അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ എനിക്ക് തോന്നിയതാണ്, അങ്ങനെയൊന്നുമില്ല എന്നൊക്കെ പറഞ്ഞ് ആ വിഷയം അവിടെ അവസാനിപ്പിച്ചു. മോൾക്ക് വേണ്ടിയാണ് സഹിച്ചത്.
അയാൾക്ക് ഉത്തരേന്ത്യക്കാരിയായ ഒരു യുവതിയുമായി അവിടെ ബന്ധമുണ്ടായിരുന്നു. അത് ഞാൻ കണ്ടുപിടിച്ചു. ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയാണുണ്ടായത്. പാതിരാത്രിയിലും ആ സ്ത്രീയുമായി ഫോണിൽ സംസാരിക്കുമായിരുന്നു. മറ്റു സ്ത്രീകളോട് അയാൾ അടുത്തതും നഗ്ന ദൃശ്യങ്ങൾ പകർത്താൻ വേണ്ടിയായിരിക്കും. ‘ ‘ എന്നും യുവതി പറയുന്നു
കൊല്ലം സ്വദേശിനിയാണ് ഇരയായ യുവതി. ഇവർ ഭർത്താവുമായി യുകെയിൽ ആയിരുന്നു താമസിച്ചത്. യുകെയിൽ വച്ചാണ് സംഭവങ്ങൾ ഉണ്ടായത്. തീർത്തും സ്വകാര്യമാണെന്ന് കരുതിയ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വന്ന വിവരം സുഹൃത്തുക്കളാണ് യുവതിയെ വിളിച്ച് അറിയിച്ചത്. കാര്യം അന്വേഷിച്ചപ്പോൾ തന്റെ അറിവോടെ അല്ല ഒന്നും സംഭവിച്ചതെന്നും തനിക്കറിയില്ല എന്നും ഭർത്താവ് ആദ്യം നൽകിയ മറുപടി. പിന്നീട് സംഭവിച്ചു പോയി എന്ന കുറ്റസമ്മതം നടത്തിയതോടെ യുവതി നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പങ്കാളികളെ പങ്കുവയ്‌ക്കുന്ന ചില ഗ്രൂപ്പുകളിൽ ഭർത്താവ് അംഗമായിരുന്നു എന്നും യുവതി പറയുന്നു.
ഈ ഗ്രൂപ്പിൽ നിന്നും ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ പങ്കുവെക്കണമെന്ന് ആവശ്യമുണ്ടായതായും യുവതി പറയുന്നു . പ്രശ്നങ്ങൾ പരിഹരിക്കാൻ ഭർത്താവിനെ കൗൺസിലിങ്ങിനും മറ്റുമായി ഒരു തെറാപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകാനും ശ്രമം നടത്തിയിരുന്നു. എന്നാൽ രണ്ടുദിവസം കൗൺസിലിംഗുമായി സഹകരിച്ച യുവാവ് പിന്നീട് അമിതമായ ശാരീരിക മാനസിക ആക്രമണങ്ങൾ നടത്തി എന്നും യുവതി പറയുന്നു.
ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി മാതാപിതാക്കളോട് ഈ കാര്യം വ്യക്തമാക്കി. കൊല്ലത്തെ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം യുവതി പരാതി നൽകിയത് അറിഞ്ഞതോടെ ഭർത്താവ് ഒളിവിൽ പോയിരിക്കുകയാണ്
















